ന്യൂഡൽഹി: മുത്തലാഖ് ബിൽ പാസാക്കുന്ന കാര്യത്തിൽ സമവായം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ലിംഗ സമത്വവും സ്ത്രീ സംരക്ഷണവും അന്തസും ഉറപ്പാക്കുന്നതാണ് ബില്ല്. മുത്തലാഖ് ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

മുത്തലാഖ് നിരോധിക്കാനുള്ള ബിൽ ഇന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് പാർലമെന്റിൽ അവതരിപ്പിക്കാനിരികേയാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നു തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്.