- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗിൽ നിന്ന് വരുന്നത് മാറ്റത്തിന്റെ കാറ്റ്; പടയൊരുക്കം കുഞ്ഞാലിക്കുട്ടിക്ക് എതിരെ; രൂപപ്പെടുന്നത് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള ശാക്തിക ചേരി; ഇപ്പോഴത്തെ പൊട്ടിത്തെറി ആകസ്മികമല്ലെന്നു സൂചന; പി.കെ.ഫിറോസ് അടക്കമുള്ള പുതിയ നിരയ്ക്ക് വൻ സ്വീകാര്യത; യുഡിഎഫിന്റെ ക്രൈസിസ് മാനേജർക്ക് തന്ത്രങ്ങൾ മാറ്റേണ്ടി വരും
തിരുവനന്തപുരം: മുത്തലാഖ് വിഷയത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഇപ്പോൾ വന്ന പ്രതിഷേധം ആകസ്മികമായി പൊട്ടിമുളച്ചതല്ലെന്നു സൂചന. കുറച്ചു നാളായി ലീഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. ഈ പടയൊരുക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ മുത്തലാഖ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വന്ന പൊട്ടിത്തെറി. മുൻപും മുത്തലാഖ് വിഷയം വന്നപ്പോൾ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ നിന്ന് വിട്ടുനിന്നിരുന്നു. അന്നും കുഞ്ഞാലിക്കുട്ടിയുടെ വിട്ടുനിൽക്കൽ വിവാദമായിരുന്നു. കഴിഞ്ഞ തവണത്തെതിൽ നിന്നും വ്യത്യസ്തമായി ഇക്കുറി കുഞ്ഞാലിക്കുട്ടിക്ക് വിശദീകരണ കുറിപ്പ് ഇറക്കേണ്ടി വന്നു.മുത്തലാഖ് പോലുള്ള ഒരു വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടക്കുമ്പോൾ അതുപേക്ഷിച്ച് സ്വന്തം ബിസിനസിന് പങ്കാളിയായ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. ഇതോടെ വിഷയം ലീഗിൽ കടുത്ത പൊട്ടിത്തെറികൾക്ക് കാരണമാകുകയായിരുന്നു. ഈ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി വിശദീകരണം നൽകുന്നുവെന്ന് പാർട്ടി നേതാക്കളിൽ ഒരു വിഭാഗം പരസ്യമായി പറയുകയും ചെയ്തു. കുഞ്ഞ
തിരുവനന്തപുരം: മുത്തലാഖ് വിഷയത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഇപ്പോൾ വന്ന പ്രതിഷേധം ആകസ്മികമായി പൊട്ടിമുളച്ചതല്ലെന്നു സൂചന. കുറച്ചു നാളായി ലീഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. ഈ പടയൊരുക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ മുത്തലാഖ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വന്ന പൊട്ടിത്തെറി. മുൻപും മുത്തലാഖ് വിഷയം വന്നപ്പോൾ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ നിന്ന് വിട്ടുനിന്നിരുന്നു. അന്നും കുഞ്ഞാലിക്കുട്ടിയുടെ വിട്ടുനിൽക്കൽ വിവാദമായിരുന്നു.
കഴിഞ്ഞ തവണത്തെതിൽ നിന്നും വ്യത്യസ്തമായി ഇക്കുറി കുഞ്ഞാലിക്കുട്ടിക്ക് വിശദീകരണ കുറിപ്പ് ഇറക്കേണ്ടി വന്നു.മുത്തലാഖ് പോലുള്ള ഒരു വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടക്കുമ്പോൾ അതുപേക്ഷിച്ച് സ്വന്തം ബിസിനസിന് പങ്കാളിയായ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. ഇതോടെ വിഷയം ലീഗിൽ കടുത്ത പൊട്ടിത്തെറികൾക്ക് കാരണമാകുകയായിരുന്നു. ഈ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി വിശദീകരണം നൽകുന്നുവെന്ന് പാർട്ടി നേതാക്കളിൽ ഒരു വിഭാഗം പരസ്യമായി പറയുകയും ചെയ്തു.
കുഞ്ഞാലിക്കുട്ടിക്കാണെങ്കിൽ വിശദീകരണകുറിപ്പ് ഇറക്കേണ്ടി വരുകയും ചെയ്തു. ലീഗിലെ ഒരു വലിയ വിഭാഗം ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് എതിരെ തിരിയുകയാണെന്ന വ്യക്തമായ സൂചന കൂടിയാണിത്. കുഞ്ഞാലിക്കുട്ടിക്ക് ദോഷം ചെയ്യുന്ന മറ്റൊരു കാര്യം പുതിയ ചിന്താഗതികൾ ലീഗിൽ വളർന്നു വരുന്നു എന്നത് കൂടിയാണ്. മന്ത്രി കെ.ടി.ജലീലിനെതിരെയുള്ള യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസിന്റെ ആഞ്ഞടിക്കൽ ലീഗിന് രാഷ്ട്രീയമായി ഗുണം ചെയ്തു എന്ന ചിന്താഗതി ലീഗിൽ വളർന്നു വന്നിട്ടുണ്ട്. പുതിയ ഒരു മുഖം ലീഗിന് വേണം എന്ന ചിന്ത ലീഗ് നേതാക്കളിലും യൂത്ത് നേതാക്കളിലും വളർന്നു വന്നിട്ടുണ്ട്. പി.കെ.ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നിരയും കുഞ്ഞാലിക്കുട്ടിയിൽ അകന്ന അവസ്ഥയിലാണ്. മൂന്നു പതിറ്റാണ്ടായി ലീഗ് രാഷ്ട്രീയം നിയന്ത്രിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് അപരിചിതമായ കാര്യങ്ങൾ ആണ് ഇപ്പോൾ ലീഗിൽ നടക്കുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ അധീശത്വത്തിനു ഇളക്കം തട്ടുന്നു എന്ന് തന്നെയാണ് നിലവിലെ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കുഞ്ഞാലിക്കുട്ടിയല്ല ലീഗിന്റെ മുഖം എന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നുവരുന്നത്. മുത്തലാഖ് വിഷയത്തിൽ പ്രതികരിച്ച ഇ.ടി.മുഹമ്മദ് ബഷീർ അടക്കമുള്ളവർ തന്നെയാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയായി നിലകൊള്ളുന്നത്. ബഷീറിനെ കൂടാതെ കെ.എം.ഷാജി, എം.കെ.മുനീർ, പി.കെ.അബ്ദുറബ്, വ്യവസായ പ്രമുഖൻ എ.പി.അബ്ദുൾ വഹാബ് എന്നിവരാണ് എന്നിവരാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിൽ നിലനിൽക്കുന്നത്. കുഞ്ഞാലിക്കുട്ടിയും അബ്ദുറബ്ബും ഒരേ കുടുംബത്തിൽ ഉൾപ്പെട്ടവരാണ്. ഇവരുടെ ഇനീഷ്യൽ തന്നെ അതിനു തെളിവാണ്. ലീഗ് നേതാവും ഉപമുഖ്യമന്ത്രിയും വരെയായിരുന്ന അവുക്കാദർകുട്ടി നഹയുടെ മകൻ എന്ന നിലയിൽ അബ്ദുൾ റബ്ബിന് മുസ്ലിം രാഷ്ട്രീയത്തിൽ സ്വീകാര്യതയുണ്ട്.
കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഒരു ശാക്തിക ചേരിയായാണ് ഇവർ ലീഗ് രാഷ്ട്രീയത്തിൽ നിലകൊള്ളുന്നത്. മുനീർ ആണ് ഇവരിൽ പ്രാമുഖ്യമുള്ള നേതാവ് എങ്കിലും സ്വന്തം കാര്യം നോക്കുന്ന നേതാവ് എന്ന ഇമേജ് മുനീറിന് ലീഗ് രാഷ്ട്രീയത്തിലുണ്ട്. അതുകൊണ്ട് തന്നെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കങ്ങളിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരി മുനീറിന്റെ പേര് ഉയർത്തിപ്പിടിക്കാത്തത്. മിസ്റ്റർ ക്ളീൻ ഇമേജ് ഉള്ള നേതാവ് എന്നതാണ് അബ്ദുറബ്ബിന് തുണയാകുന്നത്. ഇതിന്നിടയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായുള്ള ബന്ധം വഷളാകുന്നതും കുഞ്ഞാലിക്കുട്ടിക്ക് വിനയാകുന്നുണ്ട്. ലീഗിൽ കുഞ്ഞാലിക്കുട്ടിക്ക് എതിർ ചേരിയിൽ നിലകൊള്ളുന്ന പി.കെ.അബ്ദുറബുമായി ഹൈദരലി ശിഹാബ് തങ്ങൾ ഉറ്റ അടുപ്പമാണ് പുലർത്തുന്നത്.
ഇതും കുഞ്ഞാലിക്കുട്ടിക്ക് ക്ഷീണമാണ്. എല്ലാ കാലവും ലീഗിലെ രാഷ്ട്രീയ നേട്ടങ്ങൾക്ക് കുഞ്ഞാലിക്കുട്ടി കരുവാക്കിയത് ലീഗിന്റെ പ്രസിഡന്റ് പദം അലങ്കരിക്കുന്ന പാണക്കാട് തങ്ങൾമാരെയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച പിന്തുണയോടെയാണ് ഇപ്പോഴത്തെ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്റ് പദവിയിലേക്ക് കടന്നിരിക്കുന്നത്. പക്ഷെ ലീഗിലെ ശാക്തിക ചേരിയിൽ വിള്ളൽ വരുകയാണ്. കുഞ്ഞാലിക്കുട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വിധത്തിലാണ് ലീഗിലെ പ്രശ്നങ്ങൾ മുന്നോട്ടു പോകുന്നത്. എംപിയായതോടെ ലീഗ് രാഷ്ട്രീയത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് പിടി നഷ്ടമായി തുടങ്ങിയിരുന്നു.
എപ്പോഴും സ്വന്തം നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന നേതാവ് എന്ന ഇമേജ് ഈ കാലയളവിൽ കുഞ്ഞാലിക്കുട്ടിക്ക് കൈവശം വരുകയും ചെയ്തു. ഇത് കുഞ്ഞാലിക്കുട്ടിക്ക് ലീഗിൽ ഉണ്ടായിരുന്ന അടിത്തറ തന്നെ ഇളക്കം തട്ടുന്ന വിധത്തിലേക്ക് വരുകയും ചെയ്തു. പാർട്ടിയെ സ്വകാര്യ സ്വത്തായി കുഞ്ഞാലിക്കുട്ടി കൊണ്ട് നടക്കുന്നു എന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗണികളിൽ നിന്നും നേതാക്കളിൽ നിന്നും ഉയരുന്ന പ്രധാന ആരോപണം. പാർലമെന്റിൽ ലീഗിന്റെ ശബ്ദം ഇ.ടി.മുഹമ്മദ് ബഷീർ ആണ്. കുഞ്ഞാലിക്കുട്ടിയല്ല. ഈ പ്രചാരണവും കുഞ്ഞാലിക്കുട്ടിക്ക് ക്ഷീണമായിരുന്നു.
കുഞ്ഞാലിക്കുട്ടിക്ക് തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങൾ ആണ് ഇപ്പോൾ ലീഗിൽ നടക്കുന്നത്. ഒരു പക്ഷെ ലീഗിൽ നടക്കും എന്ന് കുഞ്ഞാലിക്കുട്ടി പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് നടക്കുന്നത്. ഇപ്പോൾ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയലങ്കരിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി വന്നതോടെയാണ് ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും അകലുന്ന അവസ്ഥ വരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അബ്ദുറബ്ബിന് തീർത്തും എതിരായ സമീപനമായിരുന്നു കുഞ്ഞാലിക്കുട്ടിയിൽ നിന്നും വന്നത്.
പക്ഷെ അബ്ദുറബ്ബിനെ മത്സരിപ്പിക്കേണ്ട എന്ന ആവശ്യത്തിന് കുട പിടിക്കാൻ ഹൈദരലി ശിഹാബ് തങ്ങൾ നിന്നുകൊടുത്തില്ല. നിയമസഭയിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം തങ്ങൾ നടത്തിയപ്പോൾ തങ്ങൾ ഉച്ചരിച്ച ഒരേ ഒരു പേര് തിരൂരങ്ങാടിയിൽ പി.കെ.അബ്ദുറബ് എന്നായിരുന്നു. എല്ലാം കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച് ഗുണകരമായിരുന്നില്ല. ഇപ്പോൾ മുത്തലാഖ് സമയത്ത് പാർലമെന്റിനെ അവഗണിച്ച് വിവാഹം കൂടാൻ പോയതിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധകൊടുങ്കാറ്റു തന്നെ ലീഗിൽ വീശുകയാണ്. ഇപ്പോൾ ലീഗിൽ പിടിച്ചു നിൽക്കാൻ യുഡിഎഫിന്റെ ക്രൈസിസ് മാനേജർക്ക് പുതിയ തന്ത്രങ്ങൾ തേടേണ്ടി വരുന്ന അവസ്ഥയാണ്.