- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടാമ്പുഴയിൽ പൂർണ ഗർഭിണിയും മകനും മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; കൊലയ്ക്ക് പിന്നിൽ യുവതിയുടെ കാമുകൻ; നിർണായകമായത് പരിസരവാസികളുടെ മൊഴി
വളാഞ്ചേരി: കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. യുവതിയുടെ കാമുകനായ വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷെരീഫിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കൽ മരയ്കാറുടെ മകൾ ഉമ്മുസൽമ (26), മകൻ ദിൽഷാദ് (ഏഴ്) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ മാസം 24ന് വീട്ടിൽ കണ്ടെത്തിയത്. ഭർത്താവും വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ ഉമ്മുസൽമ മൂന്നു വർഷമായി പ്രതിയുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ ഉമ്മുസൽമ ഗർഭിണിയായി. ഉമ്മുസൽമയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷെരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ആശുപത്രിയിൽ തന്നോടൊപ്പം നിൽക്കണമെന്നും അല്ലാത്തപക്ഷം ഷെരീഫിന്റെ വീട്ടിൽ പ്രശ്‌നമുണ്ടാക്കുമെന്നും ഉമ്മുസൽമ പറഞ്ഞു. ക്ഷുഭിതനായ പ്രതി ഉമ്മുസൽമയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഇതു കണ്ട മകൻ ദിൽഷാദിനെയും ഇതേ രീതിയിൽ കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്താൻ
വളാഞ്ചേരി: കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. യുവതിയുടെ കാമുകനായ വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷെരീഫിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കൽ മരയ്കാറുടെ മകൾ ഉമ്മുസൽമ (26), മകൻ ദിൽഷാദ് (ഏഴ്) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ മാസം 24ന് വീട്ടിൽ കണ്ടെത്തിയത്.
ഭർത്താവും വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ ഉമ്മുസൽമ മൂന്നു വർഷമായി പ്രതിയുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ ഉമ്മുസൽമ ഗർഭിണിയായി. ഉമ്മുസൽമയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷെരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ആശുപത്രിയിൽ തന്നോടൊപ്പം നിൽക്കണമെന്നും അല്ലാത്തപക്ഷം ഷെരീഫിന്റെ വീട്ടിൽ പ്രശ്‌നമുണ്ടാക്കുമെന്നും ഉമ്മുസൽമ പറഞ്ഞു. ക്ഷുഭിതനായ പ്രതി ഉമ്മുസൽമയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഇതു കണ്ട മകൻ ദിൽഷാദിനെയും ഇതേ രീതിയിൽ കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞരമ്പുകൾ മുറിച്ചു. വാതിൽ പൂട്ടിയ ശേഷം താക്കോൽ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു.
ഉമ്മുസൽമയുടെ വീട്ടിൽ പ്രതി നിത്യ സന്ദർശകനാണെന്ന നാട്ടുകാരുടെ മൊഴിയാണ് കേസിന് തുമ്പായത്. ഇരുവരുടെയും മരണശേഷം ഇയാൾ ഇവിടേക്ക് വന്നതുമില്ല.
തിരൂർ ഡിവൈ.എസ്‌പി വി.എ. ഉല്ലാസ്, വളാഞ്ചേരി സിഐ കെ.എം. സുലൈമാൻ, കൽപ്പകഞ്ചേരി എസ്.ഐ. കെ.ആർ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ കഞ്ഞിപ്പുരയിൽ നിന്നാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.