- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ വിരോധത്തിൽ ലീഗിനെ വെല്ലാൻ മറ്റാർക്കെങ്കിലും കഴിയുമോ? 68 വയസ്സ് പ്രായമുള്ള ലീഗ് ഇതുവരെ മത്സരിപ്പിച്ചത് ഒറ്റ വനിതയെ മാത്രം; ലീഗിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തിൽ ഖമറുനീസ തോൽക്കുകയും ചെയ്തു
കോഴിക്കോട്: പുരോഗമന-മതേതരത്വ പാർട്ടിയാണ് മുസ്ലിം ലീഗ്. ലീഗിനെ വർഗ്ഗീയ കക്ഷിയായി വിമർശിക്കുന്നവർ പോലും പുരോഗമന ആശയങ്ങളുടെ കാര്യത്തിൽ അവരെ കുറ്റം പറയില്ല. ദേശീയ ബോധമുള്ള ഒരു സമൂഹത്തെ വളർത്താൻ ലീഗ് നടത്തുന്ന ശ്രമങ്ങൾക്കും വ്യാപക അംഗീകാരമുണ്ട്. എന്നാൽ സ്ത്രീ ശാക്തീകരണത്തിൽ ലീഗ് പുരോഗമനമെന്ന വാക്ക് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു. പുരുഷാധിപത്യം തന്നെയാണ് ലീഗിന്റെ മുഖമുദ്ര. തദ്ദേശ തെരഞ്ഞെടുപ്പിൽ അമ്പത് ശതമാനം സംവരണമുള്ളതിനാൽ പല നേതാക്കളുടെയും ഭാര്യമാർ ജനപ്രതിനിധികളാകുന്നു. അതിനപ്പുറത്തേക്ക് നിയമസഭയിലേക്ക് ഒരു വനിതാ എംഎൽഎയെ ജയിപ്പിച്ചു വിടാൻ ഇനിയും മുസ്ലിംലീഗിന് കഴിഞ്ഞിട്ടില്ല. മുസ്ലിംലീഗിന് 68 വയസ്സാവുമ്പോൾ ഇതുവരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് ഒരു വനിതയെ മാത്രം. അവരേയും ജയിപ്പിക്കാൻ ലീഗിന് കഴിഞ്ഞില്ല. 1996ൽ കോഴിക്കോട് രണ്ടിൽ നിലവിലെ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അൻവറിനാണ് സ്ഥാനാർത്ഥിത്വം നൽകിയത്. വിശ്വാസപരമായ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണമെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു
കോഴിക്കോട്: പുരോഗമന-മതേതരത്വ പാർട്ടിയാണ് മുസ്ലിം ലീഗ്. ലീഗിനെ വർഗ്ഗീയ കക്ഷിയായി വിമർശിക്കുന്നവർ പോലും പുരോഗമന ആശയങ്ങളുടെ കാര്യത്തിൽ അവരെ കുറ്റം പറയില്ല. ദേശീയ ബോധമുള്ള ഒരു സമൂഹത്തെ വളർത്താൻ ലീഗ് നടത്തുന്ന ശ്രമങ്ങൾക്കും വ്യാപക അംഗീകാരമുണ്ട്. എന്നാൽ സ്ത്രീ ശാക്തീകരണത്തിൽ ലീഗ് പുരോഗമനമെന്ന വാക്ക് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു. പുരുഷാധിപത്യം തന്നെയാണ് ലീഗിന്റെ മുഖമുദ്ര. തദ്ദേശ തെരഞ്ഞെടുപ്പിൽ അമ്പത് ശതമാനം സംവരണമുള്ളതിനാൽ പല നേതാക്കളുടെയും ഭാര്യമാർ ജനപ്രതിനിധികളാകുന്നു. അതിനപ്പുറത്തേക്ക് നിയമസഭയിലേക്ക് ഒരു വനിതാ എംഎൽഎയെ ജയിപ്പിച്ചു വിടാൻ ഇനിയും മുസ്ലിംലീഗിന് കഴിഞ്ഞിട്ടില്ല.
മുസ്ലിംലീഗിന് 68 വയസ്സാവുമ്പോൾ ഇതുവരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് ഒരു വനിതയെ മാത്രം. അവരേയും ജയിപ്പിക്കാൻ ലീഗിന് കഴിഞ്ഞില്ല. 1996ൽ കോഴിക്കോട് രണ്ടിൽ നിലവിലെ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അൻവറിനാണ് സ്ഥാനാർത്ഥിത്വം നൽകിയത്. വിശ്വാസപരമായ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണമെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു. സിപിഎമ്മിലെ എളമരം കരീമിനോട് 8,766 വോട്ടിന് ഖമറുന്നീസ പരാജയപ്പെട്ടു. ഈ മണ്ഡലത്തിൽ അതിന് മുമ്പ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കായിരുന്നു മുൻതൂക്കം. 1977 മുതൽ 1991 വരെയുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിൽ നാലിലും ലീഗിനൊപ്പമായിരുന്നു മണ്ഡലം. 1987ൽ സി.പി. കുഞ്ഞുവിലൂടെ ചെറിയ മാർജ്ജിനിലാണ് സിപിഐ(എം) വിജയിച്ചത്.
അതായത് ലീഗ് ഖമറുനീസയെ മത്സരിപ്പിച്ചത് ഉറച്ച മണ്ഡലത്തിൽ. എന്നിട്ടും തോറ്റു. 50 ശതമാനത്തിനടുത്ത് വോട്ട് നേടി ലീഗ് സ്ഥാനാർത്ഥികൾ സ്ഥിരമായി വിജയിക്കുന്ന മണ്ഡലത്തിൽ ഖമറുന്നീസയ്ക്ക് ലഭിച്ചത് 39.88 ശതമാനം വോട്ട് മാത്രം. 2001ൽ ടി.പി.എം.സാഹിറിലൂടെ എളമരത്തെ തോൽപ്പിച്ച് ലീഗ് മണ്ഡലം വീണ്ടെടുത്തു. ലീഗിന്റെ പ്രധാന വോട്ടുബാങ്കായ സമസ്തയ്ക്ക് വനിതകൾ മത്സരരംഗത്തേക്ക് വരുന്നതിനോട് അത്ര താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഖമറുനീസ് തോറ്റതെന്നതാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പിന്നീട് വനിതകളെ നിറുത്തി പരീക്ഷണത്തിന് ലീഗ് തയ്യാറായതുമില്ല. പുരോഗമന വാദം വാക്കുകളിൽ ഒതുക്കി പുരുഷ കേസരികൾ കോണി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചു.
ഇത്തവണ ലീഗ് മത്സരിക്കുന്ന 24 സീറ്റുകളിൽ 20ലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ വനിതാലീഗിന്റെ പ്രതീക്ഷകൾ അസ്തമിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റുകളാണ് ഇവയെല്ലാം. ശേഷിക്കുന്ന നാല് സീറ്റുകളിൽ രണ്ടെണ്ണം കിട്ടണമെന്ന വാദവുമായി യൂത്ത് ലീഗ് രംഗത്തുണ്ട്. ഒരെണ്ണം ദളിത് ലീഗിലെ യു.സി.രാമന് ലഭിച്ചേക്കും. ബാക്കിയുള്ള ഒന്ന് ചിലപ്പോൾ സ്ത്രീയ്ക്ക് നൽകിയേക്കും. വനിതാലീഗ് ജനറൽ സെക്രട്ടറിയും വനിതാ കമ്മിഷനംഗവുമായ അഡ്വ. നൂർബീനാ റഷീദിനെയും ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. കെ.പി. മറിയുമ്മയേയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു.
നവംബറിൽ കൊച്ചിയിൽ നടന്ന വനിതാലീഗ് ദേശീയ സമ്മേളനത്തിൽ സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വനിതകൾക്ക് കൂടുതൽ പ്രാധാന്യമേകുമെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതിലാണ് പ്രതീക്ഷ. 1997ൽ വനിതാലീഗ് രൂപീകൃതമായപ്പോൾ കോഴിക്കോടും മലപ്പുറത്തും മാത്രമായിരുന്നു കമ്മിറ്റികൾ. ഇന്ന് അതല്ല സ്ഥിതി. എല്ലായിടത്തും കമ്മറ്റികളുണ്ട്.