- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താസമ്മേളനം വിളിച്ച് വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത; ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ഭർത്താവും സമുദായ പുരോഹിതന്മാരും അവഗണിച്ചു; ഷാജദയുടെ നടപടി സ്വീകാര്യമാകില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
ലക്നൗ: ഭർത്താവിനോട് നിരന്തരം വിവാഹമോചനം ആവശ്യപ്പെട്ടിട്ടും സമ്മതിക്കാത്തതിനെ തുടർന്ന് വാർത്ത സമ്മേളനത്തിനിടയിൽ വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെ അദ്ധ്യാപികയായ ഷാജദ ഖട്ടൂൺ ദുരിത പൂർണമായ വിവാഹബന്ധത്തിനിന്നും സ്വയം വിടുതൽ പ്രഖ്യാപിച്ചത്. മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനം നേടുന്നതിനായി ഇസ്ലാം നിയമത്തിൽ പറഞ്ഞിട്ടുള്ള വഴി ഷജദ ഭർത്താവുമായി വിവാഹബന്ധം പിരിയുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹസമയത്ത് വരനിൽ നിന്നും സ്വീകരിച്ച മെഹർ തിരികെ നൽകി കൊണ്ട് വിവാഹമോചനത്തിനു മുൻകൈ എടുക്കാൻ മുസ്ലിം വനിതകളെ അനുവദിക്കുന്നതാണ് ഖുല അഥവ ഖുൽ. പരസ്പര സമ്മതത്തോടെയോ കോടതി ഉത്തരവ് വഴിയോ ഇത്തരം വിവാഹ മോചനങ്ങൾ നടത്താമെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ഹിന്ദുസ്ഥാൻ ടൈംസ് വ്യക്തമാക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് തയ്യാറാക്കിയ കത്ത് വാർത്താസമ്മേളനത്തിൽവച്ച് ഒപ്പ് ഇട്ടാണ് ഷാജദ താൻ സ്വതന്ത്രയാകുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 18 മാസമായി താൻ വിവാഹമോചനം ആവശ്യപ്പെടുകയാണെന്നും എന്നാൽ ഭർത്താവും
ലക്നൗ: ഭർത്താവിനോട് നിരന്തരം വിവാഹമോചനം ആവശ്യപ്പെട്ടിട്ടും സമ്മതിക്കാത്തതിനെ തുടർന്ന് വാർത്ത സമ്മേളനത്തിനിടയിൽ വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെ അദ്ധ്യാപികയായ ഷാജദ ഖട്ടൂൺ ദുരിത പൂർണമായ വിവാഹബന്ധത്തിനിന്നും സ്വയം വിടുതൽ പ്രഖ്യാപിച്ചത്. മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനം നേടുന്നതിനായി ഇസ്ലാം നിയമത്തിൽ പറഞ്ഞിട്ടുള്ള വഴി ഷജദ ഭർത്താവുമായി വിവാഹബന്ധം പിരിയുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവാഹസമയത്ത് വരനിൽ നിന്നും സ്വീകരിച്ച മെഹർ തിരികെ നൽകി കൊണ്ട് വിവാഹമോചനത്തിനു മുൻകൈ എടുക്കാൻ മുസ്ലിം വനിതകളെ അനുവദിക്കുന്നതാണ് ഖുല അഥവ ഖുൽ. പരസ്പര സമ്മതത്തോടെയോ കോടതി ഉത്തരവ് വഴിയോ ഇത്തരം വിവാഹ മോചനങ്ങൾ നടത്താമെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ഹിന്ദുസ്ഥാൻ ടൈംസ് വ്യക്തമാക്കുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് തയ്യാറാക്കിയ കത്ത് വാർത്താസമ്മേളനത്തിൽവച്ച് ഒപ്പ് ഇട്ടാണ് ഷാജദ താൻ സ്വതന്ത്രയാകുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 18 മാസമായി താൻ വിവാഹമോചനം ആവശ്യപ്പെടുകയാണെന്നും എന്നാൽ ഭർത്താവും സമുദായ പുരോഹിതന്മാരും അവഗണിക്കുകയാണുണ്ടായതെന്നും ഷാജദ പറഞ്ഞു. ഭർത്താവായ ജുബെർ അലി തന്റെ ജീവിതം നരകതുല്യമാക്കി. 2005 നവംബർ 14 നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേ പ്രശ്നങ്ങൾ തുടങ്ങി. ഉപദ്രവം അസഹനീയമായപ്പോൾ ഞാൻ അയാൾക്കെതിരേ കേസ് കൊടുത്തു. പക്ഷേ അതെനിക്ക് ഒരുതരത്തിലുള്ള ആശ്വാസവും കൊണ്ടുവന്നില്ല. എന്നാൽ ഇന്നുമുതൽ ഞാൻ സ്വതന്ത്രയാണ്. ഷാജദ വാർത്ത സമേമ്മളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ഒന്നരവർഷമായി ഷാജദ ഖട്ടൂൺ ഭർത്താവിൽ നിന്നും പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. ലക്നൗവിലെ ഡലിഗഞ്ചിൽ മെക്കാനിക് ആയി ജോലി ചെയ്യുന്ന ജുബെർ അലിക്ക് സെപ്റ്റംബർ ആറിന് ഷാജദ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതാണെങ്കിലും അതിനു മറുപടി ഉണ്ടായിരുന്നില്ല. ഞാനിപ്പോൾ ഒറ്റയ്ക്കാണ് ജീവിക്കുന്നത്, ആരുടെയും പിന്തുണയോ സംരക്ഷണമോ ഇല്ലാതെ. പക്ഷേ ഒരാൾക്കും ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമെന്ന് നിർബന്ധിക്കാൻ അവകാശമില്ല. എന്റെ തീരുമാനത്തിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാംമെന്നും ഷാജദ പറയുന്നു.
എന്നാൽ ഷാജദയുടെ നടപടി സ്വീകാര്യമാകില്ലെന്നാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗമായ മൗലാന ഖാലിദ് റഷീദ് ഫാരംഗി മഹ്ലി പറഞ്ഞു. ഭാര്യയുടെ അപേക്ഷയിൽ ഭർത്താവിനു വിവാഹമോചന നോട്ടീസ് അയക്കുന്ന നടപടിയാണ് ഖുല. മൂന്നുതവണയായി ഈ നോട്ടീസിനോട് പ്രതികരിക്കുന്നില്ലെങ്കിൽ വിവാഹമോചനത്തിൽ വിധി ഉണ്ടാകും. ചില സന്ദർഭങ്ങളിൽ ആദ്യത്തെ നോട്ടീസിൽ തന്നെ ഭർത്താവ് സമ്മതം അറിയിക്കുകയും തുടർന്ന് വിവാഹമോചനം നടക്കുകയും സ്ത്രീക്ക് അവർക്ക് ഇഷ്ടമുള്ളയാൾക്കൊപ്പമോ അല്ലാതെയോ ജീവിക്കാം. ചില സന്ദർഭങ്ങളിൽ ഭർത്താവ് നോട്ടീസിനോട് ആദ്യം പ്രതികരിക്കണമെന്നില്ല. ഇതിനു ചിലപ്പോൾ ഒരു വർഷത്തിനുമേൽ സമയം എടുത്തെന്നും വരാം. പക്ഷേ ഇതുപോലെ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഖുല സംഭവിക്കാറില്ലെന്നും മൗലാന ഖാലിദ് റഷീദ് പറയുന്നു.