- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 സെമിത്തേരികൾ; കുഴിച്ചിട്ടത് മുന്നൂറിലേറെ പേരെയെന്ന് പറയുമ്പോഴും കൃത്യമായ കണക്കോ രേഖയോ ഇല്ല; വിദേശികളുടെ മൃതദേഹവും ആരുമറിയാതെ അടക്കിയെന്ന് ആരോപണം; ശവക്കോട്ടകൾക്ക് തുടക്കമിട്ടത് കെ പി യോഹന്നാൻ; കുറിച്ചിപ്പറ്റയിലെ ശ്മശാനങ്ങൾക്കെതിരായ പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി
പുൽപ്പള്ളി: സഞ്ചാരികളുടെ സ്വർഗ്ഗമെന്ന് പറയുന്ന വയനാട്ടിൽ ശവക്കോട്ടകൾ കൊണ്ട് കുപ്രസിദ്ധി നേടിയ ഒരിടമുണ്ട്. അതാണ് പുൽപ്പള്ളിയിലെ കുറിച്ചിപ്പറ്റ എന്ന ഗ്രാമം. ഇന്ന് കുറിച്ചിപ്പറ്റയെ കുറിച്ച് കോടതിയിൽ വ്യവഹാരം നടത്തുന്നവർക്കെല്ലാം ഏതാണ് ധാരണയുണ്ടാകും. അതിന് കരാണം, ഈ പ്രദേശത്തെ ഭീതിയിലാഴ്ത്തുന്ന വിധത്തിൽ ശ്മശാനങ്ങൾ ഉള്ളതിനാലാണ്. 24 ശ്മശാനങ്ങലാണ് കുറിച്ചിപ്പറ്റ പ്രദേശത്ത് പ്രവർത്തിക്കുന്നത്. പ്രൊട്ടസ്റ്റന്റ് സഭകളുടേതാണ് ഈ ശ്മശാനങ്ങൾ. ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നു പോലും മൃതദേഹങ്ങൾ കൊണ്ടുവന്ന് സംസ്ക്കരിക്കുന്ന ഇടം. ഏക്കറുകണക്കിന് ശ്മശാന ഭൂമിയുള്ള പ്രദേശത്ത് എഴുപതോളം കുടുംബങ്ങളും പാർക്കുന്നുണ്ട്. പ്രേതക്കോട്ടക്ക് സമീപത്തെന്ന പോലെയാണ് ഇവിടെ നാട്ടുകാർ താമസിക്കുന്നത്.
രാത്രികാലങ്ങളിലെ സഞ്ചാരത്തെ പോലും ഭയപ്പെടുത്തുന്നു എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. ചുറ്റുമുള്ള പറമ്പിൽ ദൂരദേശത്തു നിന്നുമെത്തുന്നവർ മറവു ചെയ്യുന്ന മൃതദേഹങ്ങളുടെ വിവരങ്ങൾ അറിയാൻ സാധിക്കാത്തതിന്റെ ആശങ്കകളാണ് ഇവിടങ്ങളിൽ. രാത്രി സമയങ്ങളിൽ പോലും മൃതദേഹങ്ങൾ കൊണ്ടുവന്ന് മറവു ചെയ്തു പോകുന്നു. മതിയായ ലൈസൻസ് ഇല്ലാതെയാണ് ഈ ശവക്കോട്ടകളുടെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ പരാതി. ഈ പാരിതി കേസുമായി ഹൈക്കോടതിയുടെ പക്കലാണ് താനും. കൂടാതെ ജില്ലാ ഭരണകൂടവും വിഷയത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി നൽകിയവരിൽ നിന്നുമായി മൊഴിയെടുക്കുന്ന നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നു കഴിഞ്ഞു.
പുൽപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ് കുറിച്ചിപ്പറ്റ എന്ന പ്രദേശം. ഇവിടമാണ് ദുരൂഹ ശവക്കോട്ടകൾ കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചത്. തങ്ങളുടെ നാട്ടിലെത്തിച്ച് അജ്ഞാതരുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരേ നാട്ടുകാരുടെ വക ആക്ഷൻ കൗൺസിൽ രൂപം കൊണ്ടതോടെയാണ് വിഷയത്തിലെ ഗൗരവം നാടറിയുന്നത്. പ്രദേശവാസികളുടെ എതിർപ്പുകൾക്ക് കാതലുണ്ടോ എന്ന് പരിശോധിക്കാനും പ്രതിസന്ധികളെ മറികടക്കാനും അധികൃതരുടെ സർവകക്ഷിയോഗം അടക്കം നടന്നിരുന്നു. ഇതിനൊക്കെ പിന്നാലെ രഹസ്യാന്വേഷണ വിഭാഗം അടക്കം എത്തി ശവക്കോട്ടകളിലെ വ്യവസാരങ്ങളെ കുറിച്ചു അന്വേഷണം നടത്തി.
രാത്രികളിൽ മൃതദേഹങ്ങൾ എത്തുന്നു, ദുരൂഹത
കുറിച്ചിപ്പറ്റയിലെ വിവാദപ്രദേശത്ത് ബ്രദറൻ അസംബ്ലിയുടെ പാസ്റ്റർ ആന്റണിയുടെ കൈവശമുള്ള 75 സെന്റ് ഭൂമിയിൽ പ്രാർത്ഥനാലയവും സഭയിലെ ആളുകളെ അടക്കം ചെയ്ത ശ്മശാനവുമുണ്ട്. ഇത് കൂടാതെ വിവിധ പ്രൊട്ടസ്റ്റന്റ് സഭകളുടെ ശ്മശാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. കെ പി യോഹന്നാന്റെ ഗോസ്പൽ ഫോർ ഏഷ്യക്കും സ്ഥലം ഉണ്ട്. ഈ സെമിത്തേരിയോടു ചേർന്നു തന്നെ എസ്എൻഡിപിയുടെ ഉടമസ്ഥതയിൽ സമുദായ ശ്മശാനവും പ്രവർത്തിക്കുന്നുണ്ട്.
അടുത്തിടെ ഒരു മൃതദേഹം മറവുചെയ്യുന്നത് പ്രദേശവാസികൾ സംഘടിച്ച് തടഞ്ഞതോടെയാണ വിഷയം ജില്ലാ ഭരണാധികാരികളുടെ അടുക്കലേക്ക് എത്തിയത് മരിച്ച വ്യക്തിയുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് മൃതദേഹം അടക്കാൻ സമ്മതിച്ചത്. പ്രതിഷേധം ഉയർത്തിയവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യവും ഉണ്ടായി. ശ്മശാന ലക്ഷ്യവുമായി ഇവിടെ ഭൂമി വാങ്ങിക്കൂട്ടിയ വിവിധ ഗ്രൂപ്പുകളായ ക്രിസ്ത്യൻ സഭാ അധികൃതർ കോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവിലെ വിലയിൽ നിന്നും ലക്ഷങ്ങൾ കൂട്ടി നൽകിയാണ് പെന്തക്കോസ്ത സഭയുടെ ആളുകൾ കല്ലറ ഒരുക്കാനായി ഭൂമി വാങ്ങിയത്.
വർഷങ്ങളായി കുറിച്ചിപ്പറ്റയിൽ അനധികൃതമായി പ്രവർത്തിച്ചു പോരുന്ന സ്വകാര്യ ശ്മശാനങ്ങളെക്കുറിച്ച് നാട്ടുകാർ പോലും ചിന്തിക്കുന്നത് ഈയടുത്ത കാലത്താണ്. ചില ക്രൈസ്തവ സഭകളുടെ കീഴിലുള്ള ഭൂമി എന്ന നിലയിൽ ശ്മശാനമായി ഉപയോഗിച്ചു പോരുന്നു എന്നതിൽക്കവിഞ്ഞ് ഇവിടെ നടന്നിട്ടുള്ള സ്ഥലമിടപാടുകളെക്കുറിച്ചോ പേരോ മേൽവിലാസമോ ഇല്ലാത്ത മൃതശരീരങ്ങളെക്കുറിച്ചോ കുറിച്ചിപ്പറ്റക്കാർക്ക് അറിവില്ലായിരുന്നു. ഈ ശ്മശാന ഭൂമികൾക്ക് പ്രവർത്ത അനുമതിയുണ്ടോ എന്നു പോലും നാട്ടുകാർ പരിശോധിച്ചു തുടങ്ങിയത് പിന്നീടാണ്.
കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നും മൃതദേഹങ്ങൾ ഇവിടെ എത്തിച്ചു അടക്കം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ബാംഗ്ലൂരിൽ നിന്നും മസനഗുഡിയിൽ നിന്നും ഗൂഡല്ലൂരിൽ നിന്നും പത്തനംതിട്ടയിൽ നിന്നും കിലോമീറ്ററുകൾ താണ്ടി കുറിച്ചിപ്പറ്റയിൽ മൃതദേഹങ്ങൾ എത്തിയിട്ടുണ്ട്. ആരാണ് ഇത്ര ദൂരം സഞ്ചരിച്ച് മൃതദേഹങ്ങൾ സംസ്കരിക്കാനെത്തുന്നത്? എന്നതൊക്കെയാണ് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കുന്നത്. വാളയാറിൽ നിന്നടക്കം മൃതദേഹങ്ങൾ ഇവിടെ എത്തിച്ചു അടക്കെ ചെയ്തിട്ടുണ്ട്.
എസ്.എൻ.ഡി.പി യോഗത്തിന്റെ വകയായിട്ടുള്ളതും പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെടുന്ന ചില ക്രൈസ്തവ സഭകളുടെ ഉടമസ്ഥതയിലുള്ളതുമാണ് കുറിച്ചിപ്പറ്റയിലെ ശ്മശാനങ്ങൾ എന്നാണ് പഞ്ചായത്ത് അധികൃതരുടെ പക്ഷം. റോഡിന്റെ വശത്തായുള്ള എസ്.എൻ.ഡി.പി ശ്മശാനത്തിന് കണക്കുകളും രേഖകളുമുണ്ടെങ്കിലും, മറുവശത്തുള്ള ഒരേക്കറോളം ശ്മശാനഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് പ്രദേശവാസികൾക്ക് അറിയുമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പെന്തക്കോസ്ത്, ബ്രെദറൻ സഭകളടക്കം അഞ്ചോളം ക്രൈസ്തവ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഈ ശ്മശാന ഭൂമി ഇരുപതിലധികം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണെന്നു തിരിച്ചറിയാനായത്. ഇവയിൽ ഒന്നിനു പോലും പഞ്ചായത്തോ ജില്ലാ കലക്ടറോ ലൈസൻസ് നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
കെ പി യോഹന്നാനും ശവക്കോട്ട കെട്ടാൻ ഭൂമി വാങ്ങി
പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട അഞ്ചോ എട്ടോ കുടുംബങ്ങൾ കൂടിയ ഒരു സഭയാണ് കുറിച്ചിപ്പറ്റ ഭാഗത്ത് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവർക്കായി ദാനം കിട്ടിയ ഇരുപത്തിയഞ്ചു സെന്റിൽ ഒരു ശ്മശാന ഭൂമിയും ഇവിടെയുണ്ടായിരുന്നു. പിന്നീടാണ് പും നാട്ടുകാർ ഇവിടെ എത്തിയത്. 1998ൽ കെ.പി യോഹന്നാൻ പരമാധ്യക്ഷനായി പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് ചർച്ച് ഇതിൽ രണ്ടു സെന്റ് സ്ഥലം വാങ്ങ. 1998 മുതൽ 2008 വരെയുള്ള പത്തുവർഷക്കാലത്തിനിടെ ഈ സ്ഥലവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് 26 രജിസ്റ്റട്രേഷനുകളാണ്. കുറിച്ചിപ്പറ്റയിലെ ശ്മശാന ഭൂമി ഈ കാലയളവിൽ വാങ്ങിക്കുകയും മറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇടപാടുകർക്ക് പിന്നാൽ ആരാണെന്ന് അറിയില്ലെന്നാണ് പലരും പറയുന്നത്.
കെ പി യോഹന്നാൻ ഭൂമി വാങ്ങിയ ശേഷം പലർക്കായി വിറ്റതാണെന്ന് ആക്ഷേപവും നിലനിൽക്കുന്നണ്ട്. രണ്ടു സെന്റും മൂന്നു സെന്റുമായി തിരിച്ച് പല വ്യക്തികളുടെ പേരിലുള്ള ഈ സ്ഥലം കൈമാറ്റം ചെയ്യപ്പെട്ട രീതി പരിശോധിക്കുമ്പോൾ, സ്ഥലമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നടന്നെന്ന സംശയം അടക്കം ശക്തമാണ്. ശ്മശാനത്തിന്റെ പേരിൽ വലിയൊരു ബിസിനസ് തന്നെയാണ് കുറിച്ചിപ്പറ്റയിൽ നടക്കുന്നതെന്നും പരിസര വാസികൾ ആരോിക്കുന്നു.
മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും മൃതദേഹങ്ങൾ കുറിച്ചിപ്പറ്റയിൽ കൊണ്ടുവന്നു മറവു ചെയ്യണമെങ്കിൽ, അതിന്റെ രേഖകൾ പൊലീസിലോ പഞ്ചായത്തിലോ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, രാത്രിയിലെത്തി മറവു ചെയ്തു മടങ്ങിപ്പോകുന്ന ഈ സംഘങ്ങളൊന്നും അത്തരം നിയമവശങ്ങൾ പാലിക്കാറില്ലെന്നാണ് ആരോപണം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇവിടെ എത്തിച്ചു മറവു ചെയ്താനും ആരും അറിയാത്ത ദുരൂഹ സ്ഥിതിയാണ് ഉള്ളതെന്നും ആക്ഷേപം ഉയരുന്നു.
മറ്റിടത്തുള്ള സഭകൾ ഇവിടെ മൃതദേഹം മറവു ചെയ്യാറുണ്ടെന്ന് പുൽപ്പള്ളിയിലെ മറ്റു പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭകൾക്ക് അറിവില്ലെന്നും, സഭകൾ തമ്മിൽ ബന്ധമില്ലെന്നുമാണ് സമീപവാസികൾ വിശദീകരിക്കുന്നത്. ശ്മശാനം അതേപടി തുടരാൻ വേണ്ടി അഞ്ച് ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു. വർഷങ്ങളോളമായി സഭാ വിശ്വാസികൾ ശ്മശാനമായി ഉപയോഗിക്കുന്ന ഭൂമിയാണെന്നും, ലൈസൻസില്ലാതെ ഇത്തരം ശ്മശാനങ്ങൾ ഒരുപാടു സ്ഥലങ്ങളിൽ പ്രവർത്തിക്കുമ്പോൾ തങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും ഇവർ പറയുന്നു. അതേസമയം 1998ൽ മാത്രം വാങ്ങിച്ചിട്ടുള്ള വസ്തു മുപ്പത്തിനാലു വർഷമായി തങ്ങൾ ഉപയോഗിക്കുന്നതാണെന്ന വാദം കള്ളമാണെന്നും, അങ്ങിനെയുണ്ടെങ്കിൽ അന്നു മറവു ചെയ്ത മൃതദേഹങ്ങളുടെ കണക്കുകൾ പരിശോധിക്കണമെന്നും പൊതുപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
എല്ലാറ്റിനും പിന്നിൽ യോഹന്നാനെന്ന് ആരോപണം
അതേസമയം ശവക്കോട്ടകൾക്കായി ഭൂമി വാങ്ങിയതിന് പിന്നിൽ കെ പി യോഹന്നാൻ ആണെന്നാണ് പൊതുപ്രവർത്തകൻ രവി ഉള്ളിയേരി പറയുന്നത്. യോഹന്നനാനെതിരെ പോരാട്ടത്തിന് ഇറങ്ങിയതിന്റെ പേരിൽ തനിക്കെതിരെ ഭീഷണി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 370 തോളം മൃതദേഹങ്ങൾ ഇവിടെ മറവു ചെയ്തിട്ടുണ്ടെന്നാണ് രവി ഉള്ളിയേരി ആരോപിക്കുന്നത്. നിയമവിരുദ്ധമായാണ് ഇവിടുത്തെ കാര്യങ്ങളെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശ്മശാനവുമായി ബന്ധപ്പെട്ട കേസിൽ രവി ഉള്ളിയേരിയുടെ മൊഴിയെടുക്കാൻ വയനാട് ജില്ലാ ഭരണകൂടം തയ്യാറായിട്ടുണ്ട്. ഹൈക്കോടതിയാണ് ജില്ലാ ഭരണകൂടത്തിനോട് വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ നിർദ്ദേശിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം എസ് പി അന്വേഷണം നടത്തിയപ്പോൾ ആറ് ശവകോട്ടകൾക്ക് ആളില്ലെന്ന് കണ്ടെത്തിയെന്നും രവി ഉള്ളിയേരി പറയുന്നു.
രവി ഉള്ളിയേരി ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ്:
ദുരുഹതകൾ നിറഞ്ഞ രാത്രിയുടെ മറവിൽ 300 ലധികം പേരെ മറവു ചെയ്ത ശവക്കോട്ട വിഷയം നാളെ 16-11-2020 ന് 11 മണിക്ക് വയനാട് ജില്ലാ കലക്ടർ നോട്ടീസ് നല്കി statement നൽകാൻ വിളിപ്പിച്ചിരിക്കുകയാണ് അതിൽ എന്റെ Statemet എഴുതി തയാറാക്കി ഞാൻ കൊടുക്കുന്നത് പരസ്യമായി ഈ post നൊപ്പം ചേർക്കുന്നു. നിങ്ങൾ ജനങ്ങൾ അറിയാത്ത ....ഒരു മാധ്യമവും പിൻവാതിൽ കിമ്പളം പറ്റിയതിനാൽ പ്രസിദ്ധീകരിക്കാൻ മടിക്കുന്ന വിവരങ്ങളാണ് കലക്ടർക്ക് കൊടുക്കുന്നത്. KP യോഹന്നാൻ സാമ്പത്തിക അഴിമതിയും രാജ്യദ്രോഹവും ചെയ്തതാണ് നിങ്ങളിതുവരെ കേട്ടതെങ്കിൽ ഇതാ കൊലപാതകങ്ങളുടെ സംശയസാദ്ധ്യത പരസ്യമായി തെളിവു സഹിതം ജില്ലയുടെ സർക്കാർ പ്രതിപുരുഷനു നേരിട്ടു സമർപ്പിക്കുന്നു.
320 ലധികം പേരെ രാത്രിയുടെ മറവിൽ കാടിനോടു ചേർന്നു കഴിച്ചുമൂടിയിരിക്കുന്നു. തെളിവു സഹിതം ജില്ലാ കലക്ടർക്ക് കൈമാറുകയാണ് നാളെ രാവിലെ 11 മണിക്ക്.ഒരു സ്ഥലത്ത് 70 പേർ എന്നും മറ്റൊരിടത്തു 120 എന്നും പറഞ്ഞത് ഇപ്പോൾ 300 കവിഞ്ഞ തെളിവാണ് ഞാൻ ഹാജരാക്കുന്നത്.ഇവരാര ണ്? എങ്ങനെ മരണപ്പെട്ടു.?പല പ്രധാന കാര്യങ്ങളും ദുരുഹതകളും ഉള്ളടക്കം നിങ്ങളും വായിക്കുക. ഇപ്പോയും മനസ്സാക്കിയെന്ഷപ്പെടുത്താത്തവർ സ്വന്തമായി ചിന്താശക്തിയുള്ള കൂട്ടുകാർ തീർച്ചയായും പ്രതികരിക്കുക.ഈ റിപ്പോർട്ടു നിങ്ങളെല്ലാം വായിക്കണം. മനസ്സിലാക്കണം ഒരു ചാനലുകാരന്റെയും പുറകെ ഞാനുണ്ടാവില്ല. എന്റെ Fbസുഹൃത്തുക്കൾ മാത്രം എനിക്ക് കൂട്ടായും കരുത്തായും ഉണ്ടാവും.ഒരു പക്ഷെ നാളെ ഞാൻ ലക്ഷ്യത്തിൽ എത്തിയില്ലങ്കിൽ പോലും നിങ്ങളിത്അറിയണം... സത്യം പുലരാൻ വേണ്ടി എടുക്കുന്ന പ്രയാസങ്ങളും പ്രയത്നങ്ങളും അറിയണം. ഒരു പക്ഷെ നാളെ വഴിയിൽ വെച്ചു എന്നെ ഇല്ലാതാക്കിയാൽ പോലും ഈ സ്റ്റേറ്റ്മെന്റ് ജില്ലാ കലക്ടറിൽ എത്തണം... വിദേശികളും കൊലപാതകത്തിൽ പെട്ട ബോഡികളുടെയും ശ്രീലങ്ക മറ്റു രാജ്യക്കാരുടെയും ശവം എങ്ങനെ പുൽപ്പള്ളി കാട്ടിൽ വന്നു.
KP യോഹന്നാൻ ഇത്രയും ശവക്കോട്ടകൾക്ക് സ്ഥലമെടുത്തതെന്തിന്. യാതൊരു അനുമതിയും ലൈസൻസുമില്ലാതെ 24 ശവക്കോട്ടകൾ യാതൊരു നിബന്ധന യോ അനുമതിയോ ഇല്ലാതെ സർക്കാറിലെ ആരുമറിയാതെ എങ്ങനെ ഇത്രകാലം പ്രവർത്തിക്കാനായി.?
സംസ്ഥാന ഭരണ നേതാക്കളിൽ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ?ആരെയെല്ലാമാണ് കുഴിച്ചുമൂടിയത്? ഇതെല്ലാം വളരെ ഗുരുതരമായ വിഷയമായി തോന്നുന്നവർ ഈ പോസ്റ്റ് ഷെയർ ചെയ്യുക. വായിച്ചു അഭിപ്രായം രേഖപ്പെടുത്തുക. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയം എന്ന നിലയിൽ ഗൗരവമായെടുക്കുക.
രവി ഉള്ള്യേരി
മറുനാടന് മലയാളി ബ്യൂറോ