- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടാമ്പുഴ ക്ഷേത്രത്തിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി; ബൈത്തുറഹ്മ പദ്ധതി വഴി 51 വീടുകൾ; ബിജെപി-സിപിഐ(എം) രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയ തിരുവോണ ദിവസം മുസ്ലിംലീഗ് നന്മ വിതറിയത് ഇങ്ങനെ
കോഴിക്കോട്: ഓണാഘോഷത്തിനിടെ തൃശൂരിലും കാസർഗോഡുമുണ്ടായ രാഷ്ട്രീയ കൊലപാതകം സംസ്ഥാന വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്. ചോരക്കളം തീർത്തുകൊതി തീരാതെ ബിജെപി- സിപിഐഎം അക്രമ പരമ്പര സൃഷ്ടക്കുമ്പോൾ വേറിട്ട രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെയ്ക്കുകയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. തിരുവോണ ദിനത്തിലുണ്ടായ അക്രമ സംഭവങ്
കോഴിക്കോട്: ഓണാഘോഷത്തിനിടെ തൃശൂരിലും കാസർഗോഡുമുണ്ടായ രാഷ്ട്രീയ കൊലപാതകം സംസ്ഥാന വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്. ചോരക്കളം തീർത്തുകൊതി തീരാതെ ബിജെപി- സിപിഐഎം അക്രമ പരമ്പര സൃഷ്ടക്കുമ്പോൾ വേറിട്ട രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെയ്ക്കുകയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. തിരുവോണ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങൾ സംസ്ഥാനത്തെ രാഷ്ട്രീയ കലുഷിതമാക്കി നിരോധനാജ്ഞയും ബോംബേറും ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ ഏറെ പ്രതീക്ഷകൾ നൽകുന്നതായിരുന്നു മുസ്ലിംലീഗ് കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ. കൊലയും കൊള്ളിവെയ്‌പ്പുമായി കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം വീട് കത്തിക്കുന്നതിനും കുടുംബിനികളെ കയ്യേറ്റം ചെയ്യുന്നതിലേക്കും വരെ എത്തി നിൽക്കുന്നു. എന്നാൽ അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലായി വൈവിധ്യമാർന്ന ജീവകാരുണ്യ ഭവന നിർമ്മാണ പദ്ധതികളായിരുന്നു മുസ്ലിംലീഗിനെ വേറിട്ടു നിർത്തിയ കർമ്മ പദ്ധതികൾ. മലബാറിലെ മിക്ക ജില്ലകളിലും ഓണ ദിനങ്ങളിൽ മുസ്ലിംലീഗിന്റെ സഹായാസ്തം എത്തിയിരുന്നു.
തിരുവോണ ദിനത്തിൽ ചോരയിൽ മുങ്ങിയ വാർത്ത രണ്ടിടങ്ങളിൽ നിന്നും വന്നതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വാർത്തയിൽ ഇടം കിട്ടാതെ പോയി. എന്നാൽ സോഷ്യൽ മീഡിയകളിൽ രാഷ്ട്രീയ പാർട്ടികളുടെ വ്യത്യസ്ത മുഖങ്ങൾ വിശകലനം ചെയ്തുള്ള ചർച്ചകളും പൊടിപൊടിച്ചു. തിരുവോണ ദിനത്തിൽ ഒരുവശത്ത് സിപിഎമ്മും ബിജെപിയും മത്സരിച്ച് കൊലപാതകം നടത്തികൊണ്ടിരുന്നപ്പോൾ 'വർഗീയ പാർട്ടി'യായ മുസ്ലിംലീഗ് മതവും ജാതിയും നോക്കാതെ ജീവകാരുണ്യം എത്തിക്കുന്നതിലായിരുന്നു ശ്രദ്ധചെലുത്തിയതെന്ന പോസ്റ്റ് ഇപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
കഴിഞ്ഞ നാലു വർഷത്തിനിടെ മുസ്ലിംലീഗ് സൃഷ്ടിച്ച ജീവകാരുണ്യ ആതുര സേവന മേഖലകളിലെ വിപ്ലവകരമായ മുന്നേറ്റം വേണ്ടവിധം മാദ്ധ്യമശ്രദ്ധ നേടിയില്ല എന്നത് വസ്തുത തന്നെയാണ്. ലീഗിന്റെ ഈ മേഖലകളിലേക്കുള്ള കടന്നുവരവിനു ശേഷം കേഡർ പാർട്ടികളും സംഘടനകളും വരെ ഉന്നത ഘടകങ്ങളിൽ ഇത് ചർച്ചയാക്കുകയും രാഷ്ട്രീയത്തിൽ ജനപിന്തുണ ലഭിക്കണമെങ്കിൽ ഇതുപോലുള്ള പ്രവർത്തനങ്ങൾ വേണമെന്നും തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ സിപിഐ എം സംസ്ഥാന സമ്മേളനത്തിനു ശേഷം ജീവകാരുണ്യ പ്രവർത്തന മേഖലകളിലേക്ക് പാർട്ടി ശ്രദ്ധപതിപ്പിക്കുന്നതായ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിന്റെ തിളക്കവും കെടുത്തി രക്തക്കറകൾ പുരളുന്നതായിരുന്നു കണ്ടത്. മലബാറിൽ ജാതിമത വ്യത്യാസ മില്ലാതെ ലീഗിനുള്ള ജനപിന്തുണ പലതവണ സിപിഐ(എം), ബിജെപി കേന്ദ്രങ്ങൾ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത് സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും രാഷ്ട്രീയമാണെന്ന് തിരിച്ചറിഞ്ഞ മറ്റുപാർട്ടികളെല്ലാം ജീവകാരുണ്യ മേഖലകളിലേക്കും കടന്നുവന്നുകൊണണ്ടിരിക്കുകയാണ്.
ഭവനങ്ങൾ തകർക്കപ്പെടാനും അഗ്നിക്കിരയാക്കാനുമുള്ളതല്ലെന്നു ലീഗ് ആവർത്തിക്കുകയാണ്. കണ്ണൂരും കാസർഗോഡുമുണ്ടായ അക്രമ പരമ്പരയിൽ അഞ്ച് ദിവസത്തിനിടെ 35 ലധികം വീടുകളാണ് ബോംബെറിഞ്ഞും അഗ്നിക്കിരയാക്കിയും തകർത്തത്. എന്നാൽ തിരുവോണ ദിനത്തിൽ മാത്രം 51 ഭവന നിർമ്മാണ പദ്ധതികളിലെ ആദ്യഘട്ട ഉദ്ഘാടനമായിരുന്നു കോഴിക്കോട് പാണക്കാട് ഹൈദരലി തങ്ങൾ നിർവഹിച്ചത്. കോഴിക്കോടും, പാലക്കാടും ശിഹാബ് തങ്ങൾ ശുദ്ധജല കിണർ സമർപ്പണവും കാടാമ്പുഴ ക്ഷേത്രത്തിലെ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയും ഇതേ ദിവസം തന്നെയായിരുന്നു ഉദ്ഘാടനം നടത്തിയത്.
ബൈത്തുറഹ്മ(കാരുണ്യത്തിന്റെ ഭവനം) എന്ന പദ്ധതി ആദ്യമായി നടപ്പാക്കിയത് 2010ൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചരമ വാർഷികത്തോടനുബന്ധിച്ചായിരുന്നു. ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുൽ ബഹമീദ് മാസ്റ്റർ എന്നിവർ ചേർന്നാണ് നിർധന കുടുംബത്തിന് ഭവന നിർമ്മാണം എന്ന ആശയം നടപ്പിൽ വരുത്തിയത്. 2011ൽ പദ്ധതി ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടം എന്ന നിലയിൽ 1000 വീടുകൾ നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഒരു പഞ്ചായത്തിൽ ഒരു ഭവനമെങ്കിലും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് അർബരായവർക്ക് നൽകണമെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ധേശം. എന്നാൽ നേതാക്കൾ കണക്കുകൂട്ടിയതിലപ്പുറം പദ്ധതി വിജയിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. നേതൃത്വം നിർദേശിച്ചതിലും പതിന്മടങ്ങ് കവിഞ്ഞു പലയിടങ്ങളിലും. മലപ്പുറം ജില്ലയിലെ ബി പി അങ്ങാടിയിൽ മാത്രം 101 വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്കായിരുന്നു ഒരു വാർഡ് കമ്മിറ്റി തുടക്കം കുറിച്ചത്.
സംസ്ഥാനത്തുടനീളം വിവിധങ്ങളായ മുസ്ലിം ലീഗ് ഘടകങ്ങളുടെ നേതൃത്വത്തിൽ ഇതുവരെ രണ്ടായിരത്തിലധികം ബൈത്തുറഹ്മ സമർപ്പണം നടത്തിയെന്നാണ് കണക്ക്. ഈ കാലയളവിൽ തന്നെ കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങളുടെ പേരിൽ 1000 കുടിവെള്ള കിണർ നിർമ്മാണ പദ്ധതിയും തുടക്കമിട്ടു. പകുതിയിലധികം പണി പൂർത്തീകരിച്ച് സമർപ്പണവും കഴിഞ്ഞു. ഭവന നിർമ്മാണ പദ്ധതികൾക്കു പുറമെ ആതുര സേവന രംഗത്തും ലീഗ് വ്യക്തമായ പങ്കുവഹിച്ചു വരുന്നു.
മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചുള്ള സൗജന്യ മരുന്ന്, ഭക്ഷണ വിതരണവും മുടങ്ങാതെ വിതരണം ചെയ്ത് വരുന്നു. നിരവധി അശരണർക്ക് അത്താണിയായി ഡയാലിസീസ് സെന്ററുകളും സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ സെന്ററുകളും സദാസമയം സജ്ജരാണ്. രാഷ്ട്രീയം അക്രമത്തിനും പാരവെയ്‌പ്പിനും മാത്രമല്ല, രാഷ്ട്രീയ പ്രർത്തനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന മലയാളികൾക്ക് ഏറെ പ്രസക്തമാകുന്നത് ഇത്തരം പ്രവർത്തനങ്ങൾ തന്നെയാണ്.