തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇടപെട്ട് ഇസ്ലാമിക ആശങ്ങൾ പ്രചരിപ്പിക്കാൻ രംഗത്തുള്ള റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ അണിയറക്കാർ വീണ്ടും മറുനാടനെതിരെ രംഗത്തിറങ്ങി. ഐസിസിന് എതിരെയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മുമ്പ് മറുനാടനെ ഇസ്ലാമിക വിരുദ്ധമാക്കാൻ വ്യാജപ്രചരണം നടത്തിയവർ തന്നെയാണ് ഇത്തവണയും രംഗത്തുള്ളത്. അവരുടെ യഥാർത്ഥ സംസ്‌ക്കാരം വ്യക്തമാക്കുന്ന പദപ്രയോഗങ്ങളുമായി വ്യാജഫോട്ടോഷോപ്പ് പോസ്റ്റുകൾ പുറത്തിറക്കിയാണ് ഇക്കൂട്ടർ ഉറഞ്ഞു തുള്ളുന്നത്.

അബ്ദുൾ കലാമിനെതിരെ റൈറ്റ്തിങ്കേസ് ഗ്രൂപ്പിൽ വന്ന പോസ്റ്റിനെതിരെ മറുനാടൻ വാർത്ത എഴുതിയതാണവരെ ഇപ്പോൾ ഇവരെ കലിപ്പിച്ചിരിക്കുന്നത്. മറുനാടൻ വാർത്തയെത്തുടർന്നാണ് ഗ്രൂപ്പിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തവർ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടേയില്ലെന്ന നിലപാടിലാണ് ഇപ്പോൾ. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകൾ ഇവരുമായി ബന്ധപ്പെട്ട പല പ്രമുഖരും നടത്തിയിരുന്നെന്നും ജനവികാരം എത്തിയപ്പോഴാണ് കുറ്റം മുഴുവൻ മറുനാടന്റെ പുറത്ത് വച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ തന്നെ പറയുന്ന അഭിപ്രായം.

ഇന്നലെ കലാം മരിച്ച വാർത്ത വന്നതിന് ശേഷം രാത്രിയോടെ ആയിരുന്നു സമീർ അലിയെന്ന ആൾ കലാമിനെ അപകീർത്തിപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. എ.പി.ജെ കലാം മഹാനായിരക്കാം, പക്ഷേ ജീവിതകാലം മുഴുവൻ ഇസ്ലാം എന്തെന്ന് അറിയാതെയാൺ അദ്ദേഹം ജീവിച്ചതെന്ന് പോസ്റ്റിൽ കുറ്റപ്പെടുത്തുന്ന പോസ്റ്റായിരുന്നു ആദ്യം വന്നത്. ചെറുപ്പംമുതലെ ക്ഷേത്രങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്നതുകൊണ്ടാവം വിഗ്രഹാരാധനയും ആൾദൈവങ്ങളെ ആരാധിക്കയും ഒന്നും അങ്ങേക്കുവിഷയമായിരുന്നില്ലല്ലോ? എന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഒപ്പം ദുർഗാപൂജചെയ്യുന്ന എ.പി.ജി യുടെ ചിത്രവും കൊടുത്തിരുന്നു.

എന്നാൽ ഇന്ത്യകണ്ട ഏറ്റവും മികച്ച നേതാവിനെ അവഹേളിക്കുന്ന വിധത്തിൽ പോസ്റ്റ് വന്നതോടെ തങ്ങളുടെ തീവ്രവാദ നിലപാട് നഗ്നമായി വെളിച്ചത്തുവരുമെന്ന് കണ്ട് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ നിന്നും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ഗ്രൂപ്പിൽ അംഗങ്ങളായ നിരവധി പേർ ഗ്രൂപ്പ് അഡ്‌മിനെ ഇതുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞു. ഇതിന് ശേഷം ഇയാൾ ഇത് സ്വന്തം ഫേസ്‌ബുക്ക് വാളിലും പോസ്റ്റ് ചെയ്തു. മഹാനായ കലാമിനെ അപമാനിച്ചതിലൂടെ പുലരും ഗ്രൂപ്പ് അഡ്‌മിനുമായി പിണങ്ങി ഇതോടെയാണ് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് കുറ്റം മറുനാടന്റെ മേൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമിച്ചത്.

റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ അഡ്‌മിനായ ആളാണ് ഫോട്ടോഷോപ്പുമായി മറുനാടനെ വെല്ലുവിളിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. റൈറ്റ് തിങ്കേഴ്‌സിലല്ല സമീർ അലിയുടെ പോസ്റ്റ് വന്നതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. മറുനാടൻ മലയാളിയെ കള്ള മറുനാടാ.. എന്ന് വിളിച്ചുകൊണ്ടാണ് ഫോട്ടോഷോപ്പിൽ ആക്രമിക്കാൻ മൗലികവാദികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ അംഗമല്ല സമീർ അലിയെന്നും പണ്ടേ ബാൻ ചെയ്യപ്പെട്ട ആളാണെന്നുമാണ് ഗ്രൂപ്പ് അഡ്‌മിന്റെ വാദം. എന്നാൽ ഗ്രൂപ്പ് അഡ്‌മിന്റെ ഈ വാദം തീർത്തും തെറ്റാണെന്ന് ഗ്രൂപ്പിലെ തന്നെ പ്രമുഖരായ വ്യക്തികൾ മറുനാടനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് കൂടാതെ ലോകമാദ്ധ്യമങ്ങളിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് പണ്ടുകാലത്ത് മറുനാടൻ മലയാളിയിൽ വന്ന റിപ്പോർട്ടുകളുടെ പേരു പറഞ്ഞും ഈ മൗലികവാദികൾ അന്ന് മറുനാടനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റ് പേസ്റ്റിറ്റ് എന്ന വെബ്‌സൈറ്റിലാണ് മറുനാടനെതിരെ തീവ്രവാദികളുടെ കൊലവിളി നടക്കുന്നത്. മുമ്പ് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നിരോധിക്കാൻ ഒരുങ്ങിയ വെബ്‌സൈറ്റുകളുടെ പട്ടികയിൽ ഈ സൈറ്റും ഉണ്ടായിരുന്നു. ഈ ഗ്രൂപ്പു കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ ചിലത് ഇന്റലിജന്റ്‌സ് നിരീക്ഷിക്കുന്നുമുണ്ട്.

അതേസമയം റൈറ്റ് തിങ്കേഴ്‌സിൽ അംഗങ്ങളായവർ തന്നെ ഗ്രൂപ്പിലെ തെറ്റിനെ മറിക്കാനുള്ള ശ്രമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. റൈറ്റ് തിങ്കേഴ്‌സിലെ പ്രമുഖനായ നവാസ് ജാൻ കലാമിനെ അവഹേളിച്ച ചിത്രം മണിക്കൂറുകളോളം എന്തുകൊണ്ട് ഗ്രൂപ്പിൽ ഇട്ടു എന്ന ചോദ്യം നിരവധിപേർ ഉന്നയിച്ചു. മനുഷ്യാവകാശ വിഷയങ്ങൾ അടക്കം ഉന്നയിച്ചിരുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെ തീവ്രനിലപാടുള്ള മൗലികവാദികൾ കീഴടക്കുന്നതിലുള്ള അതൃപ്തിയാണ് അംഗങ്ങളായ ഭൂരിപക്ഷവും ഉന്നയിച്ചത്. പോസ്റ്റിനെതിരെ ഇസ്ലാമിക ലോകത്തുനിന്നുതന്നെ കടുത്ത എതിർപ്പാണ് ഉണ്ടായത്. ലോകം മുഴുവൻ ആദരിക്കുന്ന ഒരു വ്യക്തിയെ ഈ രീതിയിൽ ചിത്രീകരിക്കുന്നത് തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ജനസ്വാധീനമുള്ളവർ സത്യം പറയുമ്പോൾ നുണപ്രചരണം നടത്തുക റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ പതിവ് സംഭവമാണ്. മുമ്പ് പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്നിനെതിരെ ഇവർ ഒരുകാലത്ത് ഉറഞ്ഞുതുള്ളുകയായിരുന്നു. അതും ഐസിസിനെതിരെ ലേഖനം എഴുതിയതിന്റെ പേരിലായിരുന്നു എന്നതാണ് ശ്രദ്ധേയം. ലോകത്തെ ബാധിച്ച കാൻസറായി മാറിയ കഴുത്തറക്കുന്ന ഭീകരരെ ചെറുക്കണം എന്ന വിധത്തിലായിരുന്നു അന്ന് ബഷീർ വള്ളിക്കുന്ന് ലേഖനം എഴുതിയത്. എന്നാൽ, തീവ്രവാദത്തെ പിന്തുണച്ചു കൊണ്ട് ലേഖനത്തിന്റെ പേരിൽ വള്ളിക്കുന്നിനെ കടന്നാക്രമിക്കുകയായിരുന്നു അന്ന് ഈ ഗ്രൂപ്പുകാർ ചെയ്തത്. ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് നവാസ് ജാൻ അടക്കമുള്ള കടുത്ത മൗലികവാദികൾ ആയിരുന്നു.

ഇതാദ്യമായല്ല മുസ്ലിം നാമധാരിയായ ഒരാൾ മരിച്ചാൽ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് അവഹേളിക്കുന്നത്. നേരത്തെ കോഴിക്കോട്ടെ യുക്തിവാദിയായ ഒരു ഡോക്ടർ മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളജിന് ദാനംചെയ്തപ്പോൾ ആ മരണത്തെപോലും പരിഹസിച്ചുകൊണ്ട് ആർ.ടി ഗ്രൂപ്പിൽ പോസ്റ്റ് വന്നിരുന്നു. അന്ന് ഗ്രൂപ്പിലെ പ്രമുഖനായ നവാസ് ജാനെയായിരുന്നു മുന്നിൽ. മതത്തിന്റെ തിമിരം ബാധിച്ച് നവാസ് ജാന്റെ പോസ്റ്റിൽ പ്രതിഷേധിച്ച് അന്നും നിരവധിപേർ ഗ്രൂപ്പ് വിട്ടിരുന്നു. ഇപ്പോൾ അബ്ദുൾകലാമിനെയും അവഹേളിച്ച് രംഗത്തെത്തിയതോടെ മത നിരപേക്ഷ നിലപാടുള്ള പലരും ഇതോടെ ഗ്രൂപ്പ് വിട്ടിരിക്കയാണ്.