- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഗ്രാമങ്ങളിൽ നിന്നും മുസ്ലീമുകളെ പേടിച്ചു ഹിന്ദുക്കൾ പലായനം ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്നവർ അറിയുക; എട്ടു ഹിന്ദുക്കൾ മാത്രമുള്ള ഗ്രാമത്തിലെ പിതാവ് നഷ്ടപ്പെട്ട ദരിദ്ര യുവതിക്ക് വിവാഹം ഒരുക്കിയത് മുസ്ലീമുകൾ ഒരുമിച്ച് നിന്ന്
ജാതിയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ല് മുറുകി നിൽക്കുുന്ന സ്ഥലമാണ് വെസ്റ്റ് ബംഗാംൾ. അടുത്തിടെ മുസ്ലിംങ്ങളെ പേടിച്ച് ഇവിടെയുള്ള ഹിന്ദുക്കൾ നാടുവിടുന്നതായും വാർത്ത വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ വായിച്ച് അറിയാൻ ഇതാ ഒരു ശുഭ വാർത്ത. അച്ഛനില്ലാത്ത പാവപ്പെട്ട വീട്ടിലെ ഹിന്ദു പെൺകുട്ടിയെ കെട്ടിച്ചയക്കാൻ മുസ്ലീമുകൾ ഒരുമിച്ച് കൈകോർക്കുന്നു. എട്ട് ഹിന്ദു കുടുംബങ്ങളും 600 ഓളം മുസ്ലിംകളും താമസിക്കുന്ന വെസ്റ്റ് ബംഗാളിലെ ഒരു ഗ്രാമത്തിലാണ് മുസ്ലിംകൾ ഒന്നടങ്കം ഹിന്ദു പെൺകുട്ടിയുടെ വിവാഹത്തിനായി കൈകോർത്തത്. അച്ഛനില്ലാത്ത സരസ്വതി എന്ന പെൺകുട്ടിയുടെ വിവാഹത്തിനാണ് മദ്രസ ഹെഡ്‌മാസ്റ്ററായ മോട്ടിയൂർ റഹ്മാന്റെ നേതൃത്വത്തിൽ മുസ്ലിം കുടുംബങ്ങൾ ഒന്നിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മാൽഡ ജില്ലയിലെ ഖാൻപൂരിലാണ് സരസ്വതി എന്ന പെൺകുട്ടിയും തപൻ ചൗധരി എന്നയാളുമായുള്ള വിവാഹത്തിന് മുസ്ലിംകൾ കൈമെയ് മറന്ന് സഹായിച്ചത്. സരസ്വതിയുടെ പിതാവ് തൃജിലാൽ ചൗധരി അഞ്ച് പെൺമക്കളും ഒരു മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഭാരം
ജാതിയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ല് മുറുകി നിൽക്കുുന്ന സ്ഥലമാണ് വെസ്റ്റ് ബംഗാംൾ. അടുത്തിടെ മുസ്ലിംങ്ങളെ പേടിച്ച് ഇവിടെയുള്ള ഹിന്ദുക്കൾ നാടുവിടുന്നതായും വാർത്ത വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ വായിച്ച് അറിയാൻ ഇതാ ഒരു ശുഭ വാർത്ത.
അച്ഛനില്ലാത്ത പാവപ്പെട്ട വീട്ടിലെ ഹിന്ദു പെൺകുട്ടിയെ കെട്ടിച്ചയക്കാൻ മുസ്ലീമുകൾ ഒരുമിച്ച് കൈകോർക്കുന്നു. എട്ട് ഹിന്ദു കുടുംബങ്ങളും 600 ഓളം മുസ്ലിംകളും താമസിക്കുന്ന വെസ്റ്റ് ബംഗാളിലെ ഒരു ഗ്രാമത്തിലാണ് മുസ്ലിംകൾ ഒന്നടങ്കം ഹിന്ദു പെൺകുട്ടിയുടെ വിവാഹത്തിനായി കൈകോർത്തത്.
അച്ഛനില്ലാത്ത സരസ്വതി എന്ന പെൺകുട്ടിയുടെ വിവാഹത്തിനാണ് മദ്രസ ഹെഡ്‌മാസ്റ്ററായ മോട്ടിയൂർ റഹ്മാന്റെ നേതൃത്വത്തിൽ മുസ്ലിം കുടുംബങ്ങൾ ഒന്നിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മാൽഡ ജില്ലയിലെ ഖാൻപൂരിലാണ് സരസ്വതി എന്ന പെൺകുട്ടിയും തപൻ ചൗധരി എന്നയാളുമായുള്ള വിവാഹത്തിന് മുസ്ലിംകൾ കൈമെയ് മറന്ന് സഹായിച്ചത്.
സരസ്വതിയുടെ പിതാവ് തൃജിലാൽ ചൗധരി അഞ്ച് പെൺമക്കളും ഒരു മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഭാരം മുഴുവനും ഭാര്യയുടെ തോളിൽവെച്ച് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. സരസ്വതിയുടെ അമ്മയായ സോവരണി വരന്റെ വീട്ടുകാർ ചോദിച്ച സ്ത്രീധനമായ 2000 രൂപ ഒരു വിധത്തിലാണ് ഉണ്ടാക്കിയത്. എന്നാൽ കല്യാണത്തിനുള്ള പണം എങ്ങിനെ കണ്ടെത്തും എന്നുള്ള അങ്കലാപ്പിലായിരുന്നു.
എന്നാൽ സോവരണിയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ റഹ്മാൻ തന്റെ അയൽക്കാരായ മറ്റ് മുസ്ലിംകളുമായി ചർച്ച നടത്തി ഏല്ലാവരും ചേർന്ന് കല്ല്യാണ ചെലവിനുള്ള പണം കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവർ എല്ലാം ചേർന്ന് കണ്ടെത്തിയ പണം സോവരണിയെ ഏൽപ്പിക്കുകയും വിവാഹത്തിന് സഹായിക്കുകയുമായിരുന്നു.
ശനിയാഴ്ച വധു ഗൃഹത്തിൽ ഇവർ റിസപ്ഷൻ നടത്തുകയും വരനെയും പാർട്ടിയെയും സ്വാഗതം ചെയ്ത് എല്ലാത്തിനും മുന്നിൽ നിന്നതും റഹ്മാൻ അടക്കമുള്ള മുസ്ലിം സഹോദരരാണ്. സരസ്വതി എനിക്ക് മകളെ പോലെയാണെന്നും തൃജിലാലിന്റെ അഭാവത്തിൽ അച്ഛന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ ചെയ്യുന്നു എന്നുമാണ് റഹ്മാൻ ഇതേകുറിച്ച് പറഞ്ഞത്.