- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികൾക്കെതിരായ തെളിവുകൾ ശക്തം; മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; ജാമ്യം ലഭിച്ചാൽ തെളിവുകൾ ഇല്ലാതാക്കാൻ ഇടപെടൽ ഉണ്ടാവുമെന്നും കോടതി
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തെളിവുകൾ ശക്തമാണെന്ന വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം. ജാമ്യം ലഭിച്ചാൽ തെളിവുകൾ ഇല്ലാതാക്കാൻ ഇടപെടൽ ഉണ്ടാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസിൽ കുടുക്കിയതെന്നാണ് പ്രതികളുടെ വാദം. കേസിൽ തങ്ങളെ മാത്രമാണ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികളെ അറസ്റ്റു ചെയ്യാതെ അന്വേഷണ സംഘം ഒളിച്ച് കളിക്കുകയാണ്. അന്വേഷണമെന്ന പേരിൽ വേട്ടയാടുകയാണ്. കേസിലെ സാക്ഷികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരുമാണ് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും എന്നു പറയുന്നതിൽ കാര്യമില്ലെന്നും പ്രതികൾ വാദിച്ചു.
എന്നാൽ പ്രതികൾ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സർക്കാർ വാദം ഉൾപ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. നേരത്തെ, സുൽത്താൻ ബത്തേരി കോടതിയും പ്രതികളുടെ ജാമ്യം തള്ളിയിരുന്നു തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ