- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക് പട്ടാള സംഘത്തിൽ ഭീകരരും; പാക് സംഘം അതിർത്തികടന്ന് ഇന്ത്യയിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തി; പാക് സൈനിക മേധാവിയുടെ അതിർത്തി സന്ദർശനത്തിനുശേഷമാണ് ആക്രമണം ഉണ്ടായതെന്നും ബിഎസ്എഫ്
ന്യൂഡൽഹി: ഇന്ത്യൻ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക്ക് സൈനിക വിഭാഗമായ ബോർഡർ ആക്ഷൻ ടീമിൽ (ബിഎടി) ഭീകരരും ഉണ്ടെന്ന് ഇന്ത്യൻ അതിർത്തി രക്ഷാസേന(ബിഎസ്എഫ്). രണ്ട് സൈനികരുടെ ജീവനെടുത്ത പാക്ക് സൈനിക ആക്രമണത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പാക്ക് സൈന്യത്തിൽ ഭീകരരും ഇടംപിടിക്കുന്നുണ്ടെന്ന ആരോപണം ബിഎസ്എഫ് ഉയർത്തിയത്. അതിർത്തി കാക്കുന്നതിനായാണ് കൃഷ്ണഗാട്ടി സെക്ടറിൽ കരസേനയുടെയും അതിർത്തി രക്ഷാേസനയുടെയും സംയുക്ത ടീമിനെ നിയോഗിച്ചിരിക്കുന്നത്. പതിവുള്ള അതിർത്തി പരിശോധനയ്ക്കായി സൈന്യം പോയപ്പോഴാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. അതിനൊപ്പം നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ ഭാഗത്ത് ഒളിച്ചിരുന്നവരും ആക്രമണം ആരംഭിച്ചു. ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ നമ്മുടെ സൈന്യം പ്രതിരോധിക്കുന്നതിനിടെ സൈനികരും ഭീകരരും ഉൾപ്പെട്ട പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയായിരുന്നു ബിഎസ്എഫ് പശ്ചിമ കമാൻഡിന്റെ അഷീഷണൽ ഡയറക്ടർ ജനറൽ കെ.എൻ. ചൗധരി പറഞ്ഞു. പാക്ക് സ
ന്യൂഡൽഹി: ഇന്ത്യൻ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക്ക് സൈനിക വിഭാഗമായ ബോർഡർ ആക്ഷൻ ടീമിൽ (ബിഎടി) ഭീകരരും ഉണ്ടെന്ന് ഇന്ത്യൻ അതിർത്തി രക്ഷാസേന(ബിഎസ്എഫ്). രണ്ട് സൈനികരുടെ ജീവനെടുത്ത പാക്ക് സൈനിക ആക്രമണത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പാക്ക് സൈന്യത്തിൽ ഭീകരരും ഇടംപിടിക്കുന്നുണ്ടെന്ന ആരോപണം ബിഎസ്എഫ് ഉയർത്തിയത്.
അതിർത്തി കാക്കുന്നതിനായാണ് കൃഷ്ണഗാട്ടി സെക്ടറിൽ കരസേനയുടെയും അതിർത്തി രക്ഷാേസനയുടെയും സംയുക്ത ടീമിനെ നിയോഗിച്ചിരിക്കുന്നത്. പതിവുള്ള അതിർത്തി പരിശോധനയ്ക്കായി സൈന്യം പോയപ്പോഴാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. അതിനൊപ്പം നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ ഭാഗത്ത് ഒളിച്ചിരുന്നവരും ആക്രമണം ആരംഭിച്ചു.
ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ നമ്മുടെ സൈന്യം പ്രതിരോധിക്കുന്നതിനിടെ സൈനികരും ഭീകരരും ഉൾപ്പെട്ട പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയായിരുന്നു ബിഎസ്എഫ് പശ്ചിമ കമാൻഡിന്റെ അഷീഷണൽ ഡയറക്ടർ ജനറൽ കെ.എൻ. ചൗധരി പറഞ്ഞു.
പാക്ക് സൈനിക മേധാവി അതിർത്തിയിൽ നടത്തിയ സന്ദർശനത്തിനുശേഷമാണ് ഈ ആക്രമണങ്ങൾ ഉണ്ടായതെന്നത് മറക്കരുതെന്നും ചൗധരി ചൂണ്ടിക്കാട്ടി. ഇത്തരം ജീവഹാനികൾ കുറയ്ക്കുന്നതിനും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ ബിഎസ്എഫ് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.