കണ്ണൂർ: വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വിഗോവിന്ദൻ. ഇത് തടയാൻ ഒരു കമ്മിഷനും കഴിയില്ല. സിപിഎമ്മിന് പിആർ ഏജൻസികളെ പരിചയമില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

എൽഡിഎഫിന് തിരഞ്ഞെടുപ്പ് ജയിക്കാൻ പിആർ ഏജൻസിയുടെ സഹായം ആവശ്യമില്ല. ഇത്തരം ഏജൻസികളെ കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ്. തളിപ്പറമ്പ് മണ്ഡലത്തിൽ വോട്ടുവിഹിതം ഉയരും. ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമെന്നും എം വി ഗോവിന്ദൻ പറഞ്ഞു