- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ മുസ്ലിം നിരോധനം കൂടെയായപ്പോൾ ഇസ്ലാമിക വിരുദ്ധത മൂർധന്യത്തിൽ എത്തി പാശ്ചാത്യലോകം; ഏഷ്യക്കാർക്ക് നേരെ പരക്കെ ആക്രമണം; പന്നിത്തല മുറിച്ച് മോസ്‌കുകളുടെ മുമ്പിൽ വയ്ക്കൽ പതിവാകുന്നു
വാഷിങ്ടൺ: ഐസിസ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത രീതിയിലുള്ള ഭീകരാക്രമണങ്ങൾ നടത്തിയത് മൂലവും മറ്റ് പലവിധ കാരണങ്ങൾ മൂലവും സമീപകാലത്തായി പാശ്ചാത്യരാജ്യങ്ങളിൽ മുസ്ലിം വിരോധം കത്തിപ്പടരാൻ തുടങ്ങിയിരുന്നു. മുസ്ലിം മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന നിഷ്‌കളങ്കരായവരെ വരെ പേടിക്കുന്ന വിധത്തിലുള്ള ഇസ്ലാമോഫോബിയയും ഇവിടങ്ങളിൽ വ്യാപകമായിരുന്നു. അതിനെ തുടർന്ന് മുസ്ലീങ്ങളെയും മുസ്ലിം സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആക്രമിക്കുന്നതും പതിവായിരുന്നു. ഇപ്പോഴിതാ മുസ്ലിംകുടിയേറ്റ വിരുദ്ധനായ ഡൊണാൾഡ് ട്രംപ് പുതിയ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനെ തുടർന്ന് പാശ്ചാത്യ ലോകത്ത് മുസ്ലീങ്ങൾക്കും സർവോപരി ഏഷ്യക്കാർക്കും നേരെയുള്ള ആക്രമണം വർധിച്ചിരി്കകുകയാണ്. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നത് ട്രംപ് 90 ദിവസത്തേക്ക് നിരോധിച്ചതോടെ ഇസ്ലാമിക വിരുദ്ധത അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുകയാണ്. വിവിധയിടങ്ങളിൽ പന്നിത്തല മുറിച്ച് മോസ്‌കുകൾക്ക് മുന്നിൽ വയ്ക്കുന്നത് ഇതിന്റെ ഭാഗമായി വർധ
വാഷിങ്ടൺ: ഐസിസ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത രീതിയിലുള്ള ഭീകരാക്രമണങ്ങൾ നടത്തിയത് മൂലവും മറ്റ് പലവിധ കാരണങ്ങൾ മൂലവും സമീപകാലത്തായി പാശ്ചാത്യരാജ്യങ്ങളിൽ മുസ്ലിം വിരോധം കത്തിപ്പടരാൻ തുടങ്ങിയിരുന്നു. മുസ്ലിം മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന നിഷ്‌കളങ്കരായവരെ വരെ പേടിക്കുന്ന വിധത്തിലുള്ള ഇസ്ലാമോഫോബിയയും ഇവിടങ്ങളിൽ വ്യാപകമായിരുന്നു. അതിനെ തുടർന്ന് മുസ്ലീങ്ങളെയും മുസ്ലിം സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആക്രമിക്കുന്നതും പതിവായിരുന്നു.
ഇപ്പോഴിതാ മുസ്ലിംകുടിയേറ്റ വിരുദ്ധനായ ഡൊണാൾഡ് ട്രംപ് പുതിയ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനെ തുടർന്ന് പാശ്ചാത്യ ലോകത്ത് മുസ്ലീങ്ങൾക്കും സർവോപരി ഏഷ്യക്കാർക്കും നേരെയുള്ള ആക്രമണം വർധിച്ചിരി്കകുകയാണ്. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നത് ട്രംപ് 90 ദിവസത്തേക്ക് നിരോധിച്ചതോടെ ഇസ്ലാമിക വിരുദ്ധത അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുകയാണ്. വിവിധയിടങ്ങളിൽ പന്നിത്തല മുറിച്ച് മോസ്‌കുകൾക്ക് മുന്നിൽ വയ്ക്കുന്നത് ഇതിന്റെ ഭാഗമായി വർധിച്ചിട്ടുണ്ട്.
നോർത്തേൺ ഫ്രാൻസിലെ ഒരു മുസ്ലിം പള്ളിയുടെ മുന്നിലേക്കാണ് വ്യാഴാഴ്ച രാത്രി പന്നിത്തല ഓടുന്ന കാറിൽ നിന്നും വലിച്ചെറിഞ്ഞിരിക്കുന്നത്. സയിന്റ് വലെറിയനിലെ മേയറായ ജെറോം കോർഡിയറാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് തീർത്തും പൈശാചികവും ചിന്താരഹിതവുമായ പ്രവർത്തിയാണെന്നാണ് കോർഡിയർ പ്രതികരിച്ചിരിക്കുന്നത്. ഇവിടുത്തുകാർ ഇത്തരത്തിൽ പ്രവർത്തിക്കില്ലെന്നും മറിച്ച് പുറത്ത് നിന്നുള്ള ആരെങ്കിലുമായിരിക്കാം ഇതിന് പുറകിൽ പ്രവർത്തിച്ചിരിക്കുന്നതെന്നും മേയർ പറയുന്നു. പന്നി വൃത്തിയില്ലാത്ത ജീവിയാണെന്നും അതിനാൽ ഈ മൃഗത്തെ ഹറാമായിട്ടാണ് ഇസ്ലാമിക വിശ്വാസം കണക്കാക്കുന്നത്. ഇവയുടെ അവശിഷ്ടങ്ങൾ മോസ്‌കുകളുടെ പരിസരത്ത് കാണുന്നത് തികഞ്ഞ നിന്ദയായിട്ടാണ് ഇസ്ലാമിക വിശ്വാസികൾ കണക്കാക്കുന്നത്.
ട്രംപ് അധികാരമേറ്റതിനെ തുടർന്ന് കാനഡയിലെ മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ക്യൂബെക്കിലെ മോസ്‌കിൽ രണ്ട് യുവാക്കൾ നടത്തിയ വെടിവയ്പിൽ ആറ് പേർ മരിക്കുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.രാത്രി എട്ട് മണിക്ക് പ്രാർത്ഥന നടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഇതിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന യുവാക്കളായ അലക്‌സാണ്ട്ര ബൈസൊനെറ്റ്, മുഹമ്മദ് ഖാദിർ എന്നിവർ പിടിയിലാവുകയും ചെയ്തിരുന്നു.
വെടിവയ്പിൽ പരുക്കേറ്റ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇവരിൽ മൂന്ന് പേർ ഇന്റൻസീവ് കെയറിലുമാണ്. മറ്റ് 13 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്ന്ആശുപത്രി വക്താവ് വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച് കൊണ്ട് പ്രധാനമന്ത്രിജസ്റ്റിൻ ട്രൂഡ്യൂ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ റംസാൻ കാലത്ത് കാനഡയിലെ വിവിധ മുസ്ലിം പള്ളികളിലേക്ക് പന്നിത്തലയേറ് നടന്നിരുന്നു.
അമേരിക്കയിൽ നിരവധി മോസ്‌കുകൾക്ക് നേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം നിരോധിച്ച് കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പ് വച്ച് മണിക്കൂറുകൾക്ക് ശേഷം ടെക്‌സാസിലെ മോസ്‌ക് അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ രണ്ട് മണിക്കായിരുന്നു വിക്ടോറിയയിലെ ഇസ്ലാമിക് സെന്ററിൽ അഗ്‌നി കത്തിപ്പടർന്നത്. തീ കെടുത്താനായി ഫയർ ഡിപ്പാർട്ട്‌മെന്റ് നാല് മണിക്കൂറിലധികം മെനക്കെട്ടിരുന്നു. അഗ്‌നിബാധയെ തുടർന്ന് മോസികിന്റെ താഴികക്കുടം താഴെ വീണ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മോസ്‌ക് ഏതാണ്ട് പൂർണമായും നശിച്ചുവെന്നാണ് സെന്ററിന്റെ പ്രസിഡന്റായ ഷാഹിദ് ഹാഷ്മി പ്രതികരിച്ചിരിക്കുന്നത്.
ഇതിന് പുറമെ അമേരിക്കക്കാർക്കിടയിൽ മുസ്ലിം വിരോധം വർധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്ക അമേരിക്കക്കാരും മുസ്ലീങ്ങളെ അറിയാൻ ശ്രമിക്കുന്നില്ലെന്നാണ് പബ്ലിക്ക് റിലീജിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിലൂടെ വെളിപ്പെട്ടിരുന്നത്. 10ൽ ആറ് അമേരിക്കക്കാരും തങ്ങൾ മുസ്ലീങ്ങളോട് സംസാരിക്കാറില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഇതിന് പുറമെ ജർമനി, ബെൽജിയം, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിലും മോസ്‌കുകൾക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.