മാസം 15 മുതൽ ഒമാൻ എയർപോർട്ട് പാർക്കിങിന് പുതുക്കിയ നിരക്ക ഈടാക്കിതുടങ്ങും. ഒമാൻ എയർപോർട് മാനേജ്‌മെന്റ് കമ്പനിയാണ് പാർക്കിങ് സൗകര്യത്തിനുള്ള നിരക്ക് പുനർനിശ്ചയിച്ചത്. കൂടാതെ ഈ മാസം 15 മുതൽ തന്നെ ദീർഘ സമയ പാർക്കിങ് സൗകര്യവും തുറന്ന് നൽകും.

ഹ്രസ്വ സമയ പാർക്കിങിനുള്ള സൗകര്യത്തിനോടൊപ്പം ഇതോടെ പുതിയ സൗകര്യവും ലഭ്യമാകും. 670 സ്ലോട്ടുകളാണ് ലഭ്യമാകുന്നത്. ലോങ് ടേം സോൺ ഉപയോഗിക്കുന്ന യാത്രികർക്ക് ആദ്യ 24 മണിക്കൂറിന് 3 ഒമാൻ റിയാലും, രണ്ടാം ദിവസം ആർഒ 4, മൂന്നാം ദിവസം ആർഒ5 നാലാം ദിവസം ആർഒ6 അഞ്ചാം ദിവസം മുതൽ ആർഒ 7 എന്നിങ്ങനെയാണ് നിരക്ക് വരുന്നത്.

നേരത്തെ ഉണ്ടായിരുന്നു നിരക്ക് ആർഒ 2 ആദ്യ രണ്ട് ദിവസത്തിന്, ആർഒ 3 മൂന്നാം ദിവസം ആർഒ 4 നാലാം ദിവസം, ആർഒ5 അഞ്ചാം ദിവസം എന്നിങ്ങനെയായിരുന്നു.