സ്‌കറ്റ് ഫെസ്റ്റീവലിനോടനുബന്ധിച്ചെത്തുന്ന പരാതികളിൽ ഏറ്റവും അധികവും കുട്ടികളെ കാണാനില്ലെന്നതുമായി ബന്ധപ്പെട്ടതാണെന്ന് റ്പ്പോർട്ട്. അതുകൊണ്ട് തന്നെ രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കണമെന്ന് പൊലീസിന്റെ അറിയിപ്പ്.

ചില രക്ഷിതാക്കൾ കുട്ടികളെ അവഗണിക്കുകയും ഇവന്റിലെ ജീവനക്കാർ കുട്ടികളെ കണ്ടെത്തി ഇവരെ ശ്രദ്ധിക്കേണ്ടതായും റിപ്പോർ വന്ന സാഹചര്യത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെസ്റ്റീവൽ റിസപ്ഷൻ ഓഫീസ് കുട്ടികളെ പരിചരിക്കുന്നതിനുള്ള സൗജന്യ സ്ഥലം എന്ന നിലയിലാണ് രക്ഷിതാക്കളിൽ പലരും കാണുന്നതെന്നും കുറ്റപ്പെടുത്തി. മൂന്ന് മണിക്കൂറിലേറെ യാണ് കുട്ടികളെ റിസപ്ഷനിൽ പരിചരിക്കേണ്ടി വരുന്നത്.

വിലപിടിപ്പുള്ള വസ്തുകൾ നഷ്ടപ്പെടുന്നത് കഴിഞ്ഞാൽ റിപ്പോർട്ട് ചെയ്യുന്നതിൽ മുന്നിൽകുട്ടികളെ കാണാനില്ലന്നതാണ്. രക്ഷിതാക്കളുടെ പരിചരണത്തിലെ ശ്രദ്ധ കുറവ് മൂലം കുട്ടിയുടെ സുരക്ഷയിൽ വീഴ്‌ച്ച വരുന്നുണ്ട്. ഏത് സമയത്ത് വേണമെങ്കിലും കുട്ടിയെ രക്ഷിതാവിൽ നിന്ന് നഷ്ടപ്പെടാം. മൂന്നിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മിക്കപ്പോഴും നഷ്ടപ്പെടുന്നതെന്ന് അൽ നസീം പാർക്കിലെ അധികൃതർ വ്യക്തമാക്കുന്നു. ആർഒപി ട്വിറ്ററിലുംരക്ഷിതാക്കളോട് കുട്ടികളെയും മറ്റും ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 13 വരെയാണ് മസ്‌കറ്റ് ഫെസ്റ്റീവൽ.