- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടിനെ പാട്ടിലാക്കി ആനിക്കാടിലെ കലാകാരന്മർ; യു ട്യുബിൽ താരംഗമായി എന്റെ ഗ്രാമം ആനിക്കാട് സംഗീത ആൽബം; ആൽബമൊരുങ്ങിയത് നാട്ടുകാരുടെ കൂട്ടായ്മയിൽ
പള്ളിക്കത്തോട്: ജനിച്ചുവളർന്ന നാടിനെ പാട്ടിലാക്കി ആനിക്കാട് ഗ്രാമത്തിലെ കലാകാരന്മാർ. നാട്ടിലെ കൂട്ടുകാർ ഒത്തു ചേർന്നപ്പോൾ രൂപംകൊണ്ടത് സുന്ദരമായൊരു മ്യൂസിക്കൽ ആൽബം. ആനിക്കാട് പള്ളിക്കത്തോട് പ്രദേശത്തിന്റെ മനോഹരമായ ഗ്രാമീണ ഭംഗി ഹെലി ക്യാം ദൃശ്യങ്ങളിലൂടെ ഉൾപ്പെടെ ഒപ്പിയെടുത്താണ് എന്റെ ഗ്രാമം ആനിക്കാട് എന്ന സംഗീത എന്ന ആൽബം ഒരുക്കിയത്.
ഗ്രാമത്തിന്റെ ദൃശ്യ ഭംഗി ഒട്ടും ചോരാതെ ആസ്വാദകരിലേക്കെത്തിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.നാട്ടിലെ വിവിധ ക്യാമറാമാന്മാർ പകർത്തിയ ദൃശ്യങ്ങൾക്ക് അനീഷ് ആനിക്കാടാണ് രചന നിർവഹിച്ചത്. ചലച്ചിത്ര താരം മമ്മൂട്ടിയുടെ പി ആർ ഒയും ആനിക്കാട് പള്ളിക്കത്തോട് സ്വദേശിയുമായ റോബർട്ട് കുര്യാക്കോസാണ് ഗാനത്തിന്റെ നിർമ്മാണം. ശ്രീജിത്ത് കെ.എസ് .സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്ങും ക്രിയേറ്റീവ് ഹെഡുമായി നിഖിൽ മറ്റത്തിൽമഠം പ്രവർത്തിച്ചിരിക്കുന്നു.
കോവി ഡ് കാലത്ത് നാട്ടിലേക്ക് വരാൻ സാധിക്കാതിരുന്ന വിദേശ വാസികൾക്കും മറ്റും കാഴ്ചയുടെ ഗൃഹാതുരത സമ്മാനിക്കുകയാണ് എന്റെ ഗ്രാമം ആനിക്കാട് എന്ന സംഗീത വിരുന്ന്.പൂത്തുമ്പി മീഡിയയാണ് ആൽബം പുറത്തിറക്കിയത്.