ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭ ജൂലൈ 13, 14, 15, 16 (ബുധൻ, വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ ആദ്യ ദിവസം സംഗീത വഴികളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ഏയ്ഞ്ചൽ മെലഡീസ് സാരഥി റെജി എന്ന ജോസഫ് പാപ്പൻ സംഗീത സന്ധ്യ ഒരുക്കും. വൈകുന്നേരം ഐലൻഡിൽ ഓണേഴ്‌സ് ഹെവൻ റിസോർട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി.

റെജിയോടൊപ്പം സജി കോശി, മിനി കോശി, ബൈജു ഡേവിഡ്, ഏയ്ഞ്ചൽ ജോസഫ്, അഞ്ജലി ജോസഫ്, എലൈനാ ഏലിയാസ് എന്നിവരും പങ്കു ചേരും.

സിൽവർ ജൂബിലിയോടനുബന്ധിച്ചു ന്യൂയോർക്ക് മലയാളികൾ റെജിയെ ആദരിച്ചിരുന്നു. വൈദികരടക്കം നിരവധി പേർ സംബന്ധിച്ച ചടങ്ങിൽ പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, രഞ്ജിനി ജോസ് എന്നിവരും പങ്കെടുത്തു. കീബോർഡ് കലാകാരൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, സംഗീത അധ്യപകൻ, ഓർക്കസ്ട്ര സംവിധായകൻ തുടങ്ങിയ നിലകളിൽ നൈപുണ്യം തെളിയിച്ചിട്ടുള്ള റെജി വിവാഹ ക്വയർ, ഫ്യൂണർ സർവീസ് ക്വയർ, ആരാധന ക്വയർ, കൺവൻഷൻ ക്വയർ തുടങ്ങി നിരവധി ഡിവോഷണൽ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലുടനീളം സഞ്ചരിച്ചു വരുന്നു.

വിവരങ്ങൾക്ക് : ഡോ. ജോളി തോമസ് 908 499 3524