റിയാദ്: റിയാദിലെ മലയാളി സമൂഹത്തിനു ഒരു ഗാനോപഹാരം സമർപ്പിക്കണം എന്ന ഉദ്ദേശത്തോടു കൂടി ആണ് റിയാദ് മെലോഡിസ് എ മ്യുസിക്കൽ ഈവനിങ് വിത്ത് ഉണ്ണി മേനോൻ എന്ന പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 7 (വെള്ളിയാഴ്ച) വൈകുന്നേരം ആറു മണിക്ക് ദമ്മാം റോഡിൽ എക്‌സിറ്റ് എട്ടിലെ ഗവാരത് അൽ മസിയ ഓഡിറ്റോറിയത്തിൽ വെച്ച് പ്രോഗ്രാം നടക്കുന്നപ്പെടുന്നു. അമൃതസംഗീതം ആസ്വദിക്കാൻ റിയാദിലെ കലാപ്രേമികൾക്ക് അത്യപൂർവമായി ലഭിക്കുന്ന ഈ അവസരം എല്ലാവരും വിനിയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പൂർണമായും സംഗീത സാന്ദ്രമായ ഒരു സായാഹ്നം റിയാദ് മെലോഡിസ് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

ശ്രീ ഉണ്ണി മേനോനൊടൊപ്പം റിയാദ് മെലോഡിസിന്റെ അനുഗ്രഹീത ഗായകർ മധു ചെറിയവീട്ടിൽ, സജീവ് മേനോൻ , ശങ്കർകേശവൻ, പാട്രിക് ജോസഫ് , ശിശിര അഭിലാഷ്, ലിൻസു സന്തോഷ്, മീര മഹേഷ് എന്നിവർ അണിനിരക്കുന്നു. ശ്രീ ഉണ്ണി മേനോന്റെ പ്രശസ്തമായ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു ഗാനാഞ്ജലി ആയിരിക്കും റിയാദ് മെലോഡിസ് എ മ്യുസിക്കൽ ഈവനിങ് വിത്ത് ഉണ്ണി മേനോൻ എന്ന പ്രോഗ്രാം. റിയാദ് മെലോഡിസിന്റെ ശങ്കർ കേശവൻ ആണ് ഇവന്റ്റ് ഡയറക്ടർ .

പ്രോഗ്രമിനോട്അനുബന്ധമായി റിയാദിന്റെ സ്വന്തം കലാകാരൻ നസീബ് കലാഭവന്റെ സ്പീഡ് ഫിഗർ ഷോയുംഉണ്ടായിരിക്കും.

''അറബ് നാഷണൽ ബാങ്ക് ടെലിമണി മെയിൻ സ്‌പോൺസർ'' ആയ റിയാദ് മെലോഡിസ് എ മ്യുസിക്കൽ ഈവനിങ് വിത്ത് ഉണ്ണി മേനോൻ എന്ന പ്രോഗ്രാമിന്റെ മറ്റുള്ള സ്‌പോൺസർമാർ ''ലുലു ഹൈപ്പെർ മാർക്കറ്റ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ദാദാഭായ് ട്രാവൽ , പാരടൈസ് റസ്റ്റ്റ്റോറന്റ്, സിറ്റി ഫ്‌ലവർ ഹൈപ്പെർ മാർകെറ്റ്, റിയാദ് വില്ലാസ്, ലൈറ്റ് മാസ്റ്റർ എന്നിവരാണ്. ഷട്ടർ അറേബ്യയും റിയാദ് ടാക്കീസും ആണ് സംഘാടക സഹായകർ. പ്രവേശനം സൗജന്യം ആയിരിക്കും. എല്ലാ കലപ്രേമികളെയും സ്വാഗതം ചെയ്യുന്നു.

റിയാദിലെ ഒരുകൂട്ടം സംഗീത ആസ്വാധകരുടെ കൂട്ടായ്മ ആണ് റിയാദ് മെലോഡിസ്. ഏകദേശം പത്തോളം കുടുംബങ്ങൾ ചേർന്നുള്ള ഒരു കുടുംബ കൂട്ടായ്മ റിയാദ് മെലോഡിസ് എന്ന ആശയത്തിലേയ്ക്ക് വഴിതെളിച്ചത്. റിയാദ് മെലോഡിസിലെ ഗായകരും സൗണ്ട് എൻജിനീയറും പരിശീലകരും എല്ലാം ഇതര മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾ ആണ് . പേര് സൂചിപ്പിക്കും പോലെ മെലോഡി ഗാനങ്ങൾ ആണ് എല്ലാവരുടെയും ചോയ്‌സ്. അവധി ദിവസങ്ങളിൾ റിയാദ് മെലോഡിസിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ വീട്ടിൽ ഒത്തുകൂടി ഗാനങ്ങൾ ആലപിക്കുന്നത് പതിവാണ്.