- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ യുവതി കയറിയാൽ പുരോഗമനം എന്നു പറയുന്നവർ തന്നെ കെട്ടിയ പെണ്ണിനെ നിഷ്കരുണം തെരുവിൽ തള്ളിയാൽ മൗലികാവകാശം പ്രസംഗിക്കുന്നത് ലളിതമായി പറഞ്ഞാൽ എച്ചിത്തരമാണ്; നാല് കെട്ടാനുള്ള മുസ്ലിം പുരുഷന്റെ അവകാശം സംരക്ഷിക്കപ്പെടുമ്പോഴും ഒരു പെണ്ണിനെയും നിർദയം തെരുവിലിറങ്ങാൻ അനുവദിച്ചുകൂടാ; മുത്തലാഖ് നിരോധനമെന്ന ചരിത്ര നിയമത്തെ ജനാധിപത്യാവകാശങ്ങളിൽ വിശ്വസിക്കുന്നവർ കൈയടിച്ച് അനുകൂലിക്കണം
ശബരിമല യുവതീ പ്രവേശന വിഷയം കത്തി നിൽക്കവേ കേരളീയ സമൂഹത്തിന് ചർച്ച ചെയ്യാൻ മറ്റൊരു വിഷയം കൂടി രൂപപ്പെട്ടിരിക്കുകയാണ്. ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട മുത്തലാഖ് ബില്ലാണത്. മുസ്ലിം യുവാക്കൾക്ക് തങ്ങളുടെ ഭാര്യമാരെ എപ്പോൾ വേണമെങ്കിലും മൊഴിചൊല്ലാനുള്ള മുസ്ലിം വ്യക്തിനിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് അത് ക്രിമിനൽ കുറ്റമാക്കി മാറ്റുന്ന ഒന്നാണ് മുത്തലാഖ് ബിൽ. ഈ ബില്ലിനെതിരെ മുസ്ലിം സമുദായത്തിൽ നിന്നും ഒരു വിഭാഗം ആൾക്കാരും കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയത്. സ്വാഭാവികമായും ബിജെപിയും കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നവരും ചോദിക്കുന്നത് ഇത് ഇരട്ടത്താപ്പല്ലേ എന്നാണ്. അതായത് ശബരിമലയിൽ പുരോഗമനം നടപ്പാക്കുന്നതിന് വേണ്ടി ആചാരങ്ങൾ പൊളിച്ചെഴുതുന്നതിന് വേണ്ടി യുവതികൾ പ്രവേശിക്കണമെന്ന് വാശി പിടിക്കുന്നവർ ഇസ്ലാമിന്റെ കാര്യം വന്നപ്പോൾ മാത്രം എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പെന്നാണ് ചോദ്യമുയരുന്നത്. ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാട് പുരോഗമനപരമാണെന്നും പരമ്പരാഗതമായ നിയമങ്ങൾ
ശബരിമല യുവതീ പ്രവേശന വിഷയം കത്തി നിൽക്കവേ കേരളീയ സമൂഹത്തിന് ചർച്ച ചെയ്യാൻ മറ്റൊരു വിഷയം കൂടി രൂപപ്പെട്ടിരിക്കുകയാണ്. ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട മുത്തലാഖ് ബില്ലാണത്. മുസ്ലിം യുവാക്കൾക്ക് തങ്ങളുടെ ഭാര്യമാരെ എപ്പോൾ വേണമെങ്കിലും മൊഴിചൊല്ലാനുള്ള മുസ്ലിം വ്യക്തിനിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് അത് ക്രിമിനൽ കുറ്റമാക്കി മാറ്റുന്ന ഒന്നാണ് മുത്തലാഖ് ബിൽ. ഈ ബില്ലിനെതിരെ മുസ്ലിം സമുദായത്തിൽ നിന്നും ഒരു വിഭാഗം ആൾക്കാരും കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയത്. സ്വാഭാവികമായും ബിജെപിയും കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നവരും ചോദിക്കുന്നത് ഇത് ഇരട്ടത്താപ്പല്ലേ എന്നാണ്. അതായത് ശബരിമലയിൽ പുരോഗമനം നടപ്പാക്കുന്നതിന് വേണ്ടി ആചാരങ്ങൾ പൊളിച്ചെഴുതുന്നതിന് വേണ്ടി യുവതികൾ പ്രവേശിക്കണമെന്ന് വാശി പിടിക്കുന്നവർ ഇസ്ലാമിന്റെ കാര്യം വന്നപ്പോൾ മാത്രം എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പെന്നാണ് ചോദ്യമുയരുന്നത്.
ഒരു ക്രിസ്ത്യാനിയോ ഒരു ഹിന്ദുവോ, ഒരു ജൈനനോ ഒരു പാഴ്‌സിയോ ഒന്നിലേറെ പേരെ വീവാഹം കഴിച്ചാൽ അവർ ബഹുഭാര്യാത്വത്തിന്റെ പേരിൽ ജയിലിലാകാൻ ഈ രാജ്യത്ത് നിയമമുണ്ട്. എന്നാൽ ഒരു മുസ്ലീമിന് നാലു പേരെ വരെ വിവാഹം കഴിക്കാം. അത് കേൾക്കുന്നവർക്ക് അനുചിതമായി തോന്നിയെന്ന് വരാം. എന്നാൽ ഇസ്ലാമിക പാരമ്പര്യവും ഇസ്ലാമിക വിശ്വാസവും അതിനെ അനുവദിക്കുന്നുണ്ടെങ്കിൽ അതിനെ എതിർക്കാനുള്ള അവകാശം ഇന്ത്യ പോലൊരു ജനാധിപത്യ സമ്പ്രദായത്തിൽ ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മുത്തലാഖ് എന്ന് പറയുന്ന നിയമം ബഹുഭാര്യത്വത്തെ നിഷേധിക്കുകയോ വിവാഹം കഴിക്കാനുള്ള മുസ്ലീമിന്റെ അവകാശത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല.
എന്നാൽ ഒരു സ്ത്രീയെ വിവാഹം കഴിച്ചിട്ട് ആ പുരുഷന് ഇഷ്ടമില്ലാതെ വരുമ്പോൾ അല്ലെങ്കിൽ മറ്റൊരു സ്ത്രീയെ ലഭിക്കുമ്പോൾ അല്ലെങ്കിൽ നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യം കൊണ്ട് ഇറക്കിവിടുന്ന പ്രാകൃത നിയമമാണ് മുത്തലാഖ്. അതുകൊണ്ട് തന്നെ പ്രാകൃത നിയമങ്ങൾക്കെതിരെയുള്ള, പ്രാകൃത ആചാരങ്ങൾക്കെതിരെയുള്ള ജനാധിപത്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണിത്. എന്ന് മാത്രമല്ല സുപ്രീം കോടതിയാണ് പറഞ്ഞത് ഇത് നടപ്പിലാക്കാൻ. സുപ്രീം കോടതിയാണ് നിർദ്ദേശിച്ചത് ബിൽ പാസാക്കാൻ. കാരണം അത്തരമൊരു അവകാശം സുപ്രീം കോടതിക്ക് ഇല്ലാത്തതുകൊണ്ട്. സുപ്രീം കോടതിയുടെ പേര് പറഞ്ഞ് ശബരിമലയിലെ ആചാരത്തിന്റെ പേരിൽ ബഹളം വയ്ക്കുന്ന സിപിഎമ്മുകാർ സുപ്രീം കോടതി പറഞ്ഞുണ്ടാക്കിയ നിയമത്തിനെതിരെ നിലപാടെടുക്കുന്നതും പ്രതികരിക്കുന്നതും അനുചിതമാണ് അയുക്തിയാണ്.