- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മണ്ഡലങ്ങളിൽ കൂടി മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഇരവിപുരത്തിനു പകരം മണ്ഡലം നൽകിയാൽ പട്ടിക മുഴുവനാക്കും
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിപ്പട്ടിക ഏറെക്കുറെ പൂർണമായി. ഇന്നു മൂന്നു സീറ്റിലേക്കു കൂടി ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബാലുശേരിയിൽ യു.സി.രാമനാണ് മത്സരിക്കുക. കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുള്ളയും ഗുരുവായൂരിൽ പി.എം.സാദിഖലിയും മത്സരിക്കും. അതേസമയം തർക്കം നിലനിൽക്കുന്ന ഇരവിപുരം സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇരവിപുരത്ത് പകരമുള്ള സീറ്റ് ഏതെന്ന് തീരുമാനമായ ശേഷം സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇരവിപുരം സീറ്റ് വിട്ടു നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ലീഗ് ഇതിന് വഴങ്ങിയിട്ടില്ല. 1980 മുതൽ തങ്ങൾ മത്സരിക്കുന്ന മണ്ഡലമാണ് ഇരവിപുരമെന്നും വിട്ടു നൽകാനാവില്ലെന്നും ലീഗ് പറയുന്നു. ഇരവിപുരം സീറ്റ് ആർ.എസ്‌പിക്ക് നൽകാനാണ് കോൺഗ്രസിന്റെ താൽപര്യം. ലീഗ് മത്സരിക്കുന്ന 24 സീറ്റുകളിൽ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അടക്കം 20 പേരെ ഉൾപ്പെടുത്തി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നേരത്തെ പ്രഖ്
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിപ്പട്ടിക ഏറെക്കുറെ പൂർണമായി. ഇന്നു മൂന്നു സീറ്റിലേക്കു കൂടി ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ബാലുശേരിയിൽ യു.സി.രാമനാണ് മത്സരിക്കുക. കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുള്ളയും ഗുരുവായൂരിൽ പി.എം.സാദിഖലിയും മത്സരിക്കും. അതേസമയം തർക്കം നിലനിൽക്കുന്ന ഇരവിപുരം സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഇരവിപുരത്ത് പകരമുള്ള സീറ്റ് ഏതെന്ന് തീരുമാനമായ ശേഷം സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇരവിപുരം സീറ്റ് വിട്ടു നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ലീഗ് ഇതിന് വഴങ്ങിയിട്ടില്ല. 1980 മുതൽ തങ്ങൾ മത്സരിക്കുന്ന മണ്ഡലമാണ് ഇരവിപുരമെന്നും വിട്ടു നൽകാനാവില്ലെന്നും ലീഗ് പറയുന്നു. ഇരവിപുരം സീറ്റ് ആർ.എസ്‌പിക്ക് നൽകാനാണ് കോൺഗ്രസിന്റെ താൽപര്യം.
ലീഗ് മത്സരിക്കുന്ന 24 സീറ്റുകളിൽ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അടക്കം 20 പേരെ ഉൾപ്പെടുത്തി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. 24 സീറ്റിലാണ് ലീഗ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ കൂടുതൽ സീറ്റ് ആവശ്യപ്പെടണമെന്ന ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും ആർഎസ്‌പിക്ക് ഇരവിപുരം നൽകുന്ന സാഹചര്യത്തിൽ പകരം സീറ്റ് വേണമെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യത്തിൽ യുഡിഎഫ് അന്തിമ തീരുമാനമെടുത്തിട്ടില്ല.