ഹിസാർ: ഹരിയാനയിലെ ഹിസ്സാറിൽ പള്ളിയിൽ നിന്ന് ഇറങ്ങി വന്ന മുസ്ലിം പയ്യനെ ഒരു കൂട്ടം ഹിന്ദു യുവാക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ടാണ് അബിഡ് ഹുസൈൻ എന്ന യുവാവിനെ അടിച്ചത്.

ചൊവ്വാഴ്ച ഹിസ്സാർ ടൗണിൽ ബജ്രംഗ്ദൽ നടത്തിയ മാർച്ചിന് ഇടയിലാണ് സംഭവം. അമർനാഥ് തീർത്ഥാകർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് നടന്ന റാലിയിലാണ് ആക്രമണം നടന്നത്. അബിഡ് ഹുസൈൻ എന്ന ആക്രമണത്തിന് ഇരയായ ആളുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. 100-125 പേർ വരുന്ന യുവാക്കളുടെ സംഘം ആയിരുന്നു ആക്രമണം അഴിച്ചു വിട്ടത്.

പള്ളിയിൽ നിന്ന് ഇറങ്ങി വരവെ ഹുസൈനിന്റെ നേരെ പ്രതിഷേധ സംഘം ആഞ്ഞടുക്കുകയായിരുന്നു. തുടർന്ന എല്ലാവരും ചേർന്ന് ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിക്കാൻ പറഞ്ഞു കൊണ്ടേയിരുന്നു. തുടർന്ന് ഇതിൽ ഒരാൾ ഹുസൈനെ അടിക്കുക ആയിരുന്നു.