തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് സിപിഎം പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. അക്രമികൾ സഞ്ചരിച്ച KL 21 K 4201 എന്ന ബൈക്കും വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് സൂചന. ഏറെ നാളിയി ഇവിടെ രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറുകയായിരുന്നു. കോൺഗ്രസ് സിപിഎം തർക്കം നാളുകളായി നിലനിൽക്കുന്ന മേഖലായിലാണ് ഇന്ന് പുലർച്ചയോടെ രണ്ട് കൊലപാതങ്ങൾ നടക്കുന്നതും. ഇതോടെ സ്ഥലത്ത് വൻ പൊലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്.

വെമ്പായം സ്വദേശി മിതിലാജ് (32) ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ വെട്ടി കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും തേമ്പാമൂട് വെച്ച് തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു.

കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തൽ. കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. നേരത്തെയും ഇവിടെ രാഷ്ട്രീയ സംഘർഷം നിലനിന്നിരുന്നു. മെയ്മാസത്തിൽ ഒരു ആക്രമണം നടന്നിരുന്നതായും അതിലെ പ്രതികൾ തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്.

മിതിലാജിനെ വീട്ടിൽ കൊണ്ടുവിടാൻ പോയതായിരുന്നു ഹഖ് മുഹമ്മദ്. പിടിയിലായ മൂന്ന് പേരിൽ ഒരാൾ കസ്റ്റഡിയിലെടുത്ത ബൈക്കിന്റെ ഉടമയാണ്. ദൃക്സാക്ഷികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടു ബൈക്കുകളിലായിട്ടാണ് അക്രമികൾ എത്തിയത്.വളരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നിട്ടുള്ളതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് മാസങ്ങൾക്ക് മുമ്പ് ഡിവെഎഫ്‌ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മിതാരാജിനേയും ഹഖിനെയും ഇന്നലെ രാത്രിയോടെ വെട്ടികൊലപ്പെടുത്തിയത്. മിതിരാജ് സംഭവസ്ഥലത്ത് തന്ന വേട്ടേറ്റ് മരിച്ചിരുന്നു. അതേസമയം ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മഹമ്മദ് ഹഖ് മരണത്തിന് കീഴടങ്ങിയത്.

ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകരത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രദേശിക കോൺഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഹക് മുഹമ്മദ് സിപിഐഎം കലിങ്ങിൽ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോൺഗ്രസ് സിപിഎം സംഘർഷം നിലനിന്നിരുന്നു. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണ് എന്ന് സിപിഎം ആരോപിച്ചു. രാഷ്ട്രീയ കാരണങ്ങളെന്ന് കൊലയിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ്‌പി പ്രതികരിച്ചു. ബൈക്കിന്റെ ഉടമ നജീബും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.