- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്കറ്റിൽ ടാക്‌സി ചാർജ്ജ് രണ്ടിരട്ടിയിലധികം വർധിച്ചു; നഗരത്തിൽ ആരംഭിച്ച പുതിയ ബസ് സർവ്വീസ് തിരിച്ചടിയായി
മസ്‌കറ്റ്: ജിസിസി റീജിയണിൽ ഇനി മുതൽ ടാക്‌സി ചാർജ്ജുകൾക്ക് ഈടാക്കുക രണ്ടിരട്ടിയിലധികം തുക. മസ്‌കറ്റ് എയർപോർട്ടിലെ ടാക്‌സി സർവീസുകൾക്കാണ് ഈ അന്യായ വില നൽകേണ്ടി വരിക. 6 ഒമാനി റിയാലാണ് ഏറ്റവും കുറഞ്ഞ ടാക്‌സി നിരക്ക്. ദുബായ്, അബുദാബി, ദോഹ നഗരങ്ങളിലെതിനേക്കാൾ രണ്ടിരട്ടിയിലധികം തുകയാണ് മസ്‌കറ്റിലെ ടാക്‌സികൾ ഈടാക്കുക. ദുബായ്, അബുദാബി, ദോ
മസ്‌കറ്റ്: ജിസിസി റീജിയണിൽ ഇനി മുതൽ ടാക്‌സി ചാർജ്ജുകൾക്ക് ഈടാക്കുക രണ്ടിരട്ടിയിലധികം തുക. മസ്‌കറ്റ് എയർപോർട്ടിലെ ടാക്‌സി സർവീസുകൾക്കാണ് ഈ അന്യായ വില നൽകേണ്ടി വരിക. 6 ഒമാനി റിയാലാണ് ഏറ്റവും കുറഞ്ഞ ടാക്‌സി നിരക്ക്. ദുബായ്, അബുദാബി, ദോഹ നഗരങ്ങളിലെതിനേക്കാൾ രണ്ടിരട്ടിയിലധികം തുകയാണ് മസ്‌കറ്റിലെ ടാക്‌സികൾ ഈടാക്കുക. ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിൽ 2.5 ഒമാനി റിയാൽ മുതലാണ് ടാക്‌സി ചാർജ് ഈടാക്കുന്നത്. എയർപോർട്ടിൽ നിന്നും മറ്റ് ടാക്‌സി ഡ്രൈവർമാർ യാത്രക്കാരെ കൊണ്ടുപോകുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
മസ്‌കറ്റ് നഗരത്തിൽ ആരംഭിച്ച പുതിയ ബസ് സർവീസാണ് ടാക്‌സി ചാർജ് വർധിപ്പിക്കാനുള്ള കാരണം. ഒമാൻ എയർപോർട്ട് ടാക്‌സികൾ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സർവീസാണ് നൽകുന്നതെന്നും ഏറ്റവും പുതിയ കാറുകളാണ് സർവ്വീസ് നടത്തുന്നതെന്നും ഡ്രൈവർമാർ പറയുന്നു. 2016 ൽ ലെക്‌സസ് കാറുകൾ സർവീസ് ആരംഭിക്കും. ടാക്‌സിയിൽ യാത്ര ആരംഭിക്കുന്നതിനു മുമ്പ് തന്നെ യാത്രക്കാർക്ക് ബിൽ നൽകുന്നതിനാൽ ഡ്രൈവർമാരെ കബളിപ്പിക്കാൻ സാധിക്കില്ല. പോകേണ്ട സ്ഥലത്ത് കൃത്യമായി എത്തിക്കുമെന്നും ഡ്രൈവർ പറയുന്നു. എന്നാൽ ഓറഞ്ച് ആൻഡ് വൈറ്റ് ടാക്‌സികൾ തങ്ങളുടെ ജീവതിമാർഗത്തിന് തടയിടാൻ ശ്രമിക്കുന്നുവെന്ന് എയർപോർട്ട് ടാക്‌സി ഡ്രൈവർമാർ ആരോപിക്കുന്നു.