എറണാകുളം: തൊഴിലാളി സംഘടനയിൽ അംഗത്വമെടുക്കുന്നവരെ തിരഞ്ഞുപിടിച്ച് മുത്തൂറ്റ് മാനേജ്‌മെന്റിന്റൈ പ്രതികാര നടപടി. താഴെക്കിടയിലുള്ള തൊഴിലാളികളെ പോലും ദൂര സ്ഥലത്തേക്ക് സ്ഥലംമാറ്റിയും തൊഴിലാളികൾക്ക് ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അടക്കം തടഞ്ഞുവെച്ചുമാണ് സംഘടനയിൽ അംഗത്വം സ്വീകരിച്ചതിന്റെ പേരിൽ പാവപ്പെട്ട തൊഴിലാളികളെ മാനേജ്‌മെന്റ് ദ്രോഹിക്കുന്നത്. ഇതേ തുടർന്ന് യൂണിയൻ വിപുലമായ സമര നടപടികളുമായി മുന്നോട്ട് പോയതോടെ പ്രശ്‌നം പരിഹരിച്ച് മാനേജ്‌മെന്റ് തൽകകാലം തലയൂരി. അനാവശ്യമായി ദൂരെ സ്ഥലങ്ങളിലേക്ക് നടത്തിയ സഥലം മാറ്റങ്ങൾ റദ്ദു ചെയ്‌തെങ്കിലും ആനുകൂല്യങ്ങൾ നൽകാൻ തയ്യാറായില്ലെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയന്റെ തീരുമാനം.

കഴിഞ്ഞ ദിവസം എറണാകുളം റീജിയനകത്തെ ക്ലർക്കായി ജോലി ചെയ്യുന്ന ഒരു സ്ത്രിയെ ഒരു കാരണവുമുല്ലാതെ ദൂരെ സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും കോട്ടയം റീജിയണിലെ ഏറ്റവും ചെറിയ ശമ്പളം വാങ്ങുന്ന ഒരു സബ്‌സ്റ്റാഫിനെ 45 കിലോമീറ്റർ അകലെക്ക് സ്ഥലം മാറ്റി ദ്രോഹിക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായി സംഘനട ഇടപെട്ടു. എന്നാൽ മാനേജ്‌മെന്റ് ഇതിനു പരിഹാരം കാണാൻ തയ്യാറായില്ലെന്ന് മാത്രമല്ല. തൊഴിലാളികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതോടെ നവംബർ മൂന്നിന് തൊഴിലാളികളെ സംഘടിപ്പിച്ച് വൻ സമര പരിപാടികൾ തന്നെ നടത്താനും സംഘടന തീരുമാനിച്ചു. ഇതേ തുടർന്ന് സമരം ഒത്തു തീർപ്പാവുകയും ഒടുവിൽ സ്ഥലംമാറ്റം പിൻവലിക്കുകയും ചെയ്തു. എന്നാൽ ബോണസും ആനുകൂല്യവും ലഭിച്ചില്ലെങ്കിൽ നവംബർ ആറിന് നടക്കുന്ന സംസ്ഥാന കമ്മറ്റിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് യൂണിയൻ വ്യക്തമാക്കി,

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് തൊഴിൽ വകുപ്പ് മന്ത്രിയും ലേബർ കമ്മീഷണറുടേയും സാന്നിധ്യത്തിൽ മാനേജിങ് ഡയറക്ടർ തന്നെ പങ്കെടുത്തു കൊണ്ട് ഉണ്ടാക്കിയ ഒത്തു തീർപ്പു വ്യവസ്ഥകൾ ഒന്നും തന്നെ നടപ്പാക്കാതെ തൊഴിലാളികളെ അങ്ങേയറ്റം ദ്രോഹിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും യൂണിയൻ ആരോപിച്ചു. എറണാകുളം മാമംഗലം ബ്രാഞ്ചിലെ നിലവിലെ വേക്കൻസി ഫിൽ ചെയ്യാൻ വേണ്ടി മാനേജ്‌മെന്റ് നടത്തിയ അനാവശ്യ ട്രാൻസ്ഫറാണ് തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്.

പറവൂർ ബ്രാഞ്ചിൽ, സ്റ്റാഫ് അധികം ഉണ്ട് എന്ന കാരണം പറഞ്ഞ്, ആർക്കും ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ട്രാൻസ്ഫർ നടത്താൻ സാധ്യതയുണ്ടായിട്ടും സ്റ്റാഫിനെ ദ്രോഹിക്കുന്ന തരത്തിൽ 25 കിലോമീറ്റർ ദൂരത്തിലേക്ക് ട്രാൻസ്ഫർ നടത്തിയതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്. കോട്ടയം കൈപ്പുഴ ബ്രാഞ്ച് മെർജ് ചെയ്തപ്പോൾ നിലവിലുള്ള എസ്എയെ അദ്ദേഹത്തിന് അനുയോജ്യമായ ബ്രാഞ്ച് കൊടുക്കാൻ സാധ്യതയുണ്ടായിട്ടും അത് നൽകാതെ 38 കിലോമീറ്റർ ദൂരത്തിലുള്ള ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഈ രണ്ട് വിഷയങ്ങളും മുൻനിർത്തിയാണ് തൊഴിലാളികൾ സമരം ചെയ്തു. ഇതേ തുടർന്ന് മുത്തൂറ്റ് കോട്ടയം റീജിയിൽ നവംബർ മൂന്നിന് നടത്താനിരുന്ന സമരം ഒത്തുതീർപ്പായി. യൂണിയൻ ഉന്നയിച്ച ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിച്ചതോടൊണ് സമരം ഒത്തു തീർപ്പായത്. എറണാകുളം, കോട്ടയം റീജിയണിൽ മാനേജ്‌മെന്റ് നടത്തിയ അനാവശ്യ സ്ഥലം മാറ്റങ്ങൾ പരിഹരിച്ചതോടെയാണ് സമരം ഒത്തു തീർപ്പായത്.

തൊഴിലാളി സംഘടനയിലെ അംഗങ്ങൾക്ക് എതിരെ എച്ച്.ആർ ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ച് വരുന്ന ചില പ്രതികാരപരമായി നടത്തിയ സ്ഥലം മാറ്റങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അസോസിയേഷൻ സിഐടിയു,
മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് കോട്ടയം എറണാകുളം റീജിയണുകളിലെ ജീവനക്കാർ ആണ് എറണാകുളം ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന എച്ച് ആർ ഡിപ്പാർട്ട്‌മെന്റിൽ ഒക്ടോബർ 25 ന് കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഇതിനെ തുടർന്ന് എച്ച് ആർ ജിഎം യൂണിയനുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി.എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ നവംബർ മൂന്നിന് കോട്ടയം റീജിയണൽ ഓഫീസ് ഉപരോധിക്കാനും, തുടർന്ന് ജെഎംഡിയുടെ വസതിയിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ യൂണിയൻ തീരുമാനിക്കുക ആയിരുന്നു.

അതിനെ തുടർന്ന്, പ്രസ്തുത വിഷയം പരിഹരിക്കാൻ തയ്യാറാണെന്ന് എച്ച് ആർ ജിഎം സി.വി ജോൺ യൂണിയൻ ജനറൽ സെക്രട്ടറി ഇ. ഇ രതീഷിനെ ടെലിഫോൺ വഴി അറിയിക്കുകയും, ചർച്ച നടത്തുകയും, ചർച്ചക്കൊടുവിൽ എറണാകുളം റീജിയണിലെ ദിവ്യയ്ക്ക് സൗകര്യപ്രദമായ പറവൂർ കവല ബ്രാഞ്ചിലേക്കും കോട്ടയം റീജിയണിലെ ഉണ്ണികൃഷ്ണന് വീടിന് തൊട്ടടുത്ത് ആർ.ഒയിലേക്കും സ്ഥലം മാറ്റം നൽകി കൊണ്ട് ഉത്തരവിറക്കുക ആയിരുന്നു. ഇതിനെ തുടർന്ന് നവംബർ മൂന്നിന് യൂണിയൻ കോട്ടയം റീജിയണിൽ നടത്താനിരുന്ന സമരപരിപാടികൾ നിർത്തിവച്ചു.

സ്ഥാപനത്തിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ പരമാവധി വിട്ടുവീഴ്ച ചെയ്തു കൊണ്ടു തന്നെയാണ് ഇതുവരെയും, യൂണിയൻ പ്രവർത്തിച്ചത്. തുടർന്നും അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. യൂണിയൻ ഉന്നയിക്കുന്ന വിഷയങ്ങൾ മാനേജ്‌മെന്റ് വൈര്യ നിര്യാതന ബുദ്ധിയോടെ കാണാൻ ശ്രമിക്കുന്നതാണ് ഇവിടെ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് എന്നും യൂണിയൻ ആരോപിച്ചു.

തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണം എ്‌ന് ആവശ്യപ്പെട്ട്. പ്രക്ഷോഭ രംഗത്ത്. സംഘടനയിൽ അംഗത്വം സ്വീകരിച്ച ജീവനക്കാരെ തിരഞ്ഞു പിടിച്ചു കൊണ്ട് ദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും അവർക്ക് ലഭിക്കേണ്ടതായ സാമ്പത്തിക ആനുകൂല്യങ്ങളായ ഇൻസെന്റീവുകൾ, ഓണസ് തുടങ്ങിയവ തടഞ്ഞു വെയ്ക്കുകയും ചെയ്യുന്ന നടപടികൾക്കെതിരെ സംഘടന അതിശക്തായ പ്രക്ഷോഭവവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അതേസമയം സ്ഥലംമാറ്റം പിൻവലിച്ചെങ്കിലും തൊഴിലാളികളുടെ ബോണസു മറ്റ് ആനുകൂല്യവും ലഭിച്ചില്ലെങ്കിൽ നവംബർ ആറിന് സംസ്ഥാന കമ്മറ്റിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യാനാണ് യൂണിയന്റെ തീരുമാനം.