- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം പള്ളികളിൽ സ്ത്രീപ്രവേശനം ഇല്ല എന്നതിന് എന്തു തെളിവാണുള്ളത്? പരാതി ഉണ്ടെങ്കിൽ മുസ്ലിം സ്ത്രീകൾ തെളിവുമായി വരട്ടെ; പള്ളികൾ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടും ഹിന്ദു മഹാസഭ നൽകിയ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയം; സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥിന് പറ്റിയ പാളിച്ചകൾ ഒഴിവാക്കി കേസുമായി മുന്നോട്ടു പോകാൻ വി പി സുഹറയും സഹപ്രവർത്തകരും: ശബരിമല സ്ത്രീ പ്രവേശന വിഷയം മുസ്ലിം സമൂഹത്തിലേക്കും പടരുന്നു
കൊച്ചി: പരാതിയുണ്ടെങ്കിൽ മുസ്ലിം സ്ത്രീകൾ വന്നു പറയട്ടെ, ഹർജിക്കാരന് എങ്ങനെ പ്രതിനിധീകരിക്കാനാകും- ഇന്നലെ ഹിന്ദു മഹാസഭ മുസ്ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശന വിഷയത്തിൽ നൽകിയ ഹർജിയിൽ നടത്തിയ നിരീക്ഷണം ഇങ്ങനെയാണ്. സ്ത്രീകൾക്കു മസ്ജിദുകളിൽ പ്രവേശനമില്ലെന്നു ബോധ്യപ്പെടുത്താൻ എന്തു തെളിവാണുള്ളതെന്നും കേട്ടറിവു പോരെന്നും കോടതി പറയുകയുണ്ടായി. അഖിലഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമർപ്പിച്ച ഹർജിയാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മുസ്ലിം സ്ത്രീകൾക്കു മസ്ജിദുകളിൽ പ്രവേശനം അനുവദിക്കണമെന്ന പൊതുതാൽപര്യഹർജികൾ ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് തള്ളിയെങ്കിലും മുസ്ലിം സ്ത്രീകൾക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്. മുസ്ലിം സമൂഹത്തിലെ കാര്യങ്ങൾ അറിയാതെയാണ് ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചതെങ്കിൽ വി പി സുഹറയുടെ കാര്യം അങ്ങനെയല്ല. അവർക്ക് സമൂഹത്തിൽ നടക്കുന്ന വിവേചനത്തെ കുറിച്ച് കൃത്യമായി തന്നെ ബോധ്യമുണ്ട്. അതുകൊണ്ട് സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമർപ
കൊച്ചി: പരാതിയുണ്ടെങ്കിൽ മുസ്ലിം സ്ത്രീകൾ വന്നു പറയട്ടെ, ഹർജിക്കാരന് എങ്ങനെ പ്രതിനിധീകരിക്കാനാകും- ഇന്നലെ ഹിന്ദു മഹാസഭ മുസ്ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശന വിഷയത്തിൽ നൽകിയ ഹർജിയിൽ നടത്തിയ നിരീക്ഷണം ഇങ്ങനെയാണ്. സ്ത്രീകൾക്കു മസ്ജിദുകളിൽ പ്രവേശനമില്ലെന്നു ബോധ്യപ്പെടുത്താൻ എന്തു തെളിവാണുള്ളതെന്നും കേട്ടറിവു പോരെന്നും കോടതി പറയുകയുണ്ടായി. അഖിലഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമർപ്പിച്ച ഹർജിയാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
മുസ്ലിം സ്ത്രീകൾക്കു മസ്ജിദുകളിൽ പ്രവേശനം അനുവദിക്കണമെന്ന പൊതുതാൽപര്യഹർജികൾ ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് തള്ളിയെങ്കിലും മുസ്ലിം സ്ത്രീകൾക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്. മുസ്ലിം സമൂഹത്തിലെ കാര്യങ്ങൾ അറിയാതെയാണ് ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചതെങ്കിൽ വി പി സുഹറയുടെ കാര്യം അങ്ങനെയല്ല. അവർക്ക് സമൂഹത്തിൽ നടക്കുന്ന വിവേചനത്തെ കുറിച്ച് കൃത്യമായി തന്നെ ബോധ്യമുണ്ട്. അതുകൊണ്ട് സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമർപ്പിച്ച ഹർജിയിലെ പോരായ്മകൾ മനസിലാക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.
സുപ്രീം കോടതി ശബരിമലയിൽ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം വിലക്കാനാവില്ല എന്ന ഉത്തരവിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മുസ്ലിം സമൂഹത്തിലും ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്നു. ഈ ഉത്തരവിനെതിരെ സംഘപരിവാർ സംഘടനകൾ ലക്ഷക്കണക്കിന് സ്ത്രീകളായ വിശ്വാസികളെ അണിനിരത്തിക്കൊണ്ട് കേരളത്തിൽ സമരം നടത്തുമ്പോൾ തന്നെ അതിന്റെ ഗുണഫലങ്ങൾ മുസ്ലിം സ്ത്രീകൾക്കുപോലും ലഭ്യമായിത്തുടങ്ങുകയാണ്.
ശബരിമല വിവാദമായപ്പോൾ തന്നെ എന്തുകൊണ്ട് മുസ്ലിം സുന്നികളുടെ പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന ചോദ്യം ഉയർന്നിരുന്നു. ഇതോടെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിം സംഘടനകൾ നിയമപോരാട്ടത്തിന് നീങ്ങുകയാണ്. കോഴിക്കോട്ടെ നിസ പ്രേഗ്രസീവ്് വിമൺസ് ഫോറമാണ് മുസ്ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി സമീപിക്കാനാണ് ഒരുങ്ങുന്നത്.
ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഉടൻ ഹർജി നൽകുമെന്ന് നിസയുടെ നേതൃത്വത്തിലിരുക്കുന്ന സാമൂഹിക പ്രവർത്തക വിപി സുഹറ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. 'ഇന്ത്യൻ ഭരണഘടനക്ക് കീഴിലാണ് എല്ലാ ആചാരങ്ങൾ എന്ന് വ്യക്തമാക്കുന്ന ശബരിമല വിധി സത്യത്തിൽ അടിച്ചമർത്തപ്പെട്ട മുസ്ലിം മതത്തിലെ വിശ്വാസികൾക്കാണ് ഗുണം ചെയ്യുന്നത്. മുത്തലാക്ക് പോലുള്ളവെക്കതിരെ നിയമം വരുന്നു. വിശ്വാസിളല്ല ഇന്ത്യൻ കോടതിയും ഭരണകൂടവും ഭരണഘടനയുമാണ് പാവപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് ഗുണമാകുന്നത്.'- വി പി സുഹറ പ്രതികരിച്ചു.
സുന്നിപള്ളികളിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ കാന്തപുരം അടക്കമുള്ള എപി സുന്നി വിഭാഗം തയ്യാറായിട്ടില്ല. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികൾ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കാന്തപുരമാണ് സ്ത്രീകളുടെ കാര്യത്തിൽ കടുത്ത നിലപാട് എടുക്കുന്നത്.
നേരത്തെ സ്ത്രീവിരുദ്ധ പ്രസ്താനയിൽ പ്രതിഷേധിച്ച് നിസ കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ കോലം കത്തിച്ചിരുന്നു. മുത്തലാഖ്, മൊഴിചൊല്ലൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽപെട്ട് പീഡനം അനുഭവിക്കുന്ന മുസ്ലിം സ്ത്രീകൾക്കായി കോഴിക്കോട്് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് നിസ. കഴിഞ്ഞമാസം സുന്നത്ത് എന്ന പേരിൽ അറിയപ്പെടുന്ന ചേലാകർമ്മം ബാലപീഡനമെന്ന് കാട്ടി വിവിധ സംഘടനകൾ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ പരിപാടിയിലും നിസയുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
സുന്നി പള്ളികളിൽ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെടി ജലീലും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതും ഇസ്ലാമിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സുന്നി ഉൾപ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ വ്യക്്തമാക്കി. ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ജോസഫൈൻ പറഞ്ഞു. വിവചേനം ഒരു രീതിയിലും അനുവദിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.