- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ പരാതി അന്വേഷിച്ചെത്തിയ പൊലീസ് കവലയിൽ വച്ച് തടഞ്ഞുനിർത്തി ഉപദേശിച്ചു; സ്‌നേഹത്തിൽ കഴിഞ്ഞോളാമെന്ന് എസ്ഐയുടെ മുന്നിൽ വച്ച് ഭാര്യയ്ക്ക് ഉറപ്പുനൽകി നേരെ വീട്ടിലേക്ക്; എത്തിയപാടെ ഇരുമ്പ് അടുപ്പ് എടുത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പ്രതികാരം; പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് ലേഖയെ ശിവദാസൻ അരുംകൊല ചെയ്തതിന് പിന്നിൽ ഭാര്യയെപ്പറ്റിയുള്ള സംശയങ്ങളും കാരണമായി
പെരുമ്പാവൂർ: നാടിനെ നടുക്കിയ യുവതിയുടെ അരുംകൊല നടന്നത് അവരുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് ഉപദേശിച്ചു വിട്ടതിന് പിന്നാലെ. ഭാര്യയും മകനുമൊത്ത് സ്‌കൂളിലേക്കുള്ള യാത്രയിൽ കവലയിൽ വച്ച് പൊലീസ് തടഞ്ഞുനിർത്തി ഭാര്യയുടെ പരാതിയെപ്പറ്റി വിവരം തിരക്കിയതിന് പിന്നാലെ വീട്ടിലെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ നൽകിയ പരാതിയിൽ പൊലീസ് ഇടപെട്ടതോടെ പരസ്യമായി അപമാനിക്കപ്പെട്ടെന്ന തോന്നൽ ശക്തമായതോടെയാണ് കൊല നടന്നത്. ഇന്ന് രാവിലെ 10 മണിയോടെ കുറുപ്പംപടി പൊലീസ് സ്റ്റഷൻ പരിധിയിലെ ഓടയ്ക്കാലി തുരുത്തിയിൽ നിന്നാണ് നാടിനെ നടുക്കിയ അരുംകൊല റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുരുത്തി നാലുകണ്ടം ലേഖ (32)ആണ് ഭർത്താവ് ശിവദാസിന്റെ കൈകളാൽ ദാരുണമായി കൊല ചെയ്യപ്പെട്ടത്. സ്‌നേഹത്തിൽ കഴിഞ്ഞോളാമെന്ന് പൊലീസ് സംഘത്തോട് സമ്മതിച്ച് പിരഞ്ഞ ദമ്പതികളിലെ ഭർത്താവ് മിനിട്ടുകൾക്കുള്ളിൽ ഭാര്യയെ ഇരുമ്പടുപ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നുവയസായ മകളുടെ കൺമുന്നിൽവച്ച് അതിക്രൂരമായാണ് കൊലപാതകം നടന്നത്. ഇന്നലെ ഇരുവര
പെരുമ്പാവൂർ: നാടിനെ നടുക്കിയ യുവതിയുടെ അരുംകൊല നടന്നത് അവരുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് ഉപദേശിച്ചു വിട്ടതിന് പിന്നാലെ. ഭാര്യയും മകനുമൊത്ത് സ്‌കൂളിലേക്കുള്ള യാത്രയിൽ കവലയിൽ വച്ച് പൊലീസ് തടഞ്ഞുനിർത്തി ഭാര്യയുടെ പരാതിയെപ്പറ്റി വിവരം തിരക്കിയതിന് പിന്നാലെ വീട്ടിലെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ നൽകിയ പരാതിയിൽ പൊലീസ് ഇടപെട്ടതോടെ പരസ്യമായി അപമാനിക്കപ്പെട്ടെന്ന തോന്നൽ ശക്തമായതോടെയാണ് കൊല നടന്നത്.
ഇന്ന് രാവിലെ 10 മണിയോടെ കുറുപ്പംപടി പൊലീസ് സ്റ്റഷൻ പരിധിയിലെ ഓടയ്ക്കാലി തുരുത്തിയിൽ നിന്നാണ് നാടിനെ നടുക്കിയ അരുംകൊല റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുരുത്തി നാലുകണ്ടം ലേഖ (32)ആണ് ഭർത്താവ് ശിവദാസിന്റെ കൈകളാൽ ദാരുണമായി കൊല ചെയ്യപ്പെട്ടത്. സ്‌നേഹത്തിൽ കഴിഞ്ഞോളാമെന്ന് പൊലീസ് സംഘത്തോട് സമ്മതിച്ച് പിരഞ്ഞ ദമ്പതികളിലെ ഭർത്താവ് മിനിട്ടുകൾക്കുള്ളിൽ ഭാര്യയെ ഇരുമ്പടുപ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നുവയസായ മകളുടെ കൺമുന്നിൽവച്ച് അതിക്രൂരമായാണ് കൊലപാതകം നടന്നത്.
ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് ലേഖ ഇതുസംമ്പന്ധിച്ച് കുറുപ്പംപടി പൊലീസിൽ പാരാതിപ്പെടുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 9 മണിക്കുശേഷം എസ്‌ഐ കെ പി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലേഖയുടെ വീട്ടിലെത്തി. ഈ സമയം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് അയൽ വീട്ടിൽ വിവരം അറിയിച്ച് സ്റ്റേഷനിലേക്ക് മടങ്ങവേ തുരുത്തി കവലയിൽ വച്ച് പൊലീസ് സംഘം ദമ്പതികളെ കണ്ടുമുട്ടി.
തങ്ങൾ മൂത്തമകനെ സ്‌കൂളിൽ ചേർക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നാണ് ഈയവസരത്തിൽ ലേഖ പൊലീസ് സംഘത്തോട് വ്യക്തമാക്കിയത്. തന്നേ ഉപദ്രവിക്കുന്നതായുള്ള ലേഖയുടെ പരാതിയിൽ വഴക്കുവച്ചുതന്നെ ശിവാദാസിനെ എസ് ഐ ചെറുതായൊന്ന് ശാസിച്ചു. ഇതോടെ ഇനി താൻ വഴക്കിടില്ലെന്നും സ്‌നേഹത്തോടെ കഴിഞ്ഞോളാമെന്നും പൊലീസിന്റെ മുന്നിൽവച്ച് ശിവദാസ് ലേഖയ്ക്ക് ഉറപ്പുനൽകി.
ഇതോടെ പരാതിയിൽ നടപടിവേണ്ടെന്ന് ലേഖ അറിയിച്ചത് പ്രകാരം പൊലീസ് സംഘം മടങ്ങി. പൊലീസ് സംഘം ഇവിടെ നിന്നും പത്ത് കിലോമീറ്ററോളം അകലെ കുറുപ്പംപടി സ്റ്റേഷനിലെത്തുമ്പോഴേക്കുമാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. വീട്ടിലെത്തിയതിന് പിന്നാലെ വാക്കേറ്റത്തെത്തുടർന്ന് ശിവദാസ് ലേഖയെ വീട്ടിലുണ്ടായിരുന്ന ഇരിമ്പ് അടുപ്പ് കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആദ്യത്തെ അടിയേറ്റപ്പോൾ പുറത്തേക്കോടിയ ലേഖയെ മരണം ഉറപ്പാക്കും വരെ ശിവദാസ് പിന്നാലെ എത്തി ആക്രമിച്ചെന്നാണ് സാഹചര്യത്തെളിവുകളിൽ നിന്നും വ്യക്തമാവുന്നതെന്ന് പൊലീസ് അറിയിച്ചു.തല തകർന്ന നിലിൽ വീടിന്റെ മുറ്റത്താണ് രക്തം വാർന്ന് മൃതദ്ദേഹം കാണപ്പെട്ടത്. മൂന്ന് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് രേഖയെ ശിവാദസ് ആക്രമിച്ച് കൊലപ്പെടുത്തിയത്.
മാതാവിനെ കൊലപ്പെടുത്തുന്നത് കണ്ട് അലറിക്കരഞ്ഞ കുരുന്നിനെയും കൊണ്ട് ഉടൻ സംഭവ സ്ഥലത്തുനിന്നും മുങ്ങിയ ശിവദാസിനെ ഏറെ താമിയാതെ പെരുമ്പാവൂരിന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ കയ്യിലിരുന്ന് നിർത്താതെ കരഞ്ഞ കുഞ്ഞിനെ പൊലീസും ജനപ്രതിനിധികളും ചേർന്ന് ലേഖയുടെ മാതാവിനെ ഏൽപ്പിച്ചു.
ഭാര്യയിലുള്ള സംശയമാണ് കുടുമ്പവഴക്കിന് കാരണമായതെന്നും മറ്റുചിലരുടെ സഹായത്തോടെ ഭാര്യ തന്നേ പൊലീസ് കേസിൽ കുടുക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യവുമാണ് ക്രൂരകൃത്യത്തിന് തന്നേ പ്രേരിപ്പിച്ചതെന്നുമാണ് ശിവദാസ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വൈകിട്ട് 3 മണിയോടെ മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശിവദാസിനെ തെളിവെടുപ്പിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നിന്നും ലഭിക്കുന്ന വിവരം.