- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെവിന്റെ തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് അടൂരിലും സമാന സംഭവം: മുത്തൂറ്റ് ഹോണ്ടയിൽ എൻജിനീയറായ യുവാവിനെ തട്ടിക്കൊണ്ടു പോയത് സഹപ്രവർത്തകയുടെ ഭർത്താവും ബന്ധുക്കളും; കെവിൻ പേടിയിൽ രംഗത്തിറങ്ങിയ പൊലീസ് അരമണിക്കൂറിനകം യുവാവിനെ മോചിപ്പിച്ചു; വേണമെന്ന് വച്ചാൽ കേരളാ പൊലീസിന് എന്തും അനായാസം
അടൂർ: കോട്ടയത്ത് കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ല. അതിനിടെ ഇന്നലെ രാത്രി അടൂരിൽ അരങ്ങേറിയ കെവിൻ മോഡൽ തട്ടിക്കൊണ്ടു പോകൽ. പരാതി കിട്ടി അരമണിക്കൂറിനകം പൊലീസ് ഇരയെയും രണ്ടു വേട്ടക്കാരെയും പിടികൂടി. സംഭവം ഇങ്ങനെ. അടൂർ മുത്തൂറ്റ് ഹോണ്ടയിൽ സർവീസ് എൻജിനീയറായ കൊട്ടാരക്കര കുളക്കട ലക്ഷ്മി വിലാസത്തിൽ ആർ സൂരജിനെ(23)യാണ് ഇന്നലെ രാത്രി ഏഴേ മുക്കാലോടെ സഹപ്രവർത്തകയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് കോട്ടമുകൾ ഗവ ഗസ്റ്റ് ഹൗസിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടു പോയത്. ഗസ്റ്റ് ഹൗസിന് സമീപം സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നു സൂരജ്. ഈ സമയം പിന്നിലായി ഒരു വാഗണർ കാർ കൊണ്ടു നിർത്തി. പന്തി കേട് തോന്നിയ ഇയാൾ ഉടൻ തന്നെ കൂട്ടുകാരനെ വിളിച്ച് താൻ കോട്ടമുകൾ ഗസ്റ്റ് ഹൗസിന് മുന്നിൽ നിൽക്കുകയാണെന്നും ഓടി വരണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ട കൂട്ടുകാരൻ മിനിട്ടുകൾക്കുള്ളിൽ അവിടെ എത്തിയപ്പോൾ സൂരജിന്റെ സ്‌കൂട്ടർ മാത്രമാണ് കാ
അടൂർ: കോട്ടയത്ത് കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ല. അതിനിടെ ഇന്നലെ രാത്രി അടൂരിൽ അരങ്ങേറിയ കെവിൻ മോഡൽ തട്ടിക്കൊണ്ടു പോകൽ. പരാതി കിട്ടി അരമണിക്കൂറിനകം പൊലീസ് ഇരയെയും രണ്ടു വേട്ടക്കാരെയും പിടികൂടി. സംഭവം ഇങ്ങനെ.
അടൂർ മുത്തൂറ്റ് ഹോണ്ടയിൽ സർവീസ് എൻജിനീയറായ കൊട്ടാരക്കര കുളക്കട ലക്ഷ്മി വിലാസത്തിൽ ആർ സൂരജിനെ(23)യാണ് ഇന്നലെ രാത്രി ഏഴേ മുക്കാലോടെ സഹപ്രവർത്തകയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് കോട്ടമുകൾ ഗവ ഗസ്റ്റ് ഹൗസിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടു പോയത്. ഗസ്റ്റ് ഹൗസിന് സമീപം സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നു സൂരജ്. ഈ സമയം പിന്നിലായി ഒരു വാഗണർ കാർ കൊണ്ടു നിർത്തി. പന്തി കേട് തോന്നിയ ഇയാൾ ഉടൻ തന്നെ കൂട്ടുകാരനെ വിളിച്ച് താൻ കോട്ടമുകൾ ഗസ്റ്റ് ഹൗസിന് മുന്നിൽ നിൽക്കുകയാണെന്നും ഓടി വരണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതു കേട്ട കൂട്ടുകാരൻ മിനിട്ടുകൾക്കുള്ളിൽ അവിടെ എത്തിയപ്പോൾ സൂരജിന്റെ സ്‌കൂട്ടർ മാത്രമാണ് കാണാൻ കഴിഞ്ഞത്. സൂരജിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചെങ്കിലും റിങ് ചെയ്തതല്ലാതെ ആരും ഫോൺ എടുത്തില്ല. കൂട്ടുകാരൻ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന ഇൻസ്പെക്ടർ ജി സന്തോഷ്‌കുമാർ ഡിവൈഎസ്‌പി ആർ ജോസിനെ വിളിച്ച് അറിയിച്ചു. കോന്നി സ്റ്റേഷനിൽ ഒരു യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന ഡിവൈഎസ്‌പി പാഞ്ഞെത്തി. ഇതിനിടെ ഇൻസ്പെക്ടറുടെ ഫോണിൽ നിന്ന് സൂരജിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തു.
സ്പീക്കർ മോദിലിട്ട് സൂരജാണോയെന്ന് ചോദിച്ചപ്പോൾ ആണെന്ന് പറഞ്ഞു. എന്നാൽ, ഇത് സൂരജിന്റെ ശബ്ദമല്ലെന്ന് കൂട്ടുകാരൻ പൊലീസിനോട് പറഞ്ഞു. ഇതോടെ കോൾ കട്ട് ചെയ്തു. പിന്നെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. മറ്റൊരു നമ്പരിൽ നിന്ന് പൊലീസ് തുടർച്ചയായി വിളിച്ചു കൊണ്ടിരുന്നു. അവസാനം കോൾ എടുത്തു. താൻ സൂരജാണെന്നും പഴകുളത്തുണ്ടെന്നും അവിടെ നിന്ന് അടൂരിലേക്ക് വരികയാണെന്നും അറിയിച്ചു. ഇത് സൂരജിന്റെ ശബ്ദം തന്നെയാണെന്ന് കൂട്ടുകാരൻ തിരിച്ചറിഞ്ഞു. ഉടൻ തന്നെ ഡിവൈഎപിയുടെയും ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ പൊലീസ് പഴകുളത്തേക്ക് കുതിച്ചു. 14-ാം മൈൽ ലൈഫ്ലൈൻ ആശുപത്രിക്ക് സമീപത്തു വച്ച് അടൂരിലേക്ക് നടന്നു വരുന്ന സൂരജിനെ കണ്ടു.
സ്റ്റേഷനിലെത്തിച്ച് വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കിഡ്നാപ്പിങ് കഥ പുറത്തു വരുന്നത്. ഒപ്പം ജോലി ചെയ്യുന്ന യുവതിയുമായി സൂരജ് ഒരു വർഷമായി അടുപ്പത്തിലാണ്. ഹിന്ദു മതത്തിൽപ്പെട്ട യുവതി ആറു വർഷം മുൻപ് ആദിക്കാട്ടുകുളങ്ങര സ്വദേശി ഹാഷിമുമായി ഒരുമിച്ച് താമസം തുടങ്ങി. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. രണ്ടു വർഷം മുൻപ് ഇവർ തമ്മിൽ കലഹം ആരംഭിച്ചു. ഒരു വർഷമായി യുവതിയും ഹാഷിമും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഗാർഹിക പീഡനത്തിനും ബന്ധം ഒഴിയുന്നതിനുമായി യുവതി കോടതിയിലും പൊലീസിലും കേസ് നൽകിയിട്ടുണ്ട്.
ഹാഷിമിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷനേടുന്നതിന് യുവതി പ്രൊട്ടക്ഷനും സമ്പാദിച്ചിട്ടുണ്ട്. മുത്തൂറ്റ് ഹോണ്ടയിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ യുവതിയും സൂരജുമായി അടുപ്പത്തിലായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നിശ്ചയിച്ചിരിക്കുകയാണ് എന്ന് സൂരജ് പൊലീസിനോട് പറഞ്ഞു. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് സൂരജിനെ ഹാഷിമും സഹോദരനും മറ്റ് നാലു പേരും ചേർന്ന് തട്ടിക്കൊണ്ടു പോയത്. വാഹനത്തിൽ കയറ്റി കെഎസ്ആർടിസി ജങ്ഷനിൽ എത്തിയപ്പോൾ മർദനം തുടങ്ങി എന്നു സൂരജ് പൊലീസിനോട് പറഞ്ഞു.
ഇവിടെ നിന്ന് ആദിക്കാട്ടുകുളങ്ങരയിലെ ഹാഷിമിന്റെ വീട്ടിൽഎത്തിച്ചു മർദനം തുടർന്നു. പൊലീസ് തുടർച്ചയായി വിളിച്ചതോടെ അക്രമി സംഘം സൂരജിനെ വാഹനത്തിൽ കയറ്റി 14-ാം മൈൽ ആശുപത്രിക്ക് സമീപം ഇറക്കി വിടുകയായിരുന്നു. തനിക്കെതിരേ നൽകിയിരിക്കുന്ന കേസുകൾ യുവതിയെ കൊണ്ട് പിൻവലിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഹാഷിമും കൂട്ടരും യുവാവിനെ മർദിച്ചത്. നീ പറഞ്ഞാൽ അവൾ കേൾക്കും. അതു കൊണ്ട് അത് പിൻവലിപ്പിക്കണമെന്നും ഹാഷിം പറഞ്ഞതായി സൂരജ് മൊഴി നൽകി. ഇതിനിടെ മർദിക്കുകയും ചെയ്തു.
തനിക്ക് പരാതിയില്ല എന്നാണ് സൂരജ് പൊലീസിനോട് ആദ്യം പറഞ്ഞത്. ഇയാളുടെ മൊഴി അടക്കം മുഴുവൻ കാര്യങ്ങളും പൊലീസ് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. പരാതി ഇല്ലെന്നും കേസ് വേണ്ടെന്നുമുള്ള സൂരജിന്റെ അഭ്യർത്ഥന പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. കോട്ടയം സംഭവം പാഠമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉടൻ തന്നെ അന്വേഷണവും ആരംഭിച്ചു. അങ്ങനെയാണ് ഹാഷിമിന്റെ സഹോദരനെയും സുഹൃത്തിനെയും ഇന്നലെ രാത്രി തന്നെ നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തത്.
മറ്റു പ്രതികൾ മൊബൈൽ ഫോണും ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചുവെന്ന് ഡിവൈഎസ്‌പി ആർ ജോസും ഇൻസ്പെക്ടർ ജി സന്തോഷ്‌കുമാറും പറഞ്ഞു.