- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ഒൻപത് മണിയോടെ അമ്മയ്ക്കൊപ്പം ഉറങ്ങാൻ കിടന്നു; രാവിലെ എഴുന്നേറ്റപ്പോൾ അഞ്ചു വയസ്സുകാരിയെ കാണാനില്ല; കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ കൊന്ന് തള്ളിയ നിലയിൽ; മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളിൽ കുത്തിക്കയറ്റിയ ക്രൂരത; ഹിസാറിനെ ഞെട്ടിച്ച് പിഞ്ചു കുഞ്ഞിന്റെ കൊലപാതകം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ചണ്ഡിഗഢ്: ഹരിയാനയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. ഡൽഹിയിൽ 160 കിമി അകലെയാണ് ഹിസാർ. തലേ ദിവസം അമ്മയ്ക്കൊപ്പം കിടന്നിരുന്ന പെൺകുട്ടിയെ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞ പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാത്രി 9മണിക്കാണ് അമ്മയും മകളും വീടിനുള്ളിൽ കിടന്നുറങ്ങിയത്. എന്നാൽ രാവിലെ എഴുന്നേറ്റപ്പോൾ കുട്ടിയെ ഒപ്പം കാണാതിരുന്നതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. 'ഞാൻ അയൽവാസികളോടെല്ലാം തിരക്കി. പിന്നീടാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുന്നത്', അമ്മ പറയുന്നു. മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളിൽ കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രഥമ ദൃഷ്ട്യാ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ചണ്ഡിഗഢ്: ഹരിയാനയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. ഡൽഹിയിൽ 160 കിമി അകലെയാണ് ഹിസാർ.
തലേ ദിവസം അമ്മയ്ക്കൊപ്പം കിടന്നിരുന്ന പെൺകുട്ടിയെ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞ പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാത്രി 9മണിക്കാണ് അമ്മയും മകളും വീടിനുള്ളിൽ കിടന്നുറങ്ങിയത്. എന്നാൽ രാവിലെ എഴുന്നേറ്റപ്പോൾ കുട്ടിയെ ഒപ്പം കാണാതിരുന്നതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.
'ഞാൻ അയൽവാസികളോടെല്ലാം തിരക്കി. പിന്നീടാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുന്നത്', അമ്മ പറയുന്നു. മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളിൽ കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രഥമ ദൃഷ്ട്യാ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.