- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണശേഖരനെ കൊന്നത് ചുറ്റികയ്ക്ക് തലയ്ക്കടിച്ച്; ഭാര്യ രമണിയെ വകവരുത്തിയതും ക്രൂരമായി; എല്ലാം വെറുമൊരു അപകടമാക്കാനും കള്ളക്കളി; രാശുപുരത്ത് മലയാളി യുവതിയുടേയും ഭർത്താവിന്റേയും കൊലയ്ക്ക് കാരണം സ്വത്തിനോടുള്ള ബന്ധുക്കളുടെ അത്യാർത്തി
കാസർഗോഡ്: കാസർഗോഡ് മാങ്ങാട് സ്വദേശിയായ യുവതി രമണിയേയും ഭർത്താവ് ഗുണശേഖരനേയും കൊലപ്പെടുത്തിയത് ബന്ധുക്കൾ തന്നെയെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ 30 നു തമിഴ്‌നാട്ടിലെ രാശുപുരത്തെ ഗുണശേഖരന്റെ വസതിയിലായിരുന്നു ഈ ദമ്പതികൾ കൊല്ലപ്പെട്ടതായി കണ്ടത്. ചുറ്റിക കൊണ്ട തല തല്ലിപ്പൊളിച്ചും കൈകൾ വെട്ടി വേർപെടുത്തിയുമാണ് കൊല. ഗുണശേഖരന്റെ ഏക സഹോദരിയായ മലർവല്ലിയും അവരുടെ ഭർത്താവും അടുത്തു തന്നെയാണ് താമസം. ഗുണശേഖരനും രമണിക്കും മക്കളില്ലാത്തതിനാൽ സ്വത്ത് എഴുതി തങ്ങൾക്ക് നൽകാൻ മലർവല്ലിയുടെ ഭർത്താവ് നിരവധി തവണ പ്രശ്‌നമുണ്ടാക്കിയിരുന്നു. ക്രിമിനൽ സ്വഭാവമുള്ള അയാളായിരിക്കാം കൊലക്കുത്തരവാദി എന്ന സംശയത്തിലാണ് രാശുപുരം പൊലീസ്. മികച്ച കർഷകനായ ഗുണശേഖരൻ പുലർച്ചെ പശുവിനെ കറക്കാൻ എഴുനേൽക്കാറുണ്ട്. ഈ സമയം തന്നെയാണ് അക്രമം നടന്നതും. ചുറ്റിക കൊണ്ട് ഗുണശേഖരന്റെ തലക്കടിയേറ്റതോടെ തടയാൻ ചെന്നതായിരുന്നു രമണി. ഗുണശേഖരനെ മാത്രം കൊല്ലാനായിരുന്നു പദ്ധതിയെന്നും കരുതുന്നു. എന്നാൽ ശബ്ദം കേട്ട് എഴുന്നേറ്റ രമണി അക്രമിയെ കണ്ടതിനാൽ അവരേയ
കാസർഗോഡ്: കാസർഗോഡ് മാങ്ങാട് സ്വദേശിയായ യുവതി രമണിയേയും ഭർത്താവ് ഗുണശേഖരനേയും കൊലപ്പെടുത്തിയത് ബന്ധുക്കൾ തന്നെയെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ 30 നു തമിഴ്‌നാട്ടിലെ രാശുപുരത്തെ ഗുണശേഖരന്റെ വസതിയിലായിരുന്നു ഈ ദമ്പതികൾ കൊല്ലപ്പെട്ടതായി കണ്ടത്. ചുറ്റിക കൊണ്ട തല തല്ലിപ്പൊളിച്ചും കൈകൾ വെട്ടി വേർപെടുത്തിയുമാണ് കൊല.
ഗുണശേഖരന്റെ ഏക സഹോദരിയായ മലർവല്ലിയും അവരുടെ ഭർത്താവും അടുത്തു തന്നെയാണ് താമസം. ഗുണശേഖരനും രമണിക്കും മക്കളില്ലാത്തതിനാൽ സ്വത്ത് എഴുതി തങ്ങൾക്ക് നൽകാൻ മലർവല്ലിയുടെ ഭർത്താവ് നിരവധി തവണ പ്രശ്‌നമുണ്ടാക്കിയിരുന്നു. ക്രിമിനൽ സ്വഭാവമുള്ള അയാളായിരിക്കാം കൊലക്കുത്തരവാദി എന്ന സംശയത്തിലാണ് രാശുപുരം പൊലീസ്. മികച്ച കർഷകനായ ഗുണശേഖരൻ പുലർച്ചെ പശുവിനെ കറക്കാൻ എഴുനേൽക്കാറുണ്ട്. ഈ സമയം തന്നെയാണ് അക്രമം നടന്നതും. ചുറ്റിക കൊണ്ട് ഗുണശേഖരന്റെ തലക്കടിയേറ്റതോടെ തടയാൻ ചെന്നതായിരുന്നു രമണി. ഗുണശേഖരനെ മാത്രം കൊല്ലാനായിരുന്നു പദ്ധതിയെന്നും കരുതുന്നു. എന്നാൽ ശബ്ദം കേട്ട് എഴുന്നേറ്റ രമണി അക്രമിയെ കണ്ടതിനാൽ അവരേയും വക വരുത്തിയതാണെന്ന് പൊലീസ് കരുതുന്നു.
രേഖകളില്ലാത്ത ഗുണശേഖരന്റെ സ്വത്തിൽ കണ്ണുനട്ട് സഹോദരീ ഭർത്താവ് പലതവണയും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് രമണി മാങ്ങാട്ടെ വീട്ടിലുള്ളവരോട് പറഞ്ഞിരുന്നു. എന്നാൽ സ്വത്ത് പ്രശ്‌നം ഇത്രയും രൂക്ഷമാകുമെന്ന് ആരും കരുതിയിരുന്നില്ല. കർഷകനെന്ന നിലയിലും മറ്റു നിലയിലും പ്രദേശവാസികൾക്കും പൊലീസിനും ഗുണശേഖരനെപ്പറ്റി നല്ല അഭിപ്രായമേ ഉള്ളൂ. കുടുംബ കൃഷിയിടത്തിൽ കൃഷിചെയ്ത് സഹോദരിക്ക് വീതം വെക്കുന്നതിൽ ഗുണശേഖരൻ മടി കാട്ടാറില്ല. എന്നാൽ കൃഷിയിടത്തിന്റെ ഓഹരി തങ്ങൾക്ക് വേണമെന്ന് മലർവല്ലിയുടെ ഭർത്താവ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൃഷി താറുമാറാകാതെ നോക്കേണ്ടതിനാൽ അല്പകാലം കൂടി കഴിഞ്ഞ് ഓഹരിവെക്കാം എന്നായിരുന്നു ഗുണശേഖരന്റെ നിലപാട്. അല്പമകലെ ഉള്ള അചഛനും അമ്മയുമായും ഗുണശേഖരനും രമണിയും നല്ല ബന്ധത്തിലാണ്.
ആദ്യം അപകടമരണം നടന്നതായാണ് മാങ്ങാട്ടെ വീട്ടുകാർക്ക് ലഭിച്ച സന്ദേശം. ഒടുവിൽ ബേക്കൽ പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് മരണം കൊലപാതകമാണെന്ന് അറിഞ്ഞതെന്ന് രമണിയുടെ സഹോദരൻ പറയുന്നു. ബന്ധുക്കൾ പുറപ്പെടുന്നുണ്ടെന്ന് അറിയിച്ചെങ്കിലും ഞങ്ങളെത്തും മുമ്പ് മൃതദേഹം പോസ്റ്റു മോർട്ടം ചെയ്തു കഴിഞ്ഞിരുന്നു. കഴിഞ്ഞ രാത്രി 12 മണിയോടെ സ്വദേശത്തു കൊണ്ടു വന്ന രമണിയുടെ മൃതദേഹം സംസ്‌ക്കരിക്കാനെടുത്തപ്പോഴാണ് ക്രൂരമായ അക്രമത്തിന് വിധേയയായി കണ്ടത്. തല തകർന്നിട്ടുണ്ടായിരുന്നു. കൈ ചുമലിനു കീഴെനിന്നും അറ്റു പോയാണ് കാണപ്പെട്ടത്. കരിങ്കല്ലുകൊണ്ട് തലക്കടിയേറ്റിട്ടുമുണ്ടാകാമെന്നാണ് രാശുപുരം പൊലീസ് പറയുന്നത്.
അതേസമയം തമി്‌നാട്ടിലെ പത്രങ്ങളിൽ ഗുണശേഖരന്റെ കൊലപാതകം മാത്രമാണ് വാർത്തയായി പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രായമേറെയായിട്ടും വിവാഹം നടക്കാത്തതിനാലണ് തമിഴ് നാട്ടിൽ നിന്നും വന്ന ഒരു ബ്രോക്കറുടെ നിർദേശ പ്രകാരം ഗുണശേഖരനെ രമണിയുടെ കുടംബം സ്വീകരിച്ചത്. അഞ്ച് വർഷം മുമ്പ് ഇവർ വിവാഹിതരായി. ഗുണശേഖരൻ ഭാര്യവീടുമായും നല്ല ബന്ധം പുലർത്തിപ്പോന്നിരുന്നു. കഴിഞ്ഞ വർഷം ഓണത്തിന് രമണിക്കൊപ്പം ഗുണശേഖരനും മാങ്ങാട്ടെത്തിയിരുന്നു.
ബന്ധുക്കൾക്ക് ഓണക്കോടിയും നൽകി. ഇത്തവണയും ഓണത്തിനെത്തുമെന്ന് പറഞ്ഞാണ് ഇരുവരും മടങ്ങിയത്. രമണിയുടെ കുടുംബാംഗങ്ങൾ ഇത്തവണത്തെ ഓണത്തിന് പ്രതീക്ഷിച്ചിരിക്കേയാണ് ദാരുണമായ കൊലപാതകം നടന്നത്.