കോഴിക്കോട്:എക്കാലവും അശാന്തിയുടെ കഥകൾകൊണ്ട് പേരെടുത്ത സ്ഥലങ്ങളാണ് കുറ്റാ്യാടിനാദാപുരം മേഖല. സിപിഐ.(എം)മുസ്ലിം ലീഗ് സംഥർഷത്തിനും ആർഎസ്എസ്‌സിപിഐ.(എം) സംഘർഷത്തിനും പേരുകേട്ട സ്ഥലം. ഇവിടെ മാർക്വിസ്റ്റുപാർട്ടിയും എസ്.ഡി.പി.ഐയുമായും സംഘർമുണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ ഈ മേഖല ഞെട്ടിയത് നാളിതുവരെയില്ലാത്ത പുതിയൊരു സംഘർഷവാർത്ത കേട്ടാണ്. കുറ്റ്യാടിക്കടുത്ത് വേളത്ത് എസ്.ഡി.പി.ഐമുസ്ലീലീഗ് സംഘർഷത്തിൽ യൂത്ത് ലീഗുകാരനായ ഒരു യുവാവ് കൊല്ലപ്പെട്ടിരിക്കയാണ്.

വെള്ളിയാഴ്ച സന്ധ്യക്ക് ശേഷം വേളം പുത്തലത്ത് സലഫി മസ്ജിദിന് സമീപമാണ് സംഭവമുണ്ടായത്. കുത്തേറ്റ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് പുളിഞ്ഞോളി അസീസിന്റെ മകൻ നസീറുദ്ദീനാണ് (22) മരിച്ചത്. തൊട്ടടുത്ത വലകെട്ടിൽ എന്ന സ്ഥലത്തുനിന്നത്തെിയ എസ്.ഡി.പി.ഐ പ്രവർത്തകരാണ് നസീറുദ്ദീനെ കുത്തിയതെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. നസീറുദ്ദീൻ ബൈക്കിൽ സംഭവസ്ഥലത്ത് എത്തിയപ്പോൾ പ്രതികളുമായി വാക്കേറ്റമുണ്ടാവുകയും കത്തികൊണ്ട് കുത്തേൽക്കുകയുമായിരുന്നു. ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്നാൽ തങ്ങളെ യൂത്തുലീഗുകാർ ആക്രമിക്കയായിരുന്നെന്നാണ് എസ്.ഡി.പി.ഐ പ്രവർത്തകർ പറയുന്നത്.പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവർത്തകരായ വലകെട്ടിലെ കപ്പച്ചേരി കെ.സി. ബഷീർ, കൊല്ലിയിൽ അബ്ദുറഹ്മാൻ എന്നിവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. സ്ഥലത്തുനിന്ന് ലഭിച്ച പ്രതികളുടേതെന്ന് കരുതുന്ന മൊബൈൽ ഫോണും കത്തിയും നാട്ടുകാർ പൊലീസിനെ ഏൽപിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് എസ്.ഡി.പി.ഐമുസ്ലിം ലീഗ് സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇരുകക്ഷികളും തമ്മിൽ സംഘർഷമുണ്ടായി.ഇതിന്റെ തുടർച്ചയാണ് കത്തിക്കുത്തെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം ലീഗ് വിതച്ചതുകൊയ്യുകയാണെന്ന് ഈ മേഖലയിലെ നിഷ്പക്ഷർ വിലയിരുത്തുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ പാർട്ടിയായ സിപിഐ.എമ്മിനെ പ്രതിരോധിക്കാനെന്നപേരിൽ എസ്.ഡി.പി.ഐക്ക് വളംവച്ച് കൊടുത്തത് മുസ്ലീ ലീഗ് തന്നെയായിരുന്നു. ഇവിടെയുണ്ടാവുന്ന പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളിൽപോലും കത്തിയും വടിവാളുമായി എസ്.ഡി.പി.ഐ പ്രവർത്തകരെ ചില ലീഗ് നേതാക്കൾതന്നെ ഇറക്കുമതി ചെയ്യുകയുണ്ടായി.നേരത്തെ നാദാപുരത്തെ ഷിബിൻ വധക്കേസിലെ പ്രതികളായ തെയ്യാമ്പാട്ടിൽ ഇസ്മായീലിന്റെ സംഘത്തിന് എല്ലാ ഒത്താശയം ചെയ്തുകൊടുത്തത് പോപ്പുലർ ഫ്രണ്ടുകാരായിരുന്നു.

എന്നാൽ കാര്യങ്ങൾ പിടിവിട്ടുപോയത് കൂടിയാണ് ലീഗ് എസ്.ഡി.പി.ഐക്കെതിരെ തിരയുന്നത്. ഇവരുടെ ഭീഷണിയും അക്രമവും പതിവായതോടെ ലീഗിൽനിന്നും ചെറുപ്പക്കാർ ഇടതുപക്ഷത്തേക്ക് പോയി. ലീഗിലെ തീവ്ര സ്വഭാവമുള്ള ചെറുപ്പക്കാൻ എസ്.ഡി.പി.ഐയിലും ചേർന്നു. ഇതോടെ കാൽക്കീഴിലെ മണ്ണ് ചോരും എന്ന് കണ്ടതോടെയാണ് ലീഗ് നടപടി തുടങ്ങിയത്. ഇതോടെ മേഖലയിൽ എസ്.ഡി.പി.ഐക്ക് ലീഗിനോടും കടുത്ത ശത്രുത വന്നു. ലീഗ് തങ്ങളുടെ വളർച്ച തടയുകയാണെന്ന് എസ്.ഡി.പി.ഐയുടെ പലനേതാക്കളും പരസ്യമായി പറഞ്ഞിരുന്നു.

ഇതിന്റെയൊക്കെ തുടർച്ചയായാണ് പുതിയ സംഘർഷം ഉണ്ടായത്. സാദാ കത്തിയടക്കമുള്ള ആയുധങ്ങളുമായി നടക്കുന്ന എസ്.ഡി.പി.ഐയുടെ ഒരു പറ്റം യുവാക്കാൾ ഈ നാടിന് ശാപമാണെന്നാണ് നാട്ടുകാർ പറയുന്നത്.ഒന്ന് പറഞ്ഞ് രണ്ടാമത്തത്തേിന് ഇവർ കത്തിയും വടിവാളും വീശിയാണ് ഭയപ്പെടുത്തുന്നത്.കൊല്ലപ്പെട്ട നസീറുദ്ദീൻ സംഘർഷത്തിന്റെ വാർത്തകേട്ട് സമാധനിപ്പിക്കാനായി പോയതാണെന്നും നാട്ടുകാരിൽ ഒരു വിഭാഗം പറയുന്നുണ്ട്. അപ്പോഴേക്കും കുത്ത് കഴിഞ്ഞിരുന്നു. ഇതോടെ മേഖലയിൽ എസ്.ഡി.പി.ഐക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധവും ഉയരുന്നുണ്ട്.കൊലപാതകത്തിൽ പ്രതിഷേധിച്ച്ശനിയാഴ്ച കുറ്റ്യാടി നിയോജക മണ്ഡലത്തിൽ സർവകക്ഷി ഹർത്താൽ ആചരിക്കുമെന്ന് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.