നാധിപത്യ സംവിധാനത്തിൽ കിട്ടുന്ന വോട്ടിനേക്കാൾ ലഭിച്ച സീറ്റുകൾക്കാണ് പ്രസക്തിയെന്ന് പറഞ്ഞു വേണമെങ്കിൽ മുസ്ലിം ലീഗിന് സമാധാനിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ 'ശക്തമായ ഇടതുതരംഗം' ഉണ്ടായിട്ടും രണ്ട് സീറ്റുകൾ നഷ്ടപ്പെട്ടു പതിനെട്ടു സീറ്റു നേടാൻ കഴിഞ്ഞു എന്ന് പറഞ്ഞു ന്യായീകരിക്കാം. പക്ഷെ എന്തുകൊണ്ട് ഇരുപത്തി ഒന്ന് സീറ്റ് നേടാൻ കഴിഞ്ഞില്ല എന്നതാണ് സാധാരണക്കാരായ ലീഗ് പ്രവർത്തകർക്ക് ഉത്തരം കിട്ടേണ്ട പ്രധാന ചോദ്യം.

കഴിഞ്ഞ അഞ്ചു വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ സർവ്വ സന്നാഹങ്ങളും ഉപയോഗപ്പെടുത്തി മറ്റു നിയോജമ മണ്ഡലങ്ങളിൽ നിന്നുള്ള പരമാവധി വോട്ടർമാരെ ചേർത്തിട്ടും, ജാതി അടിസ്ഥാനത്തിൽപോലും മണ്ഡലത്തിൽ വരുന്ന അവർക്ക് ലഭിക്കാവുന്ന ഏറ്റവും ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തിയിട്ട്‌പോലും അഴീക്കോട് നിയോജക മണ്ഡലത്തിൽ വയനാടൻ കാടിറങ്ങിവന്ന വന്ന കെ എം ഷാജി എന്ന യൂത്ത് ലീഗ്കാരൻ വിജയിച്ചുവെന്നത് നിസ്സാരമായി കണ്ടുകൂട. മണ്ഡലത്തിൽ മുപ്പത്തി അഞ്ചു ശതമാനം മാത്രം മുസ്ലിം വോട്ടുള്ള ഒരു മണ്ഡലത്തിൽ എല്ലാ മുസ്ലിം തീവ്ര വാദ മത മൗലികവാദികലുടെയും വേണ്ടെന്നു ചങ്കുറപ്പോടെ പറയുകയും ഒരു മത നേതാവിന്റെ കാലു പിടിക്കാതെയുമാണ് ഷാജി അവിടെ വിജയിച്ചത്. ഏതു പാർട്ടിക്കാരൻ എന്നതല്ല മറിച്ചു അദ്ദേഹം ഏതൊക്കെ വികസന പ്രവര്ത്തനം നടത്തിയെന്നതിന്റെ കൂടി അടിസ്ഥാത്തിൽ ഒരു സ്ഥാനാർത്ഥി ജയിക്കുമെന്നതും വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷെ അഴീക്കോട് പോലെയുള്ള ഒരു പാര്ട്ടിയധിഷിത മണ്ഡലത്തിൽ അതുകൊണ്ട് മാത്രം വിജയം ഉറപ്പിക്കാൻ സാധ്യമല്ല. മണ്ഡലത്തെ സ്വന്തം വീടായി കണ്ടു അവരിൽ ഒരാളായി അവരുടെ സുഖ ദുഃഖത്തിൽ പങ്കു ച്ചേർന്നു പ്രവർത്തിക്കുന്നവരെ വിജയിപ്പിക്കാൻ കേരളത്തിലെ മതേതര മനസ്സ് തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ സാധാരണ പാർട്ടി പ്രവർത്തകന്റെ വികാരം അറിയുന്നവരെ നേതാവായി അംഗീകരിച്ചു ഷാജിയുടെ വിജയത്തിനുവേണ്ടി അരയും തലയും മുറുക്കി പാർട്ടി പ്രായഭേദമന്യേ തയാറാകും എന്നതിന്റെ മഹനീയ ഉദാഹരണമാണ് ശക്തമായ ഇടതുതരംഗവും അതിശക്തനായ വിമത സ്ഥാനാർത്ഥിയും ഉണ്ടായിട്ടും കഴിഞ്ഞ തവണ ജയിച്ചതിലും നാലിരട്ടി വോട്ടിന്റെ കെ എം ഷാജിയുടെ വിജയം.

കഴിഞ്ഞ 39 കൊല്ലമായി കമ്മൂണിസ്റ്റ് പാർട്ടി ജയിച്ചുവന്ന മറ്റു പാർട്ടികൾക്ക് ബാലികേറാ മലയായ ഇടതു പാർട്ടിയോട് പാറപോലെ ഉറച്ചു നില്ക്കുന്ന ഒരു കർഷക മണ്ഡലത്തിൽ ഒരു തൂമ്പാപോലും പിടിക്കാൻ അറിയാത്ത പാറക്കൽ അബ്ദുള്ള എന്ന ജനകീനായ ലീഗ് സ്ഥാനാർത്ഥി കുറ്റ്യാടിനിയോജമ മണ്ടലത്തിൽ വിജയിക്കുന്നു. ഞങ്ങളുടെ വികാരം മനസ്സിലാക്കുകയും അവരോടൊപ്പം ചേർന്നു നില്ക്കാൻ തയാറാവുകയും ചെയ്താൽ ലീഗണികൾ ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാവുനെന്നും, അതുവഴി കഠിനാധ്വാനത്തിലൂടെ ഏതു മണ്ഡലവും പിടിക്കാൻ സാധിക്കുമെന്ന ഈ വിജയം തെളിയിക്കുന്നു.

എന്നാൽ തിരുമ്പാടി നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വം ഗ്രൗണ്ട് സപ്പോർട്ട് ഇല്ലാതെ കളിച്ചതാണ് അവിടെ പരാജയപ്പെടുവാനുള്ള കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ സി മോയിൽ കുട്ടി 3833 വോട്ടിനു വിജയിച്ചിടത്ത് ഇടതു പക്ഷ സ്ഥാനാർത്ഥി 3008 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഒരു വട്ടം കൂടി മോയിൽകുട്ടിക്കു സീറ്റു നൽകാമായിരുന്നു. സീറ്റു കിട്ടാത്തതിൽ മലയോര കർഷക സംഘത്തിനുണ്ടായ അസംതൃപ്തി പ്രകടിപ്പിചുവെങ്കിലൂം രൂപതയുടെയും മറ്റും വലിയ എതിർപ്പ് അവിടെയുണ്ടായിട്ടില്ല. എൻ ഡി എ സഖ്യവും പ്രതീക്ഷിച്ചത്ര വോട്ടു പിടിച്ചില്ല. എന്നിട്ടും കൂടുതൽ ഭൂരിപക്ഷം വോട്ടുകൾ ലഭിക്കേണ്ട 3000 വോട്ടു പ്രതീക്ഷിച്ച കോടഞ്ചേരി യിൽ 1774 വോട്ടും 1500 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച കൂടരഞ്ഞിയിൽ 13 വോട്ടും മാത്രമാണ് ലഭിച്ചത്. എൽ ഡി എഫ് നേരിയ ഭൂരി പക്ഷം പ്രതീക്ഷിച്ച തിരുവമ്പാടി പഞ്ചായത്തിൽ അവർ 1074 വോട്ടിന്റെ ഭൂരി പക്ഷം നേടുകയും ചെയ്തു. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും എന്നാൽ അതിനു മറു മരുന്നായി ജില്ലാ സെക്രട്ടറി സ്ഥാനമോ സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനമോ മറു മാറുന്നെല്ലന്നും ഇതു വ്യക്തമാക്കുന്നു. ഇതു നേതൃത്വത്തിന്റെ പിടിപ്പുകേടായി ചില ലീഗ് തന്നെ സ്വകാര്യമായി സമ്മതിക്കുന്നു. അണികൾ തങ്ങളുടെ പ്രതിഷേധം നിഷേധവോട്ടായി മാട്ടിയപ്പോൾ പാർട്ടിക്ക് നഷ്ടപ്പെട്ടതുകൊടുവള്ളിയടക്കം രണ്ടു സീറ്റുകളാണ്.

കൊടുവള്ളിയിലെ മുൻ എം എ ഉമ്മർ മാസ്റ്റർ ഒരു വികസന നായകനാണെന്ന് പ്രതി പക്ഷത്തുള്ളവർ പോലും സമ്മതിക്കും. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ വീണ്ടും അവിടെ സ്ഥാനാർത്ഥിയാക്കണമെന്നു എപ്പോൾ വിജയിച്ച മുന് മന്ധലം സെക്രട്ടറി യായ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടത്. സാധാരണ നിലയിൽ അങ്ങിനെ ആവശ്യപ്പെടുന്ന പതിവില്ല. ഒരു നല്ല സാമൂഹ്യ പ്രവർത്തൻ കൂടിയായ മുസ്ലിം ലീഗ് സ്ഥാനാർത്ഥി റസാക്ക് മാസ്റ്റർ മോശക്കാരനാണെന്നൊന്നും ആരും പറഞ്ഞില്ല. പക്ഷെ തങ്ങളുടെ മനോഗതം മനസ്സിലാക്കാതെ അവർക്ക് അനഭിമാതാനായ ഒരാളെ നേതൃത്വം തലയിൽ കേട്ടിവേച്ചപ്പോൾ അത് തങ്ങളുടെ അഭിമാനത്തിനെറ്റ ക്ഷതമായി സാധാരണക്കാര് വിലയിരുത്തി. അതാണ് കഴിഞ്ഞ തവണയേക്കാൾ 23542 പുതിയ വോട്ടുകൾ കൂടിയിട്ടും മുസ്ലിം ലീഗ് സ്ഥാനാർത്ഥി റസാക്ക് മാസ്റ്റർക്ക് കേവലം 95 വോട്ടുകൾ മാത്രം അധികം നേടാൻ കഴിഞ്ഞത്. ഒരു പ്രതികാരം പോലെ തങ്ങളുടെ മണ്ഡലത്തിൽ ദീർഘകാലം സെക്രട്ടറിയായ കാരാടാൻ റസാക്കിനെ അവർ നിയമ സഭയിലേക്ക് അയച്ചു.

മുസ്ലിം ലീഗിന്റെ കഴിഞ്ഞ 60 കൊല്ലാതെ ചരിത്രത്തിൽ സി എച്ച് മുഹമ്മദ് കോയ അടക്കം പ്രഗത്ഭരെ നിയമ സഭയിൽ എത്തിച്ച താനൂര്. മുസ്ലിം ലീഗിന്റെ വളർച്ചയിൽ നിർണ്ണായകരമായ സ്വാധീനം ചെലുത്തിയവരാണ് തീരദേശ വാസികൾ. ഒരു തീരദേശ മണ്ടലത്തിൽ മുസ്ലിം ലീഗ് പരാജയപ്പെടുമ്പോൾ എന്നും മുസ്ലിം ലീഗിന്റെ പിന്നിൽ അണിനിരക്കുന്നവർ എന്ന് നേതാക്കൾ അഭിമാനം കൊള്ളുന്ന പാവപ്പെട്ടവർ മുസ്ലിം ലീഗിൻ നിന്ന് അകലുന്നു എന്ന് പറഞ്ഞാൽ അത് ഒരു അതിശയോക്തിയല്ല .ഇതു വളരെഗൗരവ പൂർവ്വം ചർച്ച ചെയ്യപ്പെടെണ്ടതാണ്.

മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരങ്ങാടിയിൽ 2011 ലെ തെരഞ്ഞെടുപ്പിനെക്കാൾ 30208 വോട്ടു ഭൂരി പക്ഷത്തിനു ജയിച്ച അബദുൽ റബ്ബ് 6400 വോട്ടിന്റെ നിറം മങ്ങിയ വിജയമാണ് നേടിയത്. സ്വന്തം നഗരസഭയിൽ അദ്ദേഹം 2919 വോട്ടിനു പിന്നിലായി. 29928 വോട്ടു കൂടിയ നിയോജക മണ്ഡലം ഒരു കുടുംബ സ്വത്താക്കുന്നതിനെ വോട്ടർമ്മാർ ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ പരോക്ഷ സൂചനയാണിത്. ജനകീയനായ മഞ്ഞളാം കുഴി അലിക്ക് പോലും കേവലം 579 വോട്ടിനു മാത്രമാണ് മണ്ണാർക്കാട് ജയിക്കാൾ കഴിഞ്ഞത്. കൊണ്ടോട്ടിയിൽ മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുന്പ് പ്രസിഡണ്ട് ടി വി ഇബ്രാഹിമിന് മണ്ട്ടലതത്തിൽ 29918 വോട്ടു കൂടിയിട്ടും അധികം നേടാനായത് 1670 വോട്ടു മാത്രം.

ചുരുക്കി പറഞ്ഞാൽ 2011 ലെ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയില്ൽ 301632 വോട്ടിന്റെ ഭൂരിപക്ഷ മുണ്ടായിരുന്ന മുസ്ലിം ലീഗിന് 2016 രിൽ നേടാനായത് 159735 വോട്ടുകൾ മാത്രം. അതായത് 141897 വോട്ടിന്റെ ഇടിവ്. അഞ്ഞുകൊല്ലതിനിടയിൽ വർധിച്ച ലക്ഷക്കണക്കിനു വോട്ടുകളിൽ ഒന്ന് പോലും നേടാനുമായില്ല. ലീഗിന് മലപ്പുറം ജില്ലയിൽ ഒന്നും പറ്റിയിട്ടില്ലെന്നു പറയുന്നവർ ഈ വസ്തുതകൾ കാണാതെ പോകരുത്. വരാട്ടു വാദങ്ങൾ നിരത്തി അണികളെ താല്കാലിക മായി സമാധാനിപ്പിക്കാമെങ്കിലും കേവലം 'ബിരിയാണി ബൈച്ചുള്ള ഒരു ചർച്ച' കൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നമല്ല ഇതെന്ന് ഉറപ്പിച്ചു പറയാം. ഈ അടിയോഴുക്കിനെതിരെ ശക്തമായ നേതൃത്വത്തിൽ യുവ ജനങ്ങൾക്ക് കൂടുതൽ പ്രാധിനിധ്യം നല്കിയുള്ള അഴിച്ചു പണികൾ ആവശ്യമാണ്. അതിന്നു ലീഗ് നേതൃത്വം തയാറാകുമോ ?

ബൈത് രഹുമയിലൂടെ ആയിരക്കണക്കിന് വീടുകളും കുടിവെള്ള വിതരണ പരിപാടികളും, സി എച്ച് സെന്റർകളുടെ പ്രവർത്തനങ്ങളിലൂടെ ഡസൻ കണക്കിനു ഡയാലിസ്സിസ് സെന്റർ, പാലിയെറ്റീവ് കേന്ദ്രങ്ങളിലൂടെ അശരണരായ നൂറുക്കണക്കിനു രോഗികളെ സഹായിക്കുകയും ചെയ്യുന്ന വലിയ സാമൂഹ്യ സേവനം മുസ്ലിം ലീഗ് നടത്തുന്നു എന്നത് ഒരു വലിയ കാര്യം തന്നെയാണ്. മുസ്ലിം ലീഗിനോടോപ്പം എല്ലാ പോഷക സംഘടനകളും അതിൽ സഹകരിച്ചു പ്രവർത്തിക്കൂന്നു എന്ന കാര്യവും ഒരു യാഥാര്ത്യമാണ്. പക്ഷെ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ മുസ്ലിം ലീഗിന്റെ പ്രവർത്തനത്തെ വിലയിരുത്തുമ്പോൾ ഇതു മാത്രം കണക്കിലെടുത്താൽ മതിയോ?

മുസ്ലിം ജന വിഭാഗത്തിലെ എല്ലാ അന്തർ വിഭാഗത്തെയും ഒരുമിച്ചു കൊണ്ടുപോകുന്ന ഒരു സംഘടനാ സംവിധാനം മുസ്ലിം ലീഗിനുണ്ടായിരുന്നു. വിശ്വാസ പ്രമാണത്തിൽ അജഗജാന്താ വ്യതാസമുള്ള സുന്നിയായ സയ്യിദു അബ്ദു റഹിമാൻ ബാഫക്കി തങ്ങളെ തുടർന്ന് നമസ്‌ക്കരിക്കുന്ന മുജാഹിദ് നേതാവ് എം കെ ഹാജിയും തിരിച്ചും പ്രതിപക്ഷ ബഹുമാനത്തോടെ പ്രവർത്തിക്കുന്ന മുസ്ലിം ലീഗ്. മുസ്ലിം ലീഗിന്റെ പ്രവര്ത്തിച്ചവന്ന അഹമ്മദീയ വിഭാഗം. മറ്റു പാർട്ടികളിൽ പ്രവർത്തിച്ച സമസ്ത പണ്ഡിത സഭാ നേതാക്കൾ. എന്നാൽ മുസ്ലിം ലീഗിനെ അതി ശക്തമായി വിമർശിക്കന്ന സമസ്ത പണ്ഡിതമാരുമായി പാർട്ടി കലഹിച്ചിരുന്നില്ല. അതുപോലെ തന്നെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടിനെ മുസ്ലിം മത സംഘടനകളും വിമർശിച്ചിരുന്നില്ല.

ഒരിക്കൽ മുസ്ലിം ലീഗ് പ്രമുഖനായ ഒരു തൊഴിലാളി നേതാവിനെ കുറിച്ച് പരമ സ്വാതികനായ ഒരു മുസ്ലിം ലീഗ് നേതാവ് പറഞ്ഞത് ഓർക്കുന്നു. 'ഓൻ നല്ല നേതാവും സംഘാടകനുമാണ് പക്ഷെ ആ ഹംക്ക് ഒരു റക്ക അത്ത് നിസ്‌കരിക്കക്കില്ല'. മുസ്ലിം ലീഗ് പ്രകടങ്ങളിൽ അമാര തക്‌ബീര് വിളിക്കുന്നവരിൽ മദ്യ ലഹരിൽ അടിമപ്പെട്ടവരും അപൂർവ്വമല്ല. എന്നാൽ നിങ്ങൾ നമസ്‌കാരത്തിൽ അവിടെ കൈ കെട്ടണമെന്നതല്ല, എല്ലാ വിഭാഗത്തിനും നിസ്‌കരിക്കുവാനുള്ള നിങ്ങളുടെ അവകാശ സംരക്ഷനതിനാണ് മുസ്ലിം ലീഗ് നിലകൊള്ളുന്നതെന്ന മഹാനായ നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ വാക്കുകള എവിടെ പ്രസക്തമാണ്. ഈ നിലപാടിൽ നിന്ന് മുസ്ലിം ലീഗ് ബഹുദൂരം പിറകോട്ടു പോയിരിക്കുന്നു. ഇതിന്റെ കാരണങ്ങൾ പലതാണ്.

മുസ്ലിം ലീഗിനെ പിളർപ്പിൽ സംഘടിത മത സംഘടനയുടെ പിന്തുണ മുസ്ലിം ലീഗിന് ലഭിച്ചപ്പോൾ നീട്ടിലും കുറുക്കിയും പ്രസംഗിക്കുന്ന തലപ്പാവും താടിയുമുള്ള സുന്നി നേതാക്കാന്മാരുടെ അഭാവം വിമത ലീഗെന്ന അന്നത്തെ അഖിലേന്ത്യാ ലീഗിനെ വല്ലാതെ അലട്ടി. രണ്ടു പ്രമുഖ യൂത്ത് ലീഗ് നേതാക്കൾ കോഴിക്കോട് ജില്ലയിലെ നന്നായി പ്രസംഗിക്കുന്ന ഒരാളെ കണ്ടെത്തി. അന്നത്തെ മുസ്ലിം ലീഗിന്റെ മുജാഹിദ് നേതാവ് വെള്ളവും വളവും നൽകിയപ്പോൾ ആ പ്രസംഗിക്കാൻ മലപോലെ വളർന്നു. വികടിച്ചു നിന്ന ഇരു പാര്ട്ടികളും യോജിച്ചപ്പോൾ മത സംഘടനയായ സമസ്തയിൽ ഈ സുന്നി മത പണ്ഡിതന് ഒരു ബർത്ത് ലഭിക്കാൻ മുസ്ലിം ലീഗ് നേതാക്കൾ ശ്രമിച്ചേങ്കിലും അന്നത്തെ സമസ്ത നേതൃത്വം വഴങ്ങിയില്ല. അത് അതുകൊണ്ട് അദ്ദേഹം നിലനില്പിന്നു വേണ്ടി മറ്റൊരു സുന്നി സംഘടനയുണ്ടാക്കി അതാണ് കാന്തപുരം വിഭാഗം. വളർത്തിയ മുജാഹിദു നേതാവ് മരിക്കുന്നത് വരെ മുസ്ല്യാർ മുജാഹിദ് കൾക്ക്‌ക്കെതിരെ വാളെടുക്കുമെങ്കിലും ഏറ്റവും നല്ല കൂട്ടുക്കാരായിരുന്നു. കെട്ടിപിടിക്കും, സലാം ചൊല്ലും. എന്നാൽ അണികളോട് ഏതൊക്കെ നിഷേധിക്കും. അവർ ഉസ്താതിനെ പൂർണ്ണമായി വിശ്വസിക്കും. പക്ഷെ തനിക്കു അവസരം നിഷേധിച്ച സംഘടയോടും, തനിക്കുവേണ്ടി ശക്തിയായി വാദി ക്കാത്ത നേതാന്മാരോടും കാന്തപുരം ഇ കെ അബൂബക്കർ മുസ്ല്യാർക്കുള്ള പക ഇപ്പോഴും നില നില്ക്കുന്നു. അതുകൊണ്ട് തന്നെ ആ വിഭാവം എന്നും മുസ്ലിം ലീഗിനെ അതിർക്കുന്നു. എന്നാൽ മുസ്ലിം ലീഗ് അധികാരത്തിൽ എത്തുമ്പോൾ കാല കാലങ്ങളായി ലഭിക്കുന്ന സർക്കാർ സ്ഥാനങ്ങളിൽ എത്തിപ്പെടുന്ന ഇ കെ സുന്നി വിഭാഗം ഒരു സംഘടന എന്ന നിലയിൽ എല്ലാ ആനുകൂല്യവും കണക്കു പറഞ്ഞു വാങ്ങും. മുസ്ലിം ലീഗിന് ഒരുക്കലും തെരഞ്ഞെടുപ്പിൽ സാഹായം നൽകിയിട്ടില്ല. മാത്രവുമല്ല ഇപ്പോൾ മുസ്ലിം ലീഗിന്റെ നയപരമായ കാര്യങ്ങളിൽ കൈകടത്തുവാന് ശ്രമിക്കുകയും ചെയ്യുന്നു. മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് ശിഹാബ് തങ്ങളുടെ മരണശേഷം അവർ കൂടുതൽ പിടി മുറുക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. മുസ്ലിം യൂത്ത് ലീഗിന്റെ ചില നേതാക്കൾക്ക് സീറ്റു നിഷേധിക്കുന്നതിലും, വനിതകളെ സ്ഥാനാർത്ഥിയാക്കുന്നതിലും ഈ കടുംപിടുത്തം ഒരു കാരണമാണെന്ന് വിശ്വസിക്കുന്നവർ മുസ്ലിം ലീഗ് നേതൃത്വത്തിൽ തന്നെയുണ്ട്. ഈ നയത്തിൽ മുസ്ലിം ലീഗിനോട് എന്നും ചേർന്ന് നില്ക്കുന്ന മുജാഹിദ് വിഭാവം അസംതൃപ്തരാണ്.

ആരെന്തു പറഞ്ഞാലും മുസ്ലിം ലീഗിന്റെ സംഘടനാ സംവിധാനം എന്ന് നിർജ്ജീവമാണ്. മുസ്ലിം ലീഗിനെപ്പോലെ കോടിക്കണക്കിനു രൂപയുടെ സാമൂഹ്യ സേവനം നടത്തുന്ന ഒരു സംഘടനയെ കുറിച്ചാണോ ഇങ്ങിനെ പറയുന്നതെന്ന് ചോദിച്ചേക്കും. ഏതൊക്കെയുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. കാലാ കാലങ്ങളിൽ സംഘടന തെരഞ്ഞെടുപ്പു നടത്താതെ നേതൃത്വം മുകളിൽ നിന്ന് സംഘടനാ ഭാരവാഹികളെ നൂലിൽ കെട്ടിയിറക്കുന്ന ഒരു പ്രവണത മുസ്ലിം ലീഗിലും കണ്ടു വരുന്നു. ഈ നയം. ജില്ലാ കമ്മിറ്റികളെയും മണ്ഡലം കമ്മിറ്റികളെയും മാത്രമല്ല പഞ്ചായത്ത് കംമിട്ടികലെപോലും എങ്ങിനെ സൃഷ്ടിക്കുന്നതിൽ അണികൾ അസംതൃപ്തരാണ്. യൂത്ത് ലീഗ്. എം എസ് എഫ് സംഘടനകൾ മാത്രമല്ല ഗൾഫിലെ പോഷക സംഘടനകൾപോലും ഇതിൽ നിന്ന് മുക്തരല്ല. വളരെ നല്ല പ്രവർത്തനം കാഴ്‌ച്ച വച്ച കുവൈത്ത് സെന്റർ പഴയത് പോലെ സജീവമല്ലാത്തതിനു കാരണം ഇത്തരം കൈകടത്തലാണ്. തികച്ചും ജനാധിപത്യ നിലയിൽ പ്രവർത്തിക്കുന്ന ഖത്തർ കെ എം സി സി യിൽ ഈ പരീക്ഷണം നടത്താൽ ശ്രമിച്ചെങ്കിലും ഒരുകൂട്ടം പ്രവർത്തകരുടെ ചെറുത്തുനില്പ് മൂലം അത് വിജയിച്ചില്ല. മുസ്ലിം ലീഗിന്റെ പ്രബല ജില്ലകളായ കണ്ണൂർ ജില്ലയിൽ ഒരു നോമിനേറ്റ് കമ്മിറ്റിയാണ്. അവിടെ ചില മണ്ഡലങ്ങളിലും ഇതു തന്നെ അവസ്ഥ. കാസർക്കോട് കോഴിക്കോട് ജില്ലാ കമ്മിറ്റികളിലും ചിലരെങ്കിലും എങ്ങിനെ ഭാരവാഹികളാവുന്നു. ഇവരെ അംഗീകരിക്കാനാവാതെ സംഘടനയിലെ സജീവ പ്രവർത്തകാരായ ഒരു വലിയ വിഭാഗം അസംതൃപതരാവുകകയും പ്രവർത്തത്തിൽ നിർജ്ജീവാസ്ഥയിൽ കഴിയുന്നു.

മുസ്ലിം ലീഗ് അധികാരത്തിൽ എത്തിയതിന്നു ശേഷം ഒരു സമ്പന്ന മധ്യ വർഗ്ഗം മുസ്ലിം ലീഗ് നേതൃത്വത്തിൽ പിടിമുറക്കിയിട്ടുണ്ട്. അവർ മുസ്ലിം ലീഗിനെ കോൺഗ്രസ്സിനെ പോലെ ഒരു കുടുംബ പാർട്ടിയായി രൂപപ്പെടുത്താൻ ശ്രമിക്കുന്നു. ഷിഹാബു തങ്ങളുടെ മൂന്നു പതിറ്റാണ്ട് നീണ്ട നേതൃത്വം മുസ്ലിം ലീഗിന്റെ സുവർണ്ണ കാല ഘട്ടം തന്നെയാണ് എന്നാൽ അവർപോലും അറിയാതെ, പാണക്കാട് കുടുംബം അങ്ങിനെ കാണാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ മുസ്ലിം ലീഗിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന വൈതാളികന്മാരായ സമ്പന്ന മധ്യ വർഗ്ഗം മുസ്ലിം ലീഗ് അങ്ങിനെ വിലയിരുത്താൻ ശ്രമിക്കുന്നു. ആ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും പ്രീതി നേടാൽ ചിലർ നെട്ടോട്ടമോടുന്നു, ഇതുമായി വിയോജിപ്പുള്ള ഒരു കൂട്ടം നേതാക്കൾ മുഖ്യ ധാരയിൽ നിന്നു പിന്തള്ളപ്പെട്ടുമോ എന്ന ഭയത്തിൽ അതിനോട് കലഹിക്കാനും തയാറാവാതെ മൗനം ഭജിക്കുന്നു. ചില പഴയ മുസ്ലിം ലീഗ് നേതാക്കളെ കുറിച്ച് പറയാൻ പോലും പലരും മടിക്കുന്ന അവസ്ഥപോലുമുണ്ടത്രേ. ഇത് മുസ്ലിം ലീഗ് അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‌നമാണ്.

വെറും കച്ചവട താല്പര്യവും അതികാരമോഹികളുമായ ഈ സമ്പന്ന വിഭാഗത്തെ നേതാവായി അംഗീകരിക്കാൻ ഒരു വലിയ വിഭാഗം സാധാരണ പ്രവർത്തകർ തയാറല്ല. അവർക്കിന്നും മുസ്ലിം ലീഗ് എന്നാൽ ഇസ്മായിൽ സാഹിബും സീതി സാഹിബും ബാഫക്കി തങ്ങളും സി എച്ച് മുഹമ്മദ് കോയയും നയിക്കുന്ന സംഘടനയാണ് . മുസ്ലിം ലീഗ് അവർക്ക് മുസ്ലിംകളുടെ അഭിമാനകരനായ അസ്തിത്വത്തിനു വേണ്ടിയുള്ള സംഘടനയാണ് . ഭരണമുള്ള മുസലിം ലീഗിനേക്കാൾ അവർക്കിഷ്ടം ഭരണമില്ലാത്ത ലീഗിനെയാണ്. കുഞ്ഞാലിക്കുട്ടിയെന്ന മന്ത്രിയെകാളും കുഞ്ഞാലിക്കുട്ടി എന്ന ലീഗ് നേതാവ് വരുടെ മനസ്സിൽ ജീവിക്കുന്ന പ്രധാന മന്ത്രിയാണ് . ഒരിക്കൽ മുസ്ലിം ലീഗിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി പറയുന്നതിനു പകരം ഞാൻ കേരളത്തിന്റെ മന്ത്രിയാണെന്ന് പറഞ്ഞപ്പോൾ അതെ നേതാവിന്റെ മുഖത്ത് നോക്കി വെള്ള ഈച്ചരനും കേരളത്തിലെ മന്ത്രിയാണെന്നും , കേരളത്തിലെ മന്ത്രിയെ യല്ല താങ്കളെന്ന ലീഗ് നേതാ വിനെയാണ് ഇഷ്ടമെന്ന് പറഞ്ഞത് ഗൾഫ് പോഷക സംഘടനയുടെ പ്രവർത്തകരാണ്. അവർ സംഘടനക്കു വേണ്ടി ജീവൻ നല്കും പക്ഷെ കെട്ടിയിറക്കുന്ന നേതാവ് എത്ര വലിയ മഹാനാണെങ്കിലും അധികാര സ്ഥാനങ്ങൾക്ക് ആര്ത്തിയില്ലാത്ത അവർ ആരുടെ മുഖത്ത് നോക്കിയും പോടാ പുല്ലേ എന്ന് ധൈര്യസമേതം പറയും. അവര്ക്ക് മുസ്ലിം ലീഗെന്നാൽ ഒരു പാര്ട്ടിയല്ല ഒരു വികാരമാണ് . മലബാർ മുസ്ലിംകളുടെ ചരിത്രമെഴുതിയ റൊണാൾഡ് ഇ മില്ലർ പറഞ്ഞ' സൂഇസൈട് മെന്റാലിറ്റി ' അവരിൽ കൂടുതലാണ്. മണ്ണാർക്കാട് മണ്ഡലത്തിൽ ഷം സുധ്ദീന് കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം നേടിക്കൊടുത്തത് മുസ്ലിം ലീഗ് പ്രവര്ത്തകരുടെ ഈ 'ആത്മഹത്യ പരമായ' അടുത്ത് ചാട്ടമാണ്.

സംഘടനയെ ആ പഴയ പ്രതാപത്തിലെത്തികാനുള്ള ശക്തമായ നടപടി ആവശ്യമാണ് . പ്രാദേശിക തലം മുതലുള്ള തെരഞ്ഞെടുപ്പിലൂടെയുള്ള ഒരു സംഘടനാ സംവിധാനം നിലവിൽ വരികയാണ് ഇതിന്റെ ആദ്യ നടപടി. പരേതനായ ശിഹാബ് തങ്ങള് മുന്നോട്ട് വച്ച ഒരാൾക്ക് ഒരു സ്ഥാനം എന്ന തീരുമാനം എല്ലാ മേഖലകളിലും നടപ്പാക്കണം. കഴിവും പ്രാപ്തിയുള്ള നേതാക്കൾ യുവാക്കളടക്കം വളർന്നുവരട്ടെ. അങ്ങിനെ വളർന്നു വരുന്ന നേതാവിന് ഒരു ഗോഡ് ഫാദർ ഉണ്ടാവുകയില്ല . അത്തരക്കാര്ക്ക് ആരുടെ മുമ്പിലായാലും സ്വന്തം അഭിപ്രായം പറയാനുള്ള നട്ടെല്ല് ആർക്കും പണയം വച്ചിട്ടില്ല എന്ന ഉറപ്പോടെ അഭിപ്രായം എവിടെയും പറയാം . ഇതു സംഘടനയെ ശക്തമാക്കും . ഇപ്പോൾ നടക്കുന്ന മുസ്ലിം ലീഗ് കൗൺസിൽ ഒരു സലാത്ത് മജിലിസ്സാനെന്നു പറഞ്ഞത് വടക്കൻ കേരളത്തിലെ പഴയ ഒരു യുവതുർക്കി നേതാവാണ് മുസ്ലിം ലീഗ് കൗൺസ്സിലിൽ പോലും സ്വന്തം ഈ അഭിപ്രായം തുറന്നു പറയാൻ സ്ഥാനമോഹികളായ ഭൂരിഭാഗവും തയ്യാറാവുന്നില്ല. ഈ നില മാറണം, ഈ നില മാറ്റണം .