- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹികെട്ട് അവർ ആയുധമെടുക്കുന്നു; ഗോസംരക്ഷകർക്കെതിരെ ആയുധമെടുക്കുമെന്ന് മുസ്ലിം സ്ത്രീകൾ; പൊലീസിലും സർക്കാരിലും ഇനി വിശ്വാസമില്ല; ആൾക്കൂട്ടത്തിന്റെ അക്രമത്തിന് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ്
രാംഗഡ്: ഗോസംരക്ഷകർക്കെതിരെ ആയുധമെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മുസ്ലിം സ്ത്രീകൾ.ഝാർഖണ്ഡിലെ മുസ്ലിം സ്ത്രീകളാണ് തങ്ങളുടെ കുടുംബത്തിലെ പുരുഷന്മാരെ സംരക്ഷിക്കാനായി ആയുധമെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ബീഫ് കടത്തിയെന്നാരോപിച്ച് രാംഗഡിൽ ഒരാളെക്കൂടി തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിം സ്ത്രീകളുടെ മുന്നറിയിപ്പ്. അസ്ഗർ അലി എന്നയാളാണ് കൊല്ലപ്പെട്ടത്. പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു കൊലപാതകം നടന്നത്. മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന പശു സംരക്ഷകരുടെ അക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അസ്ഗറിന്റെ ഭാര്യ മറിയം പറഞ്ഞു. ഇത്തരം അക്രമങ്ങൾ യാദൃശ്ചികമല്ല. ഭരണകൂടത്തിന്റെ പിന്തുണയോടെ മനഃപൂർവം നടക്കുന്ന അക്രമങ്ങളാണെന്നും മറിയം കൂട്ടിച്ചേർത്തു. വീട്ടിലെ പുരുഷ അംഗങ്ങൾ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന സാഹചര്യമാണ്. സ്ത്രീകൾ ഭയാശങ്കയിലാണ് കഴിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പ
രാംഗഡ്: ഗോസംരക്ഷകർക്കെതിരെ ആയുധമെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മുസ്ലിം സ്ത്രീകൾ.ഝാർഖണ്ഡിലെ മുസ്ലിം സ്ത്രീകളാണ് തങ്ങളുടെ കുടുംബത്തിലെ പുരുഷന്മാരെ സംരക്ഷിക്കാനായി ആയുധമെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്.
ബീഫ് കടത്തിയെന്നാരോപിച്ച് രാംഗഡിൽ ഒരാളെക്കൂടി തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിം സ്ത്രീകളുടെ മുന്നറിയിപ്പ്. അസ്ഗർ അലി എന്നയാളാണ് കൊല്ലപ്പെട്ടത്. പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു കൊലപാതകം നടന്നത്.
മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന പശു സംരക്ഷകരുടെ അക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അസ്ഗറിന്റെ ഭാര്യ മറിയം പറഞ്ഞു. ഇത്തരം അക്രമങ്ങൾ യാദൃശ്ചികമല്ല. ഭരണകൂടത്തിന്റെ പിന്തുണയോടെ മനഃപൂർവം നടക്കുന്ന അക്രമങ്ങളാണെന്നും മറിയം കൂട്ടിച്ചേർത്തു. വീട്ടിലെ പുരുഷ അംഗങ്ങൾ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന സാഹചര്യമാണ്. സ്ത്രീകൾ ഭയാശങ്കയിലാണ് കഴിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പൊലീസോ സർക്കാരോ തങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് രാംഗഡിലെ മുസ്ലിം സ്ത്രീകൾ പറഞ്ഞു. ആൾക്കൂട്ട അക്രമത്തിന് അതേ ഭാഷയിൽ മറുപടി നൽകുമെന്ന് വ്യാഴാഴ്ച കൊല്ലപ്പെട്ട അസ്ഗറിന്റെ ഭാര്യ മറിയം ഖതൂം പ്രതികരിച്ചു. പശു സംരക്ഷണത്തിന്റെ പേരിൽ മുസ്ലിം പുരുഷന്മാരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നതെന്നും ഇവർ പറയുന്നു.