- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്ളാറ്റിൽ അമിതമായി ശബ്ദമുണ്ടാക്കിയെന്നാരോപണം; ഒൻപതും പതിനാലും വയസ്സുള്ള സഹോദരിമാരെ താഴേക്ക് എറിഞ്ഞ് കൊന്ന് അയൽവാസി; പിടിയിലായത് കാർ മോഷണക്കേസിലെ പ്രതികൂടിയായ 23 കാരൻ
അമിതമായ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് റഷ്യയിൽ സഹോദരിമാരെ യുവാവ് എറിഞ്ഞ് കൊന്നു.ഒൻപതും പതിനാലും വയസ്സുള്ള കുട്ടികളെയാണ് ഫ്ളാറ്റിന്റെ ജനലിലുടെ 80 അടിയോളം താഴേക്ക് പ്രതി എറിഞ്ഞു കൊന്നത്. സംഭവത്തിൽ 23 കാരനായ സഞ്ചാറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
കുട്ടികളുടെ അമ്മ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്. അമ്മ ജോലിക്കുപോയ സമയത്താണ് കുട്ടികൾ ഒച്ചയുണ്ടാക്കി എന്ന കാരണത്താൽ യുവാവ് ക്രുരത കാട്ടിയത്.പെൺകുട്ടികളുടെ അമ്മയുടെ ബന്ധുകൂടിയാണ് പ്രതി. അടുത്തടുത്ത ഫ്ളാറ്റുകളിലാണ് ഇവർ താമസിച്ചിരുന്നത്. അതേസമയം ഒൻപത് വയസ്സായിരുന്ന കുട്ടിയുടെ ഇരട്ട സഹോദരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പെൺകുട്ടികളുടെ നിലവിളി കേട്ടാണ് അയൽക്കാർ സംഭവമറിയുന്നത്.ക്രൂരമായ സംഭവം അയൽക്കാരിലും വലിയ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.നേരത്തെ കാർ മോഷണക്കേസിലും പ്രതിയായിരുന്നു 23 കാരനായ യുവാവ്.
മറുനാടന് മലയാളി ബ്യൂറോ