- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
90 ദശലക്ഷം റിയാൽ ചെലവിട്ട് മസ്‌കത്തിൽ ഒരുങ്ങുന്നത് പാം മാൾ; 2000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ അക്വേറിയവും ആദ്യ സ്‌നോ പാർക്ക് എന്നിവ ഉൾക്കൊള്ളിൽ 90 ദശലക്ഷം റിയാൽ ചെലവിട്ട് മസ്‌കത്തിൽ പാം മാൾ ഒരുങ്ങുന്നു. പാം മാൾ രൂപീകരിക്കുന്നതോടെ 2000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. സീബിലെ മബേലയിലാണ് പണിയുന്ന മാൾ നൂറു ശതമാനം ഒമാനി ഉടമസ്ഥതയിലുള്ളതാണ്. മാൾ 30 മാസത്തിനകം പൂർത്തിയാക
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ അക്വേറിയവും ആദ്യ സ്‌നോ പാർക്ക് എന്നിവ ഉൾക്കൊള്ളിൽ 90 ദശലക്ഷം റിയാൽ ചെലവിട്ട് മസ്‌കത്തിൽ പാം മാൾ ഒരുങ്ങുന്നു. പാം മാൾ രൂപീകരിക്കുന്നതോടെ 2000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്.
സീബിലെ മബേലയിലാണ് പണിയുന്ന മാൾ നൂറു ശതമാനം ഒമാനി ഉടമസ്ഥതയിലുള്ളതാണ്. മാൾ 30 മാസത്തിനകം പൂർത്തിയാകുമെന്നാണ് കരുതുന്നത്. അൽ ജർവാനി ഗ്രൂപ്പും ഗ്ലോബൽ തമാനിയുമാണ് നിക്ഷേപകർ. 4ഡി സംവിധാനത്തോടു കൂടിയ 12 സ്‌ക്രീനുകളുള്ള മൾട്ടിപ്ലക്‌സും മാളിന്റെ പ്രത്യേകതയാണ്. ഹോട്ടലുകൾ, 70 അപ്പാർട്ട്‌മെന്റുകൾ, കൊമേഴ്‌സ്യൽ ഹാൾ തുടങ്ങിയവയും ഉണ്ടാകും.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് നിർദിഷ്ട പാം മാൾ.
Next Story