മസ്‌കത്ത്: വ്യാഴാഴ്ച മുതൽ മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ മുടങ്ങിയ ജലവിതരണം ശനിയാഴ്ച ഉച്ചയോടെ പുന$സ്ഥാപിച്ചു. ഇതോടെ രണ്ട് ദിവസമായി ഒമാൻ ജനത അനുഭവിച്ച ജനജീവിതത്തിന് അറുതിയായി.

എന്നാൽ, ചില ഭാഗങ്ങളിൽ തീരെ ശക്തികുറഞ്ഞാണ് വെള്ളം എത്തിയത്. കെട്ടിടങ്ങളിലെ ഉയർന്ന നിലകളിൽ വൈകീട്ടോടെയാണ് വെള്ളമത്തൊൻ തുടങ്ങിയത്. രാത്രി ഏറെ വൈകിയും ചില ഫ്‌ളാറ്റുകളിൽ വെള്ളമത്തൊത്തത് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വൈകീട്ടോടെ ജലം എത്താൻ തുടങ്ങിയതോടെ് ആശ്വാസമായി.

മൂന്നു ദിവസം ജല വിതരണം മുടങ്ങിയെങ്കിലും ജനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ എല്ലാർക്കും ഗുണം ചെയ്യുന്നതായിരുന്നു. 19 സ്ഥലങ്ങളിൽ ജല, വൈദ്യുത പൊതു അഥോറിറ്റി ഒരുക്കിയ ജലവിതരണ കേന്ദ്രങ്ങൾ അനുഗ്രഹമായി. വ്യാഴാഴ്ച രാവിലെ മുതൽ തന്നെ ഈ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയിരുന്നു. ചില കേന്ദ്രങ്ങൾ ശനിയാഴ്ച രാത്രിയും പ്രവർത്തിച്ചിരുന്നു.