- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുസ്‌ലിംകൾ 12-14 കുട്ടികളെ പ്രസവിക്കുന്നു; ഹിന്ദുക്കൾ ഒന്നോ രണ്ടോ മാത്രവും; മുസ്ലീങ്ങൾ പെറ്റുകൂട്ടുന്നത് രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാൻ; വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎൽഎ
ജയ്പുർ: മുസ്ലിംങ്ങൾ പെറ്റുകൂട്ടുന്നത് രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. രാജസ്ഥാനിലെ ബിജെപി എംഎൽഎയാണ് വിവാദ പ്രസ്താവന നടത്തിയത്. 2030ഓടെ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്‌ലിംകൾ കൂടുതൽ കുട്ടികളെ പെറ്റുകൂട്ടുകയാണെന്നാണ് എംഎൽഎ ബൻവാരിലാൽ സിംഘാൽ പറഞ്ഞത്. ആൽവാറിൽനിന്നുള്ള എംഎൽഎയാണ് സിംഘാൽ. ഫേസ്‌ബുക്കിലാണ് സിംഘാലിന്റെ വിവാദ പരാമർശം. ''മുസ്‌ലിംകൾ 12-14 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാകട്ടെ ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്‌ലിം ജനസംഖ്യ വർധിക്കുന്നത് ഹിന്ദുക്കൾക്ക് ഭീഷണിയാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നീ പദവികൾ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ് മുസ്‌ലിംകൾ നടത്തുന്നത്'', സിംഘാൽ പറയുന്നു. മുസ്‌ലിംകൾ നിയമനിർമ്മാണപദവികളിലെത്തിയാൽ ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാകും. ഏറെ ആലോചിച്ചശേഷമാണ് ഈ പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ടുതന്നെ പിൻവലിക്കില്ലെന്നും എംഎൽഎ പിടിഐയോടു പറഞ്ഞു. ആൽവാർ മണ്ഡലത്തിൽ ജനുവരി 29ന് ഉപതെ
ജയ്പുർ: മുസ്ലിംങ്ങൾ പെറ്റുകൂട്ടുന്നത് രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. രാജസ്ഥാനിലെ ബിജെപി എംഎൽഎയാണ് വിവാദ പ്രസ്താവന നടത്തിയത്. 2030ഓടെ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്‌ലിംകൾ കൂടുതൽ കുട്ടികളെ പെറ്റുകൂട്ടുകയാണെന്നാണ് എംഎൽഎ ബൻവാരിലാൽ സിംഘാൽ പറഞ്ഞത്. ആൽവാറിൽനിന്നുള്ള എംഎൽഎയാണ് സിംഘാൽ. ഫേസ്‌ബുക്കിലാണ് സിംഘാലിന്റെ വിവാദ പരാമർശം.
''മുസ്‌ലിംകൾ 12-14 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാകട്ടെ ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്‌ലിം ജനസംഖ്യ വർധിക്കുന്നത് ഹിന്ദുക്കൾക്ക് ഭീഷണിയാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നീ പദവികൾ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ് മുസ്‌ലിംകൾ നടത്തുന്നത്'', സിംഘാൽ പറയുന്നു. മുസ്‌ലിംകൾ നിയമനിർമ്മാണപദവികളിലെത്തിയാൽ ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാകും. ഏറെ ആലോചിച്ചശേഷമാണ് ഈ പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ടുതന്നെ പിൻവലിക്കില്ലെന്നും എംഎൽഎ പിടിഐയോടു പറഞ്ഞു.
ആൽവാർ മണ്ഡലത്തിൽ ജനുവരി 29ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിംഘലാലിന്റെ പ്രസ്താവന.