തിരുവനന്തപുരം: ഞായറാഴ്ച രാവിലെ തലസ്ഥാനം ഉണർന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോംപൗണ്ട് റസിഡൻസ് അസോശിയേഷൻ 117ാം നമ്പർ വീട്ടിൽ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവും കൊല്ലപ്പെട്ട നിലയിൽ. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി രാജ്തങ്കവും ഭാര്യ ജീൻ പത്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമണ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. വെട്ടി നുറുക്കിയ ശേഷം കത്തി കരിഞ്ഞ അവസ്ഥയിലായിരുന്നു വീട്ടിലെ ശുചിമുറിയിൽ ശവശരീരങ്ങളെല്ലാം തന്നെ കണ്ടെത്തിയത്. കൊലപതകത്തിന് പിന്നിൽ ഇവരുടെ മകൻ കേഡൽ ജിൻസൺ രാജ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിലും ഊർജിതമാണ്.

അച്ഛനെയും അമ്മയെയും സഹോദരിയേയും അരുംകൊല ചെയ്ത ശേഷം പ്രതിയെന്ന് സംശയിക്കുന്ന മകൻ മുങ്ങി എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട് നോ്ടടീസ് ഉൾപ്പടെ പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും പൊലീസും കൊല നടന്ന രീതിയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയയ ക്ലിഫ്ഹൗസിൽ നിന്നും വെറും 700 മീറ്റർ മാത്രം അകലെയാണ് സംഭവം നടന്ന വീട്. അതീവ സുരക്ഷാമേഖലയാണ് ഇവിടം. വീടുകൾ തമ്മിലൽ കഷ്ടിച്ച് 30 മുതൽ 40 മീറ്റർ വരെ മാത്രം വ്യത്യാസമുള്ള ബെയിൻസ് കോംപൗണ്ടിൽ ഉള്ളു.

ഉറ്റവരായ നാല് പേരുടെ മൃതദേഹങ്ങൾക്കൊപ്പം കേഡൽ കഴിഞ്ഞത് മൂന്ന് ദിവസമാണ്. ഈ മൂന്ന് ദിവസവും ഇയാൾ ഭക്ഷണം കഴിച്ചതും ഉറങ്ങിയതുമെല്ലാം ഈ വീട്ടിൽ തന്നെ. ഇടയ്ക്ക് ഒരു തവണ ശവശരീരങ്ങൾ മറവ് ചെയ്യാനായി രാത്രി ഇയാൾ പുറത്തിറങ്ങിയപ്പോൾ അയൽവാസികളിൽ ചിലർ കണ്ടത് അത് നടക്കാതിരിക്കാൻ കാരണമായി.സംഭവം നടന്ന വീടിന് നാല് ചുറ്റും നിരവധി വീടുകളുണ്ട്. അത്കൊണ്ട് തന്നെ ഈ കൊലപാതകങ്ങലെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുമുണ്ട്. നടന്നത് ഒന്നോ രണ്ടോ കൊലപാതകങ്ങളല്ല. നാല് കൊലപാതകങ്ങളാണ്. ഒന്നുറക്കെ തുമ്മിയാൽ പോലും അയൽവാസികൾ കേൾക്കുന്ന ദൂരമേയുള്ളു. അങ്ങനെയൊരു സ്ഥലത്ത് യാതൊരു ശബ്ദവും പുറത്ത് കേൾക്കാതെ എങ്ങനെയാണ് കൊലപാതകം നടക്കുന്നത് എന്ന ചോദ്യം നാട്ടുകാർ ചോദിക്കുന്നുണ്ട്.

കൊലപാതകം തന്നെയാണ് ബെയ്ൻസ് കോംപൗണ്ടിൽ നടന്നതെന്ന് തറപ്പിച്ച് വിശ്വസിക്കുമ്പോളും ആസൂത്രണം ചെയ്ത രീതി എത്തരത്തിലാണെന്ന ചോദ്യം ബാക്കിയാവുന്നു. നാല് പേരെ കൊലപ്പെടുത്തിയിട്ടും അസ്വഭാവികമായ ഒരു ഒച്ചപോലും കേട്ടതായി അയൽക്കാർ പറയുന്നില്ല. ചിലർ ജിൻസണെ കണ്ടെന്ന് പറയുമ്പോൾ ചിലർ പറയുന്നത് ആളില്ലാത്ത വീട്ടിൽ തീപിടുത്തമുണ്ടായെന്ന് കരുതിയാണ് ഫയർഫോഴ്സിനേയും പൊലീസിനേയും വിവരം അറിയിച്ചതെന്നാണ്. കൊലപാതകം നടക്കുമ്പോൾ ഒച്ച പുറത്ത് കേട്ടില്ല. രണ്ടമത്തെക്കാര്യം മൂന്ന് ദിവസത്തോളം പഴ്കകമുണ്ടായിരുന്നു ശവശരീരങ്ങൾക്കെന്നാണ്. ഇവിടെ നിന്നും ഒരു ദുർഗന്ധവും സമീപത്തെ വീട്ടിലുള്ളവർക്ക് അനുഭവപ്പെട്ടതുമില്ല.

വാഹനവും ഓടിക്കുന്ന വ്യക്തിയല്ല ജിൻസൺ എന്നു പറയുമ്പോൾ തന്നെ വീട്ടിൽ ആളില്ലാത്തപ്പോൾ 20 ലിറ്റർ പെട്രോൾ രണ്ട് കന്നാസുകളിലായി ഇയാൾ കൊണ്ട് വന്നത് കണ്ടിട്ടും നാട്ടുകാർക്ക് സംശയം തോന്നിയിട്ടില്ല. കാണുമ്പോൾ പരസ്പരം ചിരിക്കും എന്നും കാര്യങ്ങൾ പരസ്പരം അറിയുകയും ചെയ്യാമെങ്കിലും ഇവിടെയുള്ളവർ പരസ്പരം ആരുടേയും കാര്യങ്ങൾ വ്യക്തമായി അറിയവുന്നവരുമല്ല. രണ്ട് ദിവസം ഇവിടെ ഈ വീട്ടിൽ കഴിഞ്ഞ കേഡൽ ജിൻസൺ പുറത്ത് നിന്നും ബിരിയണിയും ഷവർമയും പാഴ്സൽ വാങ്ങി എത്തിയിരുന്നു.

വീട്ടിൽ സുഹൃത്തുക്കളെപ്പോലെയായിരിന്നിട്ടും എങ്ങനെയാണ് ആ മകന് അച്ഛനെയും മറ്റും കൊല്ലാൻ കഴിഞ്ഞത്. ആരോടും മിണ്ടാത്ത അന്തർമുഖനായ പ്രതി ഡമ്മി ഉൾപ്പടെ കത്തിച്ച് താനും മരണത്തിലെരിഞ്ഞ് തീർന്നുവെന്ന് ബോധിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഈ ഡമ്മി ഉണ്ടാക്കാൻ ഇയാളെ സഹായിച്ചത് ആരൊക്കെയാണ്.ഫോറൻസിക് വിഭാഗം കണ്ടെടുത്ത കേഡലിന്റെ മൊബൈലിൽ അച്ഛന്റെയും അമ്മയുടേയും സഹോദരിയുടേയും മൊബൈൽ നമ്പർ മാത്രമേ സേവ് ചെയ്തിട്ടുള്ളായിരുന്നു.

ദാരുണമായ ഈ കൊലപാതകം ചെയ്യാനുള്ള കാരണങ്ങൾ പുറത്ത് വരണമെങ്കിൽ കേഡൽ പിടിയിലാവുക തന്നെ വേണം. മൃതദേഹങ്ങൾ കണ്ടാൽ ഭയം തോന്നുന്ന രീതിയിൽ വികൃതമാിരുന്നുവെ്നനാണ് പൊലീസുകാർ പറയുന്നത്. അഴുകിയ മൃതദേഹങ്ങൾ കണ്ട് രണ്ട വനിതാ പൊലീസുകാർ ഛർദ്ദിക്കുന്ന അവസ്ഥയുണ്ടയെന്നും പൊലീസുകാർ പറയുന്നു.രാത്രി കാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് പോലും ഇവിടെ കത്താറില്ലെന്നും പൊലീസ് പറയുന്നു.