- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോണസിനായി ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത പണം നൽകിയില്ല; അർഹതപ്പെട്ട ആനുകൂല്യം ചോദിച്ചപ്പോൾ പ്രതികാരമായി ട്രാൻസ്ഫറുകളും; അർഹതപ്പെട്ട സ്ഥലം മാറ്റങ്ങൾ തടഞ്ഞുവെച്ചു; മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ജീവനക്കാർ സമരത്തിൽ; കോട്ടയം ജോയിന്റ് മാനേജിങ് ഡയറക്ടറുടെ വീട്ടുപടിക്കലേക്ക് മാർച്ചും ധർണ്ണയും നടത്തി യൂണിയൻ
കോട്ടയം: ജീവനക്കാർക്ക് അർഹതപ്പെട്ട ആനൂകൂല്യങ്ങൾ നിഷേധിക്കുന്നതിന് എതിരെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പ്രത്യക്ഷ സമരത്തിൽ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ കോട്ടയം ജോയിന്റ് മാനേജിങ് ഡയറക്ടറുടെ വീട്ടുപടിക്കലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോട്ടയം റീജിയണൽ ഓഫീസും, അനുബന്ധ സ്ഥാപനങ്ങളും, ബ്രാഞ്ചും പൂർണ്ണമായും ഉപരോധിച്ചു കൊണ്ടാണ് ജീവനക്കാർ സമരത്തിൽ അണിനിരന്നത്. ജീവനക്കാരുടെ ആവശ്യങ്ങൾക്കെതിരെ മാനേജ്‌മെന്റ് കണ്ണടക്കരുതെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സമരം യൂണിയൻ ജന.സെക്രട്ടറി സിസി രതീഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം റീജിയണൽ ഓഫീസ് കേന്ദ്രീകരിച്ച് 200ൽപരം സ്ത്രീ ജീവനക്കാർ ഉൾപ്പെടെ ജോയിന്റ് എംഡിയുടെ വീട്ടുപടിക്കലേക്കാണ് മാർച്ച് നടത്തിയത്. വീടിനു പരിസരത്ത് വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് സമാധാനപരമായാണ് അവർ സമരം ചെയ്തത്. തുടർന്ന് ജീവനക്കാർ ശക്തമായ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. സമരക്കാരെ സിഐടിയു നേതാക്കളും അഭിസംബോധന ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി സുനിൽ തോമസ് സമരത്തെ അഭിവാദ്യ
കോട്ടയം: ജീവനക്കാർക്ക് അർഹതപ്പെട്ട ആനൂകൂല്യങ്ങൾ നിഷേധിക്കുന്നതിന് എതിരെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പ്രത്യക്ഷ സമരത്തിൽ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ കോട്ടയം ജോയിന്റ് മാനേജിങ് ഡയറക്ടറുടെ വീട്ടുപടിക്കലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോട്ടയം റീജിയണൽ ഓഫീസും, അനുബന്ധ സ്ഥാപനങ്ങളും, ബ്രാഞ്ചും പൂർണ്ണമായും ഉപരോധിച്ചു കൊണ്ടാണ് ജീവനക്കാർ സമരത്തിൽ അണിനിരന്നത്.
ജീവനക്കാരുടെ ആവശ്യങ്ങൾക്കെതിരെ മാനേജ്‌മെന്റ് കണ്ണടക്കരുതെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സമരം യൂണിയൻ ജന.സെക്രട്ടറി സിസി രതീഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം റീജിയണൽ ഓഫീസ് കേന്ദ്രീകരിച്ച് 200ൽപരം സ്ത്രീ ജീവനക്കാർ ഉൾപ്പെടെ ജോയിന്റ് എംഡിയുടെ വീട്ടുപടിക്കലേക്കാണ് മാർച്ച് നടത്തിയത്. വീടിനു പരിസരത്ത് വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് സമാധാനപരമായാണ് അവർ സമരം ചെയ്തത്. തുടർന്ന് ജീവനക്കാർ ശക്തമായ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
സമരക്കാരെ സിഐടിയു നേതാക്കളും അഭിസംബോധന ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി സുനിൽ തോമസ് സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. റീജി.സെക്രട്ടറി എബിൻ സ്വാഗതമാശംസിച്ച യോഗത്തിൽ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സെക്രട്ടറി നിഷ കെ ജയൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ രതീഷ് കെ ദാസ്, മായ എസ് നായർ, കല എസ് ആനന്ദ്, സബിത, ട്രഷറർ ശരത് ബാബു തുടങ്ങിയവർ സംസാരിച്ചു. അലക്‌സ് ജോയ് നന്ദി രേഖപ്പെടുത്തി.
അതേസമയം തൊഴിൽവകുപ്പ് മന്ത്രിയുടേയും ലേബർ കമ്മീഷണറുടെയും സാന്നിദ്ധ്യത്തിൽ മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ തന്നെ പങ്കെടുത്ത് നടത്തിയ ചർച്ചകളിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. ജീവനക്കാരിൽ നിന്ന് പിടിച്ചു വച്ച അർഹതപ്പെട്ട ബോണസ് ഉടൻ വിതരണം ചെയ്യുന്നതിൽ സ്ഥാപനം വീഴ്‌ച്ച വരുത്തി. സമരക്കാരോട് പ്രതിഷേധത്തിന്റെ ഭാഗമായി ട്രാൻസ്ഫറുകളും തടഞ്ഞു വെച്ചിരുന്നു. ഈ ട്രാൻസ്ഫറുകൾ ഉടൻ നല്കണമെന്നും പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശപ്പെടുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)വിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങിയത്. 13 മുതൽ എറണാകുളം ബാനർജി റോഡിൽ പ്രവർത്തിക്കുന്ന ഒലമറ ഓഫീസിന് മുന്നിൽ പന്തൽ കെട്ടി സത്യാഗ്രഹ സമരം ആരംഭിച്ചു. ഇതിന് ശേഷമാണ് സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം, കോട്ടയം റീജിയണൽ ഓഫീസ് ഉപരോധവും ജോയിന്റെ എംഡിമാരുടെ വീട്ടിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. അടുത്ത സമരപരിപാടി നവംബർ 17ന് മുത്തൂറ്റ് ഹെഡ് ഓഫീസുകളിലേക്കും നടത്താനാണ് അവരുടെ തീരുമാനം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാനേജ്‌മെന്റ് തയ്യാറാവാത്ത പക്ഷം പണിമുടക്കിലേക്ക് നീങ്ങാൻ നിർബന്ധിതരാകും എന്നാണ് ജീവനക്കാർ നൽകുന്ന മുന്നറിയിപ്പ്.