- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരു പറഞ്ഞു മുസ്ലീങ്ങൾ എല്ലാം ഭീകവാദികൾക്കൊപ്പം ആണെന്ന്..? ലണ്ടൻ പാർലിമെന്റിന് മുമ്പിൽ വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ കൈകോർത്ത് നിന്ന് പിന്തുണയുമായി ശിരോവസ്ത്രം ധരിച്ച മുസ്ലിം സ്ത്രീകൾ
കഴിഞ്ഞ ബുധനാഴ്ച ലണ്ടനിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവർക്കും പരുക്കേറ്റവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ശിരോവസ്ത്രം ധരിച്ച മുസ്ലിം സ്ത്രീകൾ രംഗത്ത് വന്നു. ലണ്ടൻ പാർലിമെന്റിന് മുമ്പിൽ വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ കൈകോർത്ത് പിടിച്ചാണവർ അണിനിരന്നിരിക്കുന്നത്. മുസ്ലീങ്ങളെല്ലാം ഭീകരർക്കൊപ്പമാണന്ന ആരോപണത്തെ തള്ളിക്കളയുന്ന വിധത്തിലാണ് അവർ മാതൃക കാട്ടിയിരിക്കുന്നത്. പരസ്പരം കൈകോർത്ത് പിടിച്ച് അവർ അഞ്ച് മിനുറ്റോളമാണ് നിലകൊണ്ടത്. സമൂഹത്തിന്റെ വിവിധ പശ്ചാത്തലങ്ങളിലുള്ള നിരവധി പേർ ഈ പരിപാടിയിൽ ഭാഗഭാക്കായിരുന്നു. വുമൺസ് മാർച്ച് ഓൺ ലണ്ടനാണീ പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച ഖാലിദ് മസൂദ് എന്ന ഭീകരൻ വെസ്റ്റ് മിൻസ്റ്റർ പാലത്തിലൂടെ അപകടകരമായി കാറോടിക്കുകയും 40 പേർക്ക് പരുക്കേൽപ്പിക്കുകയും താനടക്കം നാലുപേരുടെ മരണത്തിന് കാരണമായിത്തീരുകയുമായിരുന്നു. തുടർന്ന് പാർലിമെന്റ് ഗേറ്റ് ഇടിച്ച് തകർത്ത് കാറിടിച്ച് കയറ്റിയ അയാൾ ഗേറ്റിലെ പൊലീസുകാരനായ കെയ്ത്ത് പാൽമെറിനെ കുത്തിക്കൊല്ലുകയും ചെയ്തിരുന്നു. തുടർന്നും മുന്
കഴിഞ്ഞ ബുധനാഴ്ച ലണ്ടനിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവർക്കും പരുക്കേറ്റവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ശിരോവസ്ത്രം ധരിച്ച മുസ്ലിം സ്ത്രീകൾ രംഗത്ത് വന്നു. ലണ്ടൻ പാർലിമെന്റിന് മുമ്പിൽ വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ കൈകോർത്ത് പിടിച്ചാണവർ അണിനിരന്നിരിക്കുന്നത്. മുസ്ലീങ്ങളെല്ലാം ഭീകരർക്കൊപ്പമാണന്ന ആരോപണത്തെ തള്ളിക്കളയുന്ന വിധത്തിലാണ് അവർ മാതൃക കാട്ടിയിരിക്കുന്നത്. പരസ്പരം കൈകോർത്ത് പിടിച്ച് അവർ അഞ്ച് മിനുറ്റോളമാണ് നിലകൊണ്ടത്.
സമൂഹത്തിന്റെ വിവിധ പശ്ചാത്തലങ്ങളിലുള്ള നിരവധി പേർ ഈ പരിപാടിയിൽ ഭാഗഭാക്കായിരുന്നു. വുമൺസ് മാർച്ച് ഓൺ ലണ്ടനാണീ പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച ഖാലിദ് മസൂദ് എന്ന ഭീകരൻ വെസ്റ്റ് മിൻസ്റ്റർ പാലത്തിലൂടെ അപകടകരമായി കാറോടിക്കുകയും 40 പേർക്ക് പരുക്കേൽപ്പിക്കുകയും താനടക്കം നാലുപേരുടെ മരണത്തിന് കാരണമായിത്തീരുകയുമായിരുന്നു. തുടർന്ന് പാർലിമെന്റ് ഗേറ്റ് ഇടിച്ച് തകർത്ത് കാറിടിച്ച് കയറ്റിയ അയാൾ ഗേറ്റിലെ പൊലീസുകാരനായ കെയ്ത്ത് പാൽമെറിനെ കുത്തിക്കൊല്ലുകയും ചെയ്തിരുന്നു. തുടർന്നും മുന്നോട്ട് കുതിക്കാനൊരുങ്ങിയ ഖാലിദിനെ പൊലീസുകാർ വെടി വച്ച് കൊല്ലുകയായിരുന്നു.
ബുധനാഴ്ച ഇവിടെ നടന്ന സംഭവത്തെക്കുറിച്ചോർക്കുമ്പോൾ കനത്ത ഉത്കണ്ഠയുണ്ടെന്നാണ് ഈ കൈകോർത്ത് പിടിക്കലിൽ പങ്കെടുത്ത ഫാരിഹ ഖാൻ പ്രതികരിച്ചിരിക്കുന്നത്. മതത്തിന്റെ പേരിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾ ഇല്ലാതാകണമെന്നും തീവ്രവാദത്തെ പ്രതിരോധിക്കണമെന്നുമാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തു അഹമ്മദീയ മുസ്ലീങ്ങൾ ആവശ്യപ്പെടുന്നത്. ലണ്ടനിൽ ആക്രമണം നടത്തുന്നത് തന്റെ നേരെ നേരെ ആക്രമണം നടത്തുന്നതിന് തുല്യമാണെന്നാണ് സറെയിലെ സാറാ വസീം പ്രതികരിച്ചിരിക്കുന്നത്. ഇത് തങ്ങൾക്കെല്ലാം മുകളിൽ നടത്തിയ ആക്രമമാണെന്നും ഇസ്ലാം ഏത് വിധത്തിലുമുള്ള ആക്രമണങ്ങളെയും അനുകൂലിക്കുന്നില്ലെന്നും സാറാ പറയുന്നു.
ഇത്തരം ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലുള്ളവർ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നുവെന്ന് കാണിക്കാനാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ഇതിൽ പങ്കെടുത്ത അയിഷ മാലിക്ക് പറയുന്നത്. ഒരു മുസ്ലീമെന്ന നിലയിൽ ഈ ഘട്ടത്തിൽ ആക്രമണത്തിനെതിരെ അണിനിരന്ന് ഐക്യധാർഢ്യം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് താൻ കരുതുന്നുവെന്നും സറെയിൽ നിന്നുള്ള ഈ സ്ത്രീ വ്യക്തമാക്കുന്നു.