- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഇത്രയും ആശയക്കുഴപ്പത്തിലായ കാലഘട്ടം ഉണ്ടായിട്ടില്ല; ഭരണഘടന ഒരു ഭാഗത്തും ഭരണകൂടം മറുവശത്തും; ടാഡയും പോട്ടയും യുഎപിഎയും ദളിതരെയും ന്യൂനപക്ഷങ്ങളേയും വേട്ടയാടാനുള്ള ഉപകരണമാക്കി മാറ്റിയെന്നും ഹൈദരലി തങ്ങൾ; ഭരണകൂട ഭീകരതയ്ക്കെതിരെ ജനജാഗരണ ക്യാമ്പയിനുമായി മുസ്ലിംലീഗ്
കോഴിക്കോട്: മുസ്ലിംലീഗ് ജനജാഗരണ ക്യാമ്പയിന് ആയിരങ്ങൾ അണിനിരന്ന റാലിയോടെ തുടക്കമായി. ഭീകരവാദത്തിന്റെ പേരിൽ രാജ്യത്താകമാനം മുസ്ലിം യുവാക്കളെ കള്ളക്കേസ്സുകളിൽ കുടുക്കി ജയിലിലടക്കുകയും വിചാരണത്തടവുകാരാക്കി ജീവിതം തുലക്കുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് കളങ്കമാണെന്ന് സമ്മേളനം വിലിയിരുത്തി. 'ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ടക്കെതിരെ ജനജാഗരണം' മുസ്ലിംലീഗ് സംസ്ഥാനതല ക്യാമ്പയിനും റാലിയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഭരണകൂടവും ഭരണഘടനയും ഇരുപക്ഷത്താണെന്ന ഗുരുതര സ്ഥിതിവിശേഷമാണ് സംജാതമാവുന്നതെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ന്യൂനപക്ഷ അധസ്ഥിത ജനവിഭാഗങ്ങൾ ഇത്രയും ആശങ്കയിലും ആശയക്കുഴപ്പത്തിലുമായ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ജനങ്ങളുടെ ഭരണഘടനാദത്തമായമൗലികാവകാശങ്ങൾ കവർന്നെടുക്കാൻ ഭരണാധികാരികൾ രാഷ്ട്രീയ താൽപര്യത്തോടെ നീങ്ങിയ അനുഭവവുമില്ല. ഭരണഘടന ഒരു ഭാഗത്തും ഭരണകൂടം മറുവശത്തും എന്ന സ്ഥിതി ഗൂഢപ
കോഴിക്കോട്: മുസ്ലിംലീഗ് ജനജാഗരണ ക്യാമ്പയിന് ആയിരങ്ങൾ അണിനിരന്ന റാലിയോടെ തുടക്കമായി. ഭീകരവാദത്തിന്റെ പേരിൽ രാജ്യത്താകമാനം മുസ്ലിം യുവാക്കളെ കള്ളക്കേസ്സുകളിൽ കുടുക്കി ജയിലിലടക്കുകയും വിചാരണത്തടവുകാരാക്കി ജീവിതം തുലക്കുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് കളങ്കമാണെന്ന് സമ്മേളനം വിലിയിരുത്തി. 'ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ടക്കെതിരെ ജനജാഗരണം' മുസ്ലിംലീഗ് സംസ്ഥാനതല ക്യാമ്പയിനും റാലിയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ഭരണകൂടവും ഭരണഘടനയും ഇരുപക്ഷത്താണെന്ന ഗുരുതര സ്ഥിതിവിശേഷമാണ് സംജാതമാവുന്നതെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ന്യൂനപക്ഷ അധസ്ഥിത ജനവിഭാഗങ്ങൾ ഇത്രയും ആശങ്കയിലും ആശയക്കുഴപ്പത്തിലുമായ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ജനങ്ങളുടെ ഭരണഘടനാദത്തമായ
മൗലികാവകാശങ്ങൾ കവർന്നെടുക്കാൻ ഭരണാധികാരികൾ രാഷ്ട്രീയ താൽപര്യത്തോടെ നീങ്ങിയ അനുഭവവുമില്ല. ഭരണഘടന ഒരു ഭാഗത്തും ഭരണകൂടം മറുവശത്തും എന്ന സ്ഥിതി ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഭക്ഷണ സ്വാതന്ത്ര്യം കവർന്നെടുത്തപ്പോൾ, ദളിതരും ന്യൂനപക്ഷങ്ങളും അടങ്ങുന്ന പിന്നാക്ക ജനതയുടെ സാമ്പത്തികാടിത്തറയെയും സാമൂഹിക സുരക്ഷയെയും തകർത്തെറിയാൻ അവർക്ക് കഴിഞ്ഞു.
സംഘ്പരിവാർ ഉയർത്തിപ്പിടിച്ച 'പശുവിന്റെ രാഷ്ട്രീയം' പിന്നാക്ക ജനതയുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കിയെന്നതാണ് വസ്തുത. അവരുടെ വരുമാനമാർഗം ഇല്ലാതായി. അർധ പട്ടിണിയിൽ നിന്നും മുഴുപട്ടിണിയിലേക്ക് ഈ രാഷ്ട്രീയം ആ ജനതയെ കൊണ്ടെത്തിച്ചു. ദേശീയ മതേതര ജനാധിപത്യ കക്ഷികൾ ഫാസിസമെന്ന അപകടത്തെ പ്രതിരോധിക്കാൻ ഇനിയും അമാന്തിച്ചാൽ രാജ്യം കടുത്ത വില നൽകേണ്ടിവരും. ഇപ്പോൾ യോജിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഏറെ പണിപ്പെടേണ്ടി വരും.
ഇന്ത്യയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് നിരവധി നിയമങ്ങൾ ഇതുവരെ നടപ്പിൽ വന്നിട്ടുണ്ട്. ടാഡയും പോട്ടയും യു.എ.പി.എയുമെല്ലാം രാജ്യത്ത് തീവ്രവാദ, ഭീകരവാദ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണെങ്കിലും, ആത്യന്തികമായി അത് ദളിതരെയും ന്യൂനപക്ഷങ്ങളേയും വേട്ടയാടുന്നതിനുള്ള ഉപാധിയാക്കി അധികൃതർ മാറ്റുകയായിരുന്നു. ഇത്തരം നിയമങ്ങൾ അനുസരിച്ച് ജയിലിലടച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ കേസുകൾ പ്രത്യേക കോടതിയിൽ വിചാരണ നടത്തണമെന്ന നിർദ്ദേശം പലരും പാർലമെന്റിൽ ഉന്നയിച്ചതാണ്. എന്നിട്ടും ആ കരിനിയമം ഒരു പ്രത്യേക സമുദായത്തിനെതിരെ കൂടുതൽ കൂടുതൽ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷനായിരുന്നു. ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എംപി ആമുഖ പ്രഭാഷണവും ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, സാഹിത്യകാരൻ കെ.പി രാമനുണ്ണി, ദളിത് ചിന്തകൻ സണ്ണി കപിക്കാട്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കെ ബാവ, പി.വി അബ്ദുൽ വഹാബ് എംപി, ഡോ.എം.കെ മുനീർ എംഎൽഎ, സി.ടി അഹമ്മദലി, സി.മോയിൻകുട്ടി, എം.സി മായിൻ ഹാജി, പി.എം.എ സലാം, ടി.പി.എം സാഹിർ, കെ.എ ഹംസ, സി.പി ബാവഹാജി, അഡ്വ.യു.എ ലത്തീഫ്, എംഎൽഎമാരായ പി അബ്ദുൽഹമീദ് മാസ്റ്റർ, ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, അഡ്വ.എം ഉമ്മർ, അഡ്വ.എൻ ഷംസുദ്ദീൻ, പി.കെ ഫിറോസ്, അഹമ്മദ്കുട്ടി ഉണ്ണികുളം, നജീബ് കാന്തപുരം, യു.സി രാമൻ, മിസ്ഹബ് കീഴരിയൂർ, നവാസ്, കുറുക്കോളി മൊയ്തീൻ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാപ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജില്ലാ ജനറൽ സെക്രട്ടറി എൻ സി അബൂബക്കർ പ്രസംഗിച്ചു. ആയിരങ്ങൾ പങ്കെടുത്ത കുറ്റൻ റാലിയുമുണ്ടായി. ഇസ്ലാമിക മതപ്രബോധകരായ ഡോ. സാകിർ നായിക്, എം എം അക്‌ബർ തുടങ്ങിയവർക്കെതിരെയുള്ള പൊലീസ് വേട്ടക്കു പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും മൗലികാവകാശ ധ്വംസനങ്ങൾക്കെതിരെ ഭരണകൂടം ഒത്താശ ചെയ്യരുതെന്നും റാലിയിൽ ആവശ്യമുയർന്നു.



