- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയെയും കുഞ്ഞിനെയും ചുട്ടുകൊന്നു; ഡോക്ടർ ദമ്പതിമാരെ പട്ടാപ്പകൽ നടുറോഡിൽ കൊല ചെയ്ത് സഹോദരന്റെ പ്രതികാരം; വെടിവച്ച് കൊന്നത് ജാമ്യത്തിൽ ഇറങ്ങിയ സമയത്ത്; രാജസ്ഥാനെ നടുക്കി പ്രതികാരക്കൊല
ജയ്പൂർ: രാജസ്ഥാനെ ഞെട്ടിച്ച് പ്രതികാരക്കൊലപാതകം.വെള്ളിയാഴ്ച ഉച്ചയോടെ രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഡോക്ടർമാരായ സുധീപ് ഗുപ്ത (46) ഭാര്യ സീമാ ഗുപത (44) എന്നിവരെയാണ് ഇവരുടെ കാറ് തടഞ്ഞു നിർത്തി ബൈക്കിലെത്തിയ യുവാക്കൾ വെടിവെച്ച് കൊലപ്പെടുത്തിയത്.യുവാവിന്റെ സഹോദരിയെയും കുഞ്ഞിനെയും ചുട്ടുകൊന്നതിലുള്ള പ്രതികാരമാണ് ഡോക്ടർ ദമ്പതികളുടെ കൊലയിലേക്ക് നയിച്ചത്.
നഗരത്തിലെ തിരക്കേറിയ ക്രോസിംഗിൽ വച്ചാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ യുവാവും ബന്ധുവും ഡോക്ടർ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയ ശേഷം ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബൈക്കിലെത്തിയർ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്.
Doctor couple shot dead in Bharatpur district of Rajasthan by unidentified assailants. #crime #Doctor @PoliceRajasthan #Rajasthan @RajCMO @VasundharaBJP @aloketikku pic.twitter.com/NAHDYcnBd4
- ⭐️Sachin Saini⭐️ (@sachinsaini14) May 28, 2021
രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ട്രാഫിക് പൊലീസിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.തങ്ങളുടെ സഹോദരിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് യുവാക്കൾ ഡോക്ടർ ദമ്പതിമാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് വിവരം. 2019-ൽ സീമാ ഗുപ്ത കൊലപ്പെടുത്തിയ സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം
രണ്ട് വർഷം മുമ്പെ യുവതിയെയും കുഞ്ഞിനെയും തീ വെച്ചു കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു ദമ്പതിമാരായ സുധീപ് ഗുപ്തയും സീമാ ഗുപതയും ഇവരുടെ അമ്മയും. തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് സീമാഗുപ്തയും മാതാവും യുവതിയെയും കുഞ്ഞിനെയും വീടിന് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ ഡോക്ടർ ദമ്പതിമാരും മാതാവും ജയിലിലായിരുന്നു.
നിലിവിൽ മൂന്ന് പേരും ജാമ്യത്തിൽ കഴിയവേയാണ് കൊലപ്പെട്ട യുവതിയുടെ സഹോദരനും ബന്ധുവും പ്രതികാരം ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ