കൊച്ചി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പരീക്ഷണത്തിനായി സ്വകാര്യ സ്ഥാപനം സ്ഥാപിച്ച ചപ്പാത്തി നിർമ്മാണ മിഷ്യനിൽ കൈ കുടുങ്ങി പരിക്കേറ്റപ്പോൾ ആശുപത്രിയിലാക്കി. പൊലീസ് കേസ് വേണ്ടെന്നും തുടർചിക്തസയും മറ്റും നടത്താമെന്നും ഫാ. മാത്യൂസ് ഇലവുങ്കൽ ഉറപ്പ് നൽകി. രണ്ട് ഓപ്പറേഷൻ ബാക്കി നിൽക്കേ 10000 രൂപ കൈയിൽ തന്നിട്ട് ഇറങ്ങി പൊയ്ക്കള്ളാൻ പറഞ്ഞുവെന്നാണ് ഉണ്ണികൃഷ്ണനും ഭാര്യയും ആരോപിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് ഡിവൈൻ ധ്യാന കേന്ദ്രവും പറയുന്നു. ബാഹ്യ ശക്തികളുടെ പ്രേരണയാണ് പരാതിക്ക് കാരണമെന്നാണ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ വിശദീകരണം.

ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ വിശദീകരണം ഇങ്ങനെ

2000ത്തിൽ ധ്യാനത്തിൽ പങ്കെടുത്ത ശേഷം ഡിവൈൻ ധ്യാനകേന്ദ്രത്തിൽ അഭയം തേടിയതാണ് ജെസി. ഇവിടെ തുടരാൻ അനുവദിക്കണമെന്ന ജെസിയുടെ ആവശ്യം പരിഗണിച്ച് പകൽ സമയത്ത് പ്രസിലേക്ക് നിയോഗിച്ചു. മദ്യാപന ശീലത്തിൽ നിന്ന് മോചിതനാകാൻ ധ്യാനത്തിന് എത്തിയതാണ് തിരൂർ സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ. 2006ൽ ധ്യാന കേന്ദ്രത്തിലെത്തി. പിന്നീട് രണ്ട് പേരും വിട്ടു പോയി. 2008ൽ വിവാഹതരായി വീണ്ടുമെത്തി. ഉണ്ണികൃഷ്ണന്റെ മദ്യാപനത്തിൽ നിന്ന് മോചനമായിരുന്നു ലക്ഷ്യം. ജെസിയുടെ ആവശ്യ പ്രകാരം 2008ൽ രണ്ടു പേരെയും അവിടെ നിർത്തി. പിന്നീടും ഇവർ പോയി. വീണ്ടും മടങ്ങിയെത്തി. അപ്പോഴും കുടുംബ സമേതം നിൽക്കാൻ അനുമതി കൊടുത്തു.

ആരു നിർബന്ധിക്കാതെയാണ് സ്വന്തം തീരുമാന പ്രകാരം ഇവർ സൗജന്യ സേവനം നൽകിയത്. അതുകൊണ്ടാണ് ഇവരെ പ്രേഷിതർ എന്ന വിഭാഗത്തിൽപ്പെട്ടതും. ഇതൊരു ആത്മീയ ശുശ്രൂഷയാണ്. ധാരളം വ്യക്തികൾ ഇവിടെ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ട്. 2012ലാണ് അടുക്കളയിൽ പ്രേഷിതനായി പ്രവർത്തിച്ച ഉണ്ണിയുടെ അശ്രദ്ധമൂലം കൈ ചപ്പാത്തി മിഷീനിന്റെ ഭാഗമായ മാവ് കുഴക്കുന്ന മിഷിനിൽപെട്ട് പരിക്ക് പറ്റിയത്. തൃശൂർ എലൈറ്റ് ആശുപത്രിയിൽ 95,286 രൂപ ചികിൽസയ്ക്കായി ചെലവായി. ഇത് നൽകിയത് ഡിവൈൻ ധ്യാന കേന്ദ്രമാണ്. എല്ലാ ചികിൽസയും നൽകി.

ഉണ്ണി കൃഷ്ണൻ ആരോപിക്കുന്നത് പോലെ ചപ്പാത്തി മിഷീൻ പരീക്ഷണാടിസ്ഥാനത്തിൽ വച്ചതല്ല. നല്ല രീതിയിൽ അത് ഇപ്പോഴും പ്രവർത്തിക്കുന്നു. അനുബന്ധമായി പ്രവർത്തിക്കുന്ന മാവ് കുഴക്കുന്ന മിഷീനിൽ ഒരു കാരണവശാലും കൈവയ്‌ക്കേണ്ടതുമില്ല. പിന്നെ എങ്ങനെ കൈ ഇതിൽ പോയി എന്നത് ആർക്കും അറിയില്ല. നാല് മാസം പൂർണ്ണ വിശ്രമത്തിലായിരുന്നു ഉണ്ണിക്കൃഷ്ണൻ. താമസവും ഭക്ഷണവും മറ്റ് ചെലവുകളുമെല്ലാം ധ്യാന കേന്ദ്രം നൽകി. ഇതിനിടെ ഉണ്ണിക്കൃഷ്ണൻ-ജെസി ദമ്പതികൾക്ക് കുട്ടി ജനിച്ചു.

പ്രസവ ചെലവും കേന്ദ്രമാണ് നോക്കിയത്. പിന്നേയും പ്രേഷിതരായി തുടർന്നു. പിന്നീട് സ്വയം തീരുമാനിച്ച് ഇവിടെ നിന്ന് പോയി. അപ്പോൾ 10,000 രൂപയും നൽകി. ഇവിടെ വിട്ട് പോയത് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്. അതിന് ശേഷം ആരുടെയോ സമ്മർദ്ദത്തെ തുടർന്ന് 2012ലെ അപകടത്തിന്റെ പേരിൽ നഷ്ടപരിഹാരത്തിന് നോട്ടീസ് അയച്ചുവെന്നാണ് ഡിവൈൻ ധ്യാന കേന്ദ്രം പറയുന്നത്. ഈ വക്കിൽ നോട്ടീസിന് മറുപടി നൽകിയെന്നും അവർ വിശദീകരിക്കുന്നു.