- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ സ്നേഹിച്ച് ഇന്ത്യക്കാർക്കൊപ്പം ജീവിക്കാൻ മോഹിച്ച ലിവർപൂളുകാരി; ബീച്ചിൽ നിന്നും മടങ്ങവെ വികാസ് മുഖം പൊത്തി വിളിച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്തുകൊന്നു; ഗോവയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് അശ്രുപുഷ്പങ്ങൾ നീട്ടി ഇന്ത്യയും ബ്രിട്ടനും
ഇക്കഴിഞ്ഞ ചൊവ്വാഴ്ച തെക്കൻ ഗോവയിലെ ഒരു കുളത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ബ്രിട്ടീഷ് ടൂറിസ്റ്റുകാരി ഡാനിയേലെ മക്ലോഗ്ലിൻ എന്ന 28കാരിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന് മുമ്പ് അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഇന്ത്യയെ സ്നേഹിച്ച് ഇന്ത്യക്കാർക്കൊപ്പം ജീവിക്കാൻ മോഹിച്ച ലിവർപൂളുകാരിയായിരുന്നു ഡാനിയേലെ. ബീച്ചിൽ നിന്നും മടങ്ങവെ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വികട് ഭഗത്ത് ഡാനിയേലെയെ മുഖം പൊത്തി വിളിച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്തുകൊല്ലുകയായിരുന്നു. നാടുകാണാനെത്തി ഗോവയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് അശ്രുപുഷ്പങ്ങൾ നീട്ടുകയാണ് ഇന്ത്യയും ബ്രിട്ടനുമിപ്പോൾ. കുളത്തിൽ കാണപ്പെട്ട മൃതദേഹത്തിന്റെ മുഖം ബിയർ കുപ്പി കൊണ്ട് കുത്തിക്കീറി വികൃതമാക്കിയിരുന്നു.തുടർന്ന് ഭഗത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഫെബ്രുവരി 23നായിരുന്നു ഡാനിയേലെ ഗോവയിലെത്തിയിരുന്നത്. ആഗോണ്ടയിലും പാറ്റ്നെമിലും സുഹൃത്തുക്കളോടൊപ്പം താമസിച്ച ശേഷമായിരുന്നു ഇവർ പാവോലെമിലെ റിസോർട്ടിലെത്തിയിരുന്നത്. ഇ
ഇക്കഴിഞ്ഞ ചൊവ്വാഴ്ച തെക്കൻ ഗോവയിലെ ഒരു കുളത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ബ്രിട്ടീഷ് ടൂറിസ്റ്റുകാരി ഡാനിയേലെ മക്ലോഗ്ലിൻ എന്ന 28കാരിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന് മുമ്പ് അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഇന്ത്യയെ സ്നേഹിച്ച് ഇന്ത്യക്കാർക്കൊപ്പം ജീവിക്കാൻ മോഹിച്ച ലിവർപൂളുകാരിയായിരുന്നു ഡാനിയേലെ. ബീച്ചിൽ നിന്നും മടങ്ങവെ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വികട് ഭഗത്ത് ഡാനിയേലെയെ മുഖം പൊത്തി വിളിച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്തുകൊല്ലുകയായിരുന്നു. നാടുകാണാനെത്തി ഗോവയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് അശ്രുപുഷ്പങ്ങൾ നീട്ടുകയാണ് ഇന്ത്യയും ബ്രിട്ടനുമിപ്പോൾ.
കുളത്തിൽ കാണപ്പെട്ട മൃതദേഹത്തിന്റെ മുഖം ബിയർ കുപ്പി കൊണ്ട് കുത്തിക്കീറി വികൃതമാക്കിയിരുന്നു.തുടർന്ന് ഭഗത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഫെബ്രുവരി 23നായിരുന്നു ഡാനിയേലെ ഗോവയിലെത്തിയിരുന്നത്. ആഗോണ്ടയിലും പാറ്റ്നെമിലും സുഹൃത്തുക്കളോടൊപ്പം താമസിച്ച ശേഷമായിരുന്നു ഇവർ പാവോലെമിലെ റിസോർട്ടിലെത്തിയിരുന്നത്. ഇവിടെ നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്ത ശേഷമായിരുന്നു യുവതിയെ കാണാതായത്. പാവോലെമിൽ നിന്നും നാല് കിലോമീറ്റർ അകലെ ദേവ്ബാഗ് ബീച്ചിലെ കുളത്തിലായിരുന്നു മരിച്ച നിലയിൽ ഡാനിയേലെയെ കാണപ്പെട്ടത്.
ഭഗത്തിനെ ഒരു ബാഗ് സഹിതം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നിരിക്കുകയാണിപ്പോൾ. ഈ 23കാരൻ പ്രദേശത്തെ കൊടുകുറ്റവാളിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യുവതിയെ കൊന്നുവെന്ന് ഇയാൾ സമ്മതിച്ചിട്ടുമുണ്ട്. ഡാനിയേലെയുടെ അവസാന നിമിഷങ്ങൾ രേഖപ്പെടുത്തുന്ന സിസിടിവി ഫൂട്ടേജുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അതിൽ പ്രദേശവാസികളായ നാല് യുവാക്കളോടൊപ്പം ഈ യുവതി ചുറ്റിക്കറങ്ങുന്നത് കാണാം. ഇവരാണ് പാവോലെമിൽ നിന്നും യുവതിയെ ദൂരേയ്ക്ക് നാടുകാണാനെന്ന പേരിൽ കൂട്ടിക്കൊണ്ട് പോയതെന്ന് സൂചനയുണ്ട്. ഒരു റോഡിലൂടെ പോകുന്ന ഡാനിയേലെയെ ഭഗത്ത് പിന്തുടർന്ന് വരുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
കൊല്ലപ്പെടുന്നതിന് മുമ്പുള്ള രാത്രി ഈ യുവതി പാവോലെമിലെമിൽ വച്ച് മറ്റ് ചില ബ്രിട്ടീഷ് ടൂറിസ്റ്റുകളെ കണ്ട് സംസാരിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. വളരെ സൗഹൃദത്തോടെയും ആവേശത്തോടെയും ഇടപഴകിയിരുന്ന ഡാനിയേലെ അവസാനം പ്രദേശത്തുള്ള അഞ്ച് യുവാക്കൾക്കൊപ്പം പോവുകയായിരുന്നുവെന്നാണ് ഈ ബ്രിട്ടീഷ് ടൂറിസ്റ്റുകളിലൊരാളായ ഡേവ് വുഡ് റുഫ് വെളിപ്പെടുത്തുന്നത്. ഇവരെ തനിക്ക് ഒരു വർഷം മുമ്പ് അറിയാമെന്നും ബീച്ചിൽ താമസസൗകര്യം ശരിയാക്കാൻ ഇവർക്കൊപ്പം പോവുകാണെന്നും ഡാനിയേലെ വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഡേവ് പറയുന്നത്. രാത്രി 9.40നായിരുന്നു ഇവരെ കാണാതായെന്നും അദ്ദേഹം പറയുന്നു.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. അന്ന് രാത്രി ശ്വാസം മുട്ടിച്ചാണ് ഡാനിയേലെയെ കൊന്നതെന്നും അതിന് മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കഴുത്തിനേറ്റ പിടിയിൽ ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് രണ്ട് പാത്തോളജിസ്റ്റുകൾ വെളിപ്പെടുത്തുന്നു. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഇന്ന് കുടുംബക്കാർ ബ്രിട്ടനിലേക്ക് കൊണ്ടു പോകുന്നതാണ്. ഡാനിയേലെയെ താൻ കൊല്ലുമ്പോൾ മറ്റ് ചിലരും അടുത്തുണ്ടായിരുന്നുവെന്ന ഭഗത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പൊലീസ് മറ്റ് മൂന്ന് പേരെ ചോദ്യം ചെയ്ത് വരുകയാണ്. ഡാനിയേലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് ടൂറിസ്റ്റുകളും തദ്ദേശീയരുമായ നിരവധി പേർ കഴിഞ്ഞ രാത്രി ഗോവയിൽ ഒത്ത് കൂടിയിരുന്നു. ലിവർപൂളിലും ഇത്തരത്തിലുള്ള അനുസ്മരണങ്ങൾ നടന്നു.