- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം അമ്മയെ പിന്നീട് ഓരോ മക്കളെയായി പുറത്തേക്കെറിഞ്ഞു; അമ്മയും ഒരു മകളും കൊല്ലപ്പെട്ടു; 3 പെൺകുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ; കൃത്യം നടത്തിയത് ഭർത്താവും അമ്മയുടെ അമ്മാവനും സുഹൃത്തും ചേർന്ന്; ഉത്തർപ്രദേശിൽ നടന്ന കൊലപാതക പരമ്പരയുടെ ചുരുളുകൾ അഴിയുന്നു
സീതാപ്പൂർ: ഉത്തർപ്രദേശിലെ സീതാപ്പൂരിൽ വച്ചാണ് നാല് മക്കളേയും അവരുടെ അമ്മയേയും ട്രെയിനിൽ നിന്ന് എറിഞ്ഞ് കൊല്ലാൻ ശ്രമിക്കുന്നത്. ഇതിൽ അമ്മയും ഒരു പെൺകുട്ടിയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 50 കിലോമീറ്റർ യാത്രക്കിടയിലാണ് ഇവർ അഞ്ച് പേരേയും സ്ത്രീയുടെ ഭർത്താവും അമ്മയുടെ അമ്മാവനും സുഹൃത്തും ചേർന്ന് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്ന് കുട്ടികളെ ജീവനോടെയും അമ്മയേയും ഒരു കുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തയത്. അമൃത-സഹസ്ര എക്‌സപ്രസിലാണ് ഈ സംഭവം നടന്നത്. നാല് വയസ്സിനും ഒൻപത് വയസ്സിലും ഇടയിലുള്ളവരാണ് രക്ഷപ്പെട്ട മൂന്ന് കുട്ടികളും. സ്ത്രീയുടെ ഭർത്താവും അവരുടെ അമ്മാവനും കൂട്ടുകാരനും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ബീഹാരിലെ മോത്തിഹാരി സ്വദേശികളാണ് എല്ലാവരും. മോത്തിഹാരിയിൽ നിന്ന് അമൃതസറിലേക്ക് വരികയായിരുന്നു ഇവർ. 12 വയസ്സുകാരിയായ മുത്ത മകൾ ആണ് കൊല്ലപ്പെട്ടത്. അതേ സമയം രക്ഷപ്പെട്ട കുട്ടികള
സീതാപ്പൂർ: ഉത്തർപ്രദേശിലെ സീതാപ്പൂരിൽ വച്ചാണ് നാല് മക്കളേയും അവരുടെ അമ്മയേയും ട്രെയിനിൽ നിന്ന് എറിഞ്ഞ് കൊല്ലാൻ ശ്രമിക്കുന്നത്. ഇതിൽ അമ്മയും ഒരു പെൺകുട്ടിയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 50 കിലോമീറ്റർ യാത്രക്കിടയിലാണ് ഇവർ അഞ്ച് പേരേയും സ്ത്രീയുടെ ഭർത്താവും അമ്മയുടെ അമ്മാവനും സുഹൃത്തും ചേർന്ന് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്ന് കുട്ടികളെ ജീവനോടെയും അമ്മയേയും ഒരു കുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തയത്. അമൃത-സഹസ്ര എക്‌സപ്രസിലാണ് ഈ സംഭവം നടന്നത്. നാല് വയസ്സിനും ഒൻപത് വയസ്സിലും ഇടയിലുള്ളവരാണ് രക്ഷപ്പെട്ട മൂന്ന് കുട്ടികളും.
സ്ത്രീയുടെ ഭർത്താവും അവരുടെ അമ്മാവനും കൂട്ടുകാരനും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ബീഹാരിലെ മോത്തിഹാരി സ്വദേശികളാണ് എല്ലാവരും. മോത്തിഹാരിയിൽ നിന്ന് അമൃതസറിലേക്ക് വരികയായിരുന്നു ഇവർ. 12 വയസ്സുകാരിയായ മുത്ത മകൾ ആണ് കൊല്ലപ്പെട്ടത്. അതേ സമയം രക്ഷപ്പെട്ട കുട്ടികളുടെ മൊഴിയെടുക്കുവാനുള്ള ശ്രമത്തിലാണ് പൊലീസ്.
അമ്മാവനായ ഇക്‌ബാലിനെതിരേയും കൂട്ടുകാരനായ ഇസ്ഹാറിനെതിരേയും പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് കണ്ടെത്താൻ ശ്രമിക്കുകയാണ്. മോത്തിഹാരിയിലെ ഇവരുടെ കുടുംബാങ്ങളെ കണ്ടെത്തിയാൽ ഇത് വെളിപ്പെടുമെനന്നാണ് പൊലീസ് കരുതുന്നത്.