- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 പള്ളികൾ അടച്ചുപൂട്ടിയപ്പോൾ 423 പുതിയ മോസ്‌കുകൾ തുറന്നു; മോസ്‌കുകളിൽ ഇടമില്ലാത്തതിനാൽ തെരുവുകളിൽവരെ നിസ്കാരം; വെള്ളക്കാർ നാടുകടക്കുമ്പോൾ ലണ്ടൻ നഗരത്തിൽ കാട്ടുതീപോലെ ഇസ്ലാം വളരുന്നു; പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്
ലണ്ടൻ: ലണ്ടൻ നഗരത്തിലെ ഇസ്ലാമിക വത്കരണം ഏറെക്കുറെ പൂർത്തിയായാതായി പാശ്ചാത്യ മാധ്യമങ്ങൾ. ക്രിസ്ത്യൻ പള്ളികൾ ഒന്നിനുപുറകെ ഒന്നായി അടച്ചുപൂട്ടുമ്പോൾ, മോസ്‌കുകൾ തെരുവുകൾ തോറും തുറക്കുകയും ചെയ്യുന്നു. നൂറുകണക്കിന് ശരിയത്ത് കോടതികൾ പോലും ലണ്ടനിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വെള്ളക്കാർ ലണ്ടനിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ, മുസ്ലിം കുടിയേറ്റം അതിശക്തമാവുകയാണെന്നാണ് സൂചനകളെന്നും മാധ്യമങ്ങൾ പറയുന്നു. പല മുസ്ലിം രാജ്യങ്ങളിലുള്ളതിനെക്കാൽ കൂടുതൽ ഇസ്ലാമികമാണ് ലണ്ടനെന്ന് മുസ്ലിം മത പണ്ഡിതനായ മൗലാന സയ്യദ് റാസ റിസ്‌വി പറയുന്നു. ലണ്ടനിൽ അതിവേഗം മുസ്ലിം മതമൗലികവാദം പടർന്നുപിടിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, വിവിധ മതങ്ങളിടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാണ് ലണ്ടനെന്നും ഇവിടെ തീവ്രവാദം വേരുപിടിക്കില്ലെന്നുമാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ കഴിഞ്ഞവർഷം തീവ്രവാദ ആക്രമണമുണ്ടായശേഷം അഭിപ്രായപ്പെട്ടത്. 500-ഓളം ക്രിസ്ത്യൻ പള്ളികളാണ് ലണ്ടനിൽ അടച്ചുപൂട്ടിയത്. പകരം, 423 മുസ്ലിം പള്ളികൾ തുറന്നു. പല പുരാതന ക്രിസ്ത്
ലണ്ടൻ: ലണ്ടൻ നഗരത്തിലെ ഇസ്ലാമിക വത്കരണം ഏറെക്കുറെ പൂർത്തിയായാതായി പാശ്ചാത്യ മാധ്യമങ്ങൾ. ക്രിസ്ത്യൻ പള്ളികൾ ഒന്നിനുപുറകെ ഒന്നായി അടച്ചുപൂട്ടുമ്പോൾ, മോസ്‌കുകൾ തെരുവുകൾ തോറും തുറക്കുകയും ചെയ്യുന്നു. നൂറുകണക്കിന് ശരിയത്ത് കോടതികൾ പോലും ലണ്ടനിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വെള്ളക്കാർ ലണ്ടനിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ, മുസ്ലിം കുടിയേറ്റം അതിശക്തമാവുകയാണെന്നാണ് സൂചനകളെന്നും മാധ്യമങ്ങൾ പറയുന്നു.
പല മുസ്ലിം രാജ്യങ്ങളിലുള്ളതിനെക്കാൽ കൂടുതൽ ഇസ്ലാമികമാണ് ലണ്ടനെന്ന് മുസ്ലിം മത പണ്ഡിതനായ മൗലാന സയ്യദ് റാസ റിസ്‌വി പറയുന്നു. ലണ്ടനിൽ അതിവേഗം മുസ്ലിം മതമൗലികവാദം പടർന്നുപിടിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, വിവിധ മതങ്ങളിടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാണ് ലണ്ടനെന്നും ഇവിടെ തീവ്രവാദം വേരുപിടിക്കില്ലെന്നുമാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ കഴിഞ്ഞവർഷം തീവ്രവാദ ആക്രമണമുണ്ടായശേഷം അഭിപ്രായപ്പെട്ടത്.
500-ഓളം ക്രിസ്ത്യൻ പള്ളികളാണ് ലണ്ടനിൽ അടച്ചുപൂട്ടിയത്. പകരം, 423 മുസ്ലിം പള്ളികൾ തുറന്നു. പല പുരാതന ക്രിസ്ത്യൻ പള്ളികളും രൂപം മാറ്റി മോസ്‌കുകളായി. ഹയാത്ത് യുണൈറ്റഡ് ചർച്ച് ഈജിപ്തിൽനിന്നുള്ള കുടിയേറ്റക്കാർ മുസ്ലിം പള്ളിയാക്കി മാറ്റി. സെന്റ് പീറ്റേഴ്‌സ് ചർച്ച് മദീന മോസ്‌കായി മാറി. ആരാധനാലയങ്ങൾ രൂപംമാറുന്നതിനനുസരിച്ച് മതപരിവർത്തനവും ലണ്ടനിൽ ശക്തമാണെന്നും വിലയിരുത്തപ്പെടുന്നു.
മോസ്‌കുകളിൽ നമസ്‌കാരത്തിനെത്തുന്നവരുടെ ബാഹുല്യം മതപരിവർത്തനത്തിന് തെളിവാണ്. മോസ്‌കുകൾക്കുള്ളിൽ എല്ലാവർക്കും ഇരിക്കാൻ ഇടമില്ലാത്തതിനാൽ, പലപ്പോഴും റോഡുകളിലേക്ക് നിര നീളും. എന്നാൽ, ക്രിസ്ത്യൻ പള്ളികളിൽ ആരാധനയ്ക്ക് എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കുറയുകയും ചെയ്യുന്നു. നഗരഹൃദയത്തിലുള്ള സാൻ ജോർജിയോ പള്ളിയിൽ 1230 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ, കുർബാനയ്‌ക്കെത്തുന്നത് 20-ൽത്താഴെ ആളുകൾ മാത്രം.
തൊട്ടടുത്തുള്ള ബ്രൂണെ സ്ട്രീറ്റ് എസ്റ്റേറ്റ് മോസ്‌കിലെ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. മോസ്‌കിനുള്ളിൽ കഷ്ടിച്ച് 100 പേർക്ക് ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. നമസ്‌കാരത്തിന് എത്തുന്നത് ആയിരത്തോളമാളുകളും. വെള്ളിയാഴ്ച പ്രാർത്ഥനാവേളയിൽ അടുത്തുള്ള തെരുവുകളും ആരാധനയ്്ക്കുള്ള വേദിയായി മാറും. ലണ്ടൻ സമീപഭാവിയിൽത്തന്നെ മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള നഗരമായി മാറുമെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിലെ ഏറ്റവും ജനവാസമുള്ള രണ്ടാമത്തെ നഗരമായ ബർമ്മിങ്ങാമും ഇതേ പാതയിലാണ്. അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന പല തീവ്രവാദി ആക്രമമങ്ങൾക്കും ചുക്കാൻ പിടിച്ചവർ ബർമ്മിങ്ങാം കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നു. ഇംഗ്ലണ്ടിലെ മതവിസ്വാസത്തിന്റെ കാര്യം അതിവേദം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഓസ്‌ക്ഫഡ് സർവകലാശാലയിലെ സെറി പീച്ചോഫ് പറയുന്നു. ഇംഗ്ലണ്ടിലെ മുസ്ലിം മതവിശ്വാസികളിൽ പകുതിയോളം പേർ 25 വയസ്സിൽത്താഴെ പ്രായമുള്ളവരാണെങ്കിൽ, ക്രൈസ്തവരിൽ നാലിലൊന്നും 65 പിന്നിട്ടവരാണ്. ഭാവിയിലെ മതം ഇസ്ലാമാകുമെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്.
ലണ്ടനും ബർമ്മിങ്ങാമും മാത്രമല്ല, ബ്രാഡ്ഫഡ്, ഡെർബി, ഡ്യൂസ്ബറി, ലീഡ്‌സ്, ലെസ്റ്റർ, ലിവർപൂൾ, ല്യൂട്ടൺ, മാഞ്ചസ്റ്റർ, ഷെഫീൽഡ് തുടങ്ങി പല പ്രധാന നഗരങ്ങളിലും മുസ്ലീങ്ങളുടെ മേധാവിത്വം പ്രകടമായിക്കഴിഞ്ഞു. 2012-നും 2014-നും ഇടയിൽ ആംഗ്ലിക്കൻസ് എന്ന് സ്വയം വ്യക്തമാക്കുന്നവരുടെ എണ്ണത്തിൽ 17 ലക്ഷത്തോളം കുറവുണ്ടായെന്ന് നാറ്റ്‌സെൻ സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ വ്യക്തമായിരുന്നു. ഇതേസമയം, മുസ്ലീങ്ങളുടെ എണ്ണം പത്തുലക്ഷത്തോളം കൂടുകയും ചെയ്തതായും സർവേയിൽ പറയുന്നു.