ന്യൂഡൽഹി: മുത്തലാഖ് ബിൽ പാർലമെന്റിന്റെ സെലക്ട് സമ്മിറ്റിക്ക് വിടണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ബില്ലിലെ അപ്രായോഗിക നിർദ്ദേശങ്ങൾ കമ്മിറ്റി പരിശോധിക്കട്ടെ എന്നാണ് സിപിഐയുടെ നിലപാട്. രാജ്യസഭയിൽ ബിൽ വരുമ്പോൾ സിപിഐ നിലപാട് വ്യക്തമാക്കുമെന്നും ബിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സിപിഐ വ്യക്തമാക്കി.

മുത്തലാഖ് നിയമ വിരുദ്ധവും മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കി രാജ്യസഭയ്ക്ക് വിട്ടിരുന്നു. ബിൽ ബുധനാഴ്ച രാജ്യസഭ പരിഗണിക്കുമെന്ന് സൂചന.