പാരീസ്: ബ്രിട്ടന്റെ ആൻഡി മുറെയും സെർബിയയുടെ നൊവാക് ജോക്കോവിച്ചും പാരീസ് മാസ്റ്റേഴ്‌സ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു.

സ്പാനിഷ് താരം ഡേവിഡ് ഫെററെ പരാജയപ്പെടുത്തിയാണു പാരീസിലെ തന്റെ ആദ്യ കലാശപ്പോരിനു മുറെ അർഹത നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മുറെയുടെ ജയം. ഒന്നരമണിക്കൂർ മാത്രമാണു മത്സരം പൂർത്തിയാക്കാൻ മുറെയെടുത്തത്. സ്‌കോർ: 6-4, 6-3.

ഫ്രഞ്ച് ഓപ്പൺ ജേതാവ് സ്റ്റാൻ വാവ്‌റിങ്കയെ പരാജയപ്പെടുത്തിയാണു ജോക്കോവിച്ച് ഫൈനലിൽ കടന്നത്. സ്‌കോർ: 6-3, 3-6, 6-0.