നയ്പിഡോ: മ്യാന്മറിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം കിഴക്കൻ ഇന്ത്യയിലും പ്രതിഫലിച്ചു. കൊൽക്കത്ത, പട്‌ന, ഗുവാഹത്തി എന്നിവിടങ്ങളിലാണ് പ്രകമ്പനമുണ്ടായത്.

കൊൽക്കത്തയിലെ ബഹുനില കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഓഫീസുകൾ, കോളേജുകൾ എന്നിവയിൽ നിന്നും ആളുകളോട് പുറത്തിറങ്ങാൻ നിർദ്ദേശം നൽകി. 10 സെക്കൻഡ് നീണ്ട ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങൾക്കുള്ളിലെ ഉപകരണങ്ങളും കുലുങ്ങി.

പാറ്റ്‌നയിൽ മൂന്ന് സെക്കൻഡാണ് ഭൂമി കുലുങ്ങിയത്. തിങ്കളാഴ്ച ഡൽഹിയിലും ഹരിയാനയിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു.