- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തൂറ്റ് ഫിൻകോർപ്പ് പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം; തിങ്കളാഴ്ച മുതൽ ഹെഡ് ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം
തിരുവനന്തപുരം: മുത്തൂറ്റ് ഫിൻകോർപ്പ് പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. തിങ്കളാഴ്ച മുതൽ ഹെഡ് ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം ആരംഭിക്കും. അനിശ്ചിത കാല പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യമാണെന്നും തൊഴിലാളി യൂണിയൻ വ്യക്തമാക്കി. സിഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് ജീവനക്കാർ സമരം നടത്തുന്നത്.
164 ജീവനക്കാരെ പിരിച്ചുവിട്ടിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും ആവശ്യങ്ങൾ മാനേജ്‌മെന്റ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും സമരം ആരംഭിക്കുന്നത്. നേരത്തെ സമരം നടത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20 ചർച്ച നടന്നെങ്കിലും നിഷേധാത്മക നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്ന് തൊഴിലാളി യൂണിയൻ ആരോപിക്കുന്നു.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇവരെ പുറത്തിരുത്തി സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും തൊഴിലാളി യൂണിയൻ നിലപാട് അറിയിച്ചു.
മറുനാടന് ഡെസ്ക്