- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ഭാര്യമാരിൽ ഒരാളായി കഴിയേണ്ട ഗതികേട് മുസ്ലിം സ്ത്രീകൾക്കുണ്ടോ? ഒരു ഭാര്യ നിലവിലുള്ളപ്പോൾ മറ്റൊരാളെ കെട്ടിയാൽ എന്തുകൊണ്ട് മുസ്ലിം പുരുഷൻ അകത്താകില്ല? തലാഖിനെതിരെ സമരം നയിച്ചു നേടിയവർ ഇനി നിയമ പോരാട്ടം നടത്തുന്നതു ബഹുഭാര്യത്വത്തിനെതിരെ; പാരമ്പര്യവാദികളെ ശുണ്ഠി പിടിപ്പിച്ചു കൊണ്ട് ബഹുഭാര്യത്വവും കോടതിയിലേക്ക്
ന്യൂഡൽഹി: മുത്തലാഖിനെതിരെ പോരാട്ടം നടത്തിയ മുസ്ലിം സ്ത്രീകൾക്ക് അനുകൂലമായാണ് കോടതിയും കേന്ദ്രസർക്കാറും നിലകൊണ്ടത്. ഇതോടെ ഈ ആവശ്യം നേടിയെടുക്കാൻ വേണ്ടി രംഗത്തെത്തിയ സ്ത്രീകൾ സുപ്രധാനമായ അടുത്ത ആവശ്യമാവുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ മുസ്ലിം പേഴ്‌സൺ ലോയും ശരിഅത്ത് നിയമപ്രകാരവും മുസ്ലിം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കും. ഈ ബഹുഭാര്യത്ത സംവിധാനം ഇല്ലാതാക്കാൻ വേണ്ടിയാണ് മുസ്ലിം വനിതകൾ വീണ്ടും രംഗത്തെത്തുന്നത്. മുത്തലാഖ് നിരോധിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയതിന് പിന്നാലെ ബഹുഭാര്യാത്വവും നിർത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം വനിതകൾ രംഗത്തെത്തിയത്. മുത്തലാഖിനെക്കാൾ മോശകരമായ കീഴ്‌വഴക്കമാണ് ബഹുഭാര്യത്വമെന്നും അതിനാൽ അതും നിയമം മുഖേന നിരോധിക്കണമെന്നുമാണ് മുസ്ലിം വനിതകളുടെ ആവശ്യം. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം ഒരു പുതിയ തുടക്കത്തിന് വഴി തുറന്നെന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന ഭർത്താക്കന്മാർക്ക് നേരെയുള്ള ആയുധമാണ് ബില്ലെന്നും അപെക്‌സ് കോടതിയ
ന്യൂഡൽഹി: മുത്തലാഖിനെതിരെ പോരാട്ടം നടത്തിയ മുസ്ലിം സ്ത്രീകൾക്ക് അനുകൂലമായാണ് കോടതിയും കേന്ദ്രസർക്കാറും നിലകൊണ്ടത്. ഇതോടെ ഈ ആവശ്യം നേടിയെടുക്കാൻ വേണ്ടി രംഗത്തെത്തിയ സ്ത്രീകൾ സുപ്രധാനമായ അടുത്ത ആവശ്യമാവുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ മുസ്ലിം പേഴ്‌സൺ ലോയും ശരിഅത്ത് നിയമപ്രകാരവും മുസ്ലിം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കും. ഈ ബഹുഭാര്യത്ത സംവിധാനം ഇല്ലാതാക്കാൻ വേണ്ടിയാണ് മുസ്ലിം വനിതകൾ വീണ്ടും രംഗത്തെത്തുന്നത്.
മുത്തലാഖ് നിരോധിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയതിന് പിന്നാലെ ബഹുഭാര്യാത്വവും നിർത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം വനിതകൾ രംഗത്തെത്തിയത്. മുത്തലാഖിനെക്കാൾ മോശകരമായ കീഴ്‌വഴക്കമാണ് ബഹുഭാര്യത്വമെന്നും അതിനാൽ അതും നിയമം മുഖേന നിരോധിക്കണമെന്നുമാണ് മുസ്ലിം വനിതകളുടെ ആവശ്യം.
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം ഒരു പുതിയ തുടക്കത്തിന് വഴി തുറന്നെന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന ഭർത്താക്കന്മാർക്ക് നേരെയുള്ള ആയുധമാണ് ബില്ലെന്നും അപെക്‌സ് കോടതിയിൽ മുത്തലാഖിനെതിരെ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തിയ അഭിഭാഷകരായ ഫറ ഫായിസ്, റിസ്വാന, റസിയ എന്നിവർ പറഞ്ഞു. മുത്തലാഖ് നിരോധിക്കാൻ നടത്തിയ സർക്കാർ നീക്കത്തിൽ തൃപ്തരാണെന്നും അവർ പറഞ്ഞു. ഇതിൽ റസിയ മുത്തലാഖിന്റെ ഇരയാണ്.
'നിക്കാഹ് ഹലാല' എന്ന സ്ത്രീ വിരുദ്ധ നിയമമാണ് മുത്തലാഖ് വർദ്ധിക്കാൻ പ്രധാന കാരണം. നിക്കാഹ് ഹലാല നിയമമനുസരിച്ച് ഒരു സ്ത്രീയെ ആദ്യ ഭർത്താവ് തലാഖ് ചൊല്ലിയാൽ, ഈ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് അയാൾ മരിക്കുകയോ, തലാഖ് ചൊല്ലുകയോ ചെയ്താൽ മാത്രമേ ആദ്യ ഭർത്താവിനെ രണ്ടാമത് വിവാഹം കഴിക്കാനാകു' അവർ പറഞ്ഞു. മുത്തലാഖ് നിരോധന നിയമം നിലവിൽ വരുന്നതോടെ ഇത് മുതലെടുത്ത് പുരുഷന്മാർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. അതിനാൽ മുത്തലാഖ് നിരോധിച്ച നിയമം പ്രയോജനപ്പെടുത്തി ബഹുഭാര്യത്വ രീതിയും ഇല്ലാതാക്കണമെന്നും ബഹുഭാര്യത്വത്തിന്റെ ഇരകൂടിയായ റിസ്വാന പറഞ്ഞു.
സുപ്രീംകോടതിയുടെയും സർക്കാരിന്റെയും പരിഗണനയിൽ മുത്തലാക്കിനെ കൊണ്ടു വരാൻ കഴിഞ്ഞതും അധോസഭയിൽ മുസ്ലിം വനിതാ അവകാശ സംരക്ഷണ ബിൽ പാസ്സാക്കാൻ കഴിഞ്ഞതും പുതിയ തുടക്കം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് മൂന്ന് തലാക്ക് ചൊല്ലി കെട്ടിയവളിൽ നിന്നും എളുപ്പത്തിൽ രക്ഷപ്പെടുന്ന ഭർത്താക്കന്മാർക്ക് എതിരേയുള്ള മികച്ച പ്രതിരോധമാണെന്നും പല പ്രമുഖരും പ്രതികരിച്ചിരുന്നു.
മുത്തലാഖിനെ നിയമവിരുദ്ധമാക്കാൻ വേണ്ടി പോരാട്ടം നടത്തിയ അഞ്ചു സ്ത്രീകൾ തന്നെയാണ് ഈ വിഷയത്തിലും ഇടപെടൽ നടത്താൻ മുന്നിട്ടിറങ്ങുന്നത്. മുസ്ലീ സ്ത്രീകളുടെ ഇപ്പോഴത്തെ നീക്കം മുസ്ലിം പാരമ്പര്യ വാദികളെ സംബന്ധിച്ചിടത്തോളം മതവിരുദ്ധമായി പോലും വ്യാഖ്യാനിക്കുമെന്നത് ഉറപ്പാണ്. മുസ്ലിം വനിതകളുടെ ഈ നീക്കത്തെ മോദി സർക്കാറും പിന്തുണക്കുമോ എന്നതാണ് അറിയേണ്ടത്.